“അത് മാത്രം അല്ലച്ഛാ. നമ്മടെ വീടിന്റെ തൊട്ട് അടുത്ത് തന്നെ അവരും വിട് വയ്ക്കാൻ പോവുവാ.”
“അഹ് അതും അവര് പറഞ്ഞു. എന്ത് കൊണ്ടും നമ്മുക്ക് യോജിച്ച ബന്ധം തന്നെയാ. ഇനി അവളൂടെ സമ്മതിച്ച എത്രയും പെട്ടന്ന് ഇതങ്ങ് നടത്തണം. അവളെ സമ്മതിപ്പിക്കേണ്ട ജോലി നിനക്കാണേ.”
Mm പറയുമ്പോ എത്ര നിസ്സാരം. എനിക്കല്ലേ അറിയൂ അതിന്റെ പാട്.
“നീ എന്താ ആലോചിക്കുന്നേ??”
“ഏയ് ഒന്നൂല്ല.”
അപ്പോഴേക്കും ഞങ്ങള് അങ്ങ് റൂമിൽ എത്തി.
“അച്ഛാ എത്ര കട്ട്ലേറ്റ് വാങ്ങി??”
അച്ഛനെ കണ്ടപാടെ അവൾ തിരക്കി.
“ഓഹ് ഇതിന്റെ വയറ്റിൽ എന്താണോ എന്തോ എന്റെ ഈശ്വരാ??”
അച്ഛൻ മുകളിലേക്ക് നോക്കി ആത്മഗതം പറഞ്ഞു.
“അച്ഛാ ഒന്ന് ഉറപ്പാ ഇവൾടെ വയറ്റിൽ കൊക്കോ പുഴുവല്ല, കൊക്കോ അനക്കോണ്ടാ ആണെന്നാ തോന്നാണെ.”
മുഖത്ത് വന്ന ചിരി കഷ്ടപ്പെട്ട് നിയന്ത്രിച്ച് ഞാൻ പറഞ്ഞു.
“അഹ് അനക്കോണ്ട തന്നെയാ ഇപ്പ എന്തേ??”
അവളെന്നെ നോക്കി കൊഞ്ഞനം കുത്തി.
പാവാ എന്റെ ചേച്ചി. ഞാനവളെ ഒരുപാട് സ്നേഹിക്കുന്നു. പക്ഷെ ചിലനേരത്തെ സ്വഭാവം കാണുമ്പോ സുരാജേട്ടൻ പറഞ്ഞപോലെ എടുത്ത് കേണറ്റിൽ ഇടാൻ തോന്നും.
“അഹ്. ഇനി അച്ഛനും അമ്മയും പുരത്തോട്ട് പൊയ്ക്കെ. എനിക്കെന്റെ അനിയനും ആയിട്ട് കുറച്ച് നേരം സംസാരിക്കണം.”
അച്ഛന്റെ കൈയിൽ നിന്ന് കട്ട്ലേറ്റ് പൊതിയും വാങ്ങി മടിയിൽ വച്ച് അവൾ പറഞ്ഞു.
“ഓഹ് ഇപ്പൊ അവൻ ഉണ്ടല്ലോ. ഇനി ഞങ്ങള് ഒന്നും വേണ്ടല്ലോ. വാ രാമേട്ടാ നമ്മക്ക് വെളിയിൽ നിക്കാം.”
അതും പറഞ്ഞ് അമ്മ പുറത്തേക്കിറങ്ങി. എന്റെ തോളിൽ ഒന്ന് തട്ടിയ ശേഷം അച്ഛനും. ആ തട്ടലിന്റെ അർത്ഥം എനിക്ക് മനസ്സിലായി. അവര് പുറത്തിറങ്ങിയതും ഞാൻ പോയി അവളോടൊപ്പം ബെണ്ടിൽ ഇരുന്നു.
“വേണോ….”
ഞാനവിടെ ചെന്നിരുന്നതും കൈയിലിരുന്ന കട്ട്ലേറ്റ് അവൾ എനിക്ക് നേരെ നീട്ടി. അതും അവള് കടിച്ച് എടുത്തതിന്റെ ബാക്കി.
“വേണ്ട….”
ആ പീസ് കണ്ട് എനിക്ക് സത്യത്തിൽ കരച്ചിലാ വന്നത്. ഒന്നൂല്ലേലും ഞാനവൾടെ ഒരേയൊരു അനിയനല്ലേ. കളിയാക്കോങ്കിലും പാരവക്കോങ്കിലും ഞാൻ അവൾടെ അനിയൻ ആവാണ്ട് ഇരിക്കില്ലല്ലോ. ആ എനിക്കാണ് അവളാ പീസ് തന്നത്. എലിക്ക് പോലും കൊടുത്ത പുച്ഛിച്ചിട്ട് പോവും ആ പീസ് കണ്ട.
“അതെന്താ ഞാൻ കഴിച്ചതിന്റെ ബാക്കി ആയത് കൊണ്ടാണോ??”
ആ ചോദ്യം എന്റെ ഹൃദയത്തിലാ കൊണ്ടേ. ഞാനെന്തൊരു നീജനാണ്. എന്റെ ചേച്ചി എനിക്ക് സ്നേഹത്തോടെ തന്നത് അല്ലെ അത്. ആ പീസ് ചെറുതായി പോയതിന് വേണ്ട എന്ന് പറഞ്ഞത് ശെരിയായില്ല. എനിക്ക് എന്നോട് തന്നെ കുറ്റബോധം തോന്നി.
“ഇന്നാ ഇത് തിന്നോ.”