കാണുന്നത്.
“അഹ് മോനും ഉണ്ടായിരുന്നോ??”
ചേട്ടനെ നോക്കി അമ്മ അത് ചോദിച്ചപ്പോ അതിന് മറുപടി എന്നോണം ചേട്ടൻ ഒന്ന് പുഞ്ചിരിച്ചു.
“ചേട്ടന് ഒരു ബുദ്ധിമുട്ട് ആയല്ലേ??”
ഇപ്രാവശ്യം ചേച്ചിയുടെ വകയായിരുന്നു ചോദ്യം.
“ഏയ് എനിക്കെന്ത് ബുദ്ധിമുട്ട്.”
പുള്ളി അത്രയേ പറഞ്ഞുള്ളൂ. എന്തോ ചേച്ചി എന്തെങ്കിലും ചോദിച്ചാ പെട്ടന്ന് ഒഴിഞ്ഞുമാറുന്നതാണ് ചേട്ടന്റെ സ്വഭാവം. ഒരുപക്ഷെ നന്നായി അടുത്തിട്ട് പിരിയുകയാണ് വിഥിയെങ്കിൽ പാവത്തിന് സഹിക്കാൻ പോലും പറ്റത്തില്ലാ.
“വാവേ പപ്‌സ് എവിടെ??”
അത് എന്നോട് ആയിരുന്നു. ആ ചോദ്യം കേട്ട് വച്ച് ഇടിച്ച് കൊടുക്കാനാ എനിക്ക് തോന്നിയേ. ഇവൾക്ക് പപ്സില് ആരെങ്കിലും വിഷം കൊടുത്തിട്ടുണ്ടോ ഈശ്വരാ??
“വാവേ എവിടെടാ പപ്‌സ്??”
വീണ്ടും.
“അമ്മേ അച്ഛനെവിടെ??”
പപ്സിന്റെ വിഷയം മാറ്റാനായി ഞാൻ അമ്മയോട് ചോദിച്ചു.
“അച്ഛൻ കാന്റീനിൽ പോയെക്കുവാ. ദേ ഇതും കൂടി കൂട്ടി മൂന്നാമത്തെ തവണയാ ഇവള് അങ്ങേരെ പറഞ്ഞ് വിടുന്നെ. ആദ്യത്തെ രണ്ട് തവണ പോയി ദേ ഈ വയറിന് വാങ്ങിച്ച് കൊടുത്തത് പത്രണ്ട് കട്ട്ലേറ്റാ. പിന്നും ഇവൾക്ക് വിശപ്പ് തുടങ്ങി. ഇരിക്ക പൊറുതി കൊടുത്തില്ല. ഇവിടെ കിടന്ന് കട്ട്ലേറ്റ് കട്ട്ലേറ്റ് എന്ന് വിളിച്ചോണ്ടിരുന്നു. ആകെ മൊത്തം നാണം കേട്ടു. കൊച്ച് കുട്ടിയാന്ന വിചാരം പോത്ത്.”
ഇത്രയൊക്കെ എന്റെ മുഖത്ത് നോക്കി അമ്മ വെട്ടി തുറന്ന് പറഞ്ഞപ്പോ എനിക്ക് പോലും ചളിപ്പ്
തോന്നി. ഞാൻ ചേട്ടനെ നോക്കി. പുള്ളി വായും തുറന്ന് അന്തം വിട്ട് കുന്തം വിഴുങ്ങി നിക്കാ. അവളെ നോക്കിയപ്പോ ഇതെല്ലാം കേട്ടിട്ടും ഒരു നാണോം ഇല്ലാണ്ട് ബാലരമ വായിച്ചോണ്ട് ഇരിക്കുന്നു. അല്ല അവളെ പറഞ്ഞിട്ടും ഒരു കാര്യോം ഇല്ല. ചേച്ചിയായത് കൊണ്ട് പറയുന്നത് അല്ല ഇവളെയൊക്കെ കണ്ട തന്നെ നാണോം മാനോം കണ്ടം വഴിയോടും അങ്ങനത്തെ ജാതിയാ.
“എനിക്ക് വാവയോട് കുറച്ചു നേരം സംസാരിക്കണം.”
വായിച്ച് തീർന്നന്ന് തോന്നുന്നു. അതാ അടുത്ത ഓർഡർ ഇട്ടേ.
“അമ്മേ എന്നാ ഞാൻ ഇറങ്ങുവണെ.”
“അയ്യോ രാമേട്ടൻ വന്നിട്ട് പോയാൽ പോരെ??”
“ഇല്ലമ്മേ ചെറിയൊരു അത്യാവശ്യം ഉണ്ട്. ഞാൻ നാളെ ഇങ്ങോട്ട് ഇറങ്ങാം.”
അതും പറഞ്ഞ് പുള്ളി എന്നോട് വെളിയിലേക്ക് വരാൻ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു. പുള്ളി ഇറങ്ങിയത്തിന്റെ തൊട്ട് പിന്നാലെ ഞാനുമിറങ്ങി.
“എന്താ ചേട്ടാ??”
എന്തിനാ വിളിച്ചത് എന്നറിയമെങ്കിലും ഞാൻ ഒന്നും അറിയാത്ത പാവം പയ്യനെ പോലെ അഭിനയിച്ചു.
“എടാ അത്…. അത് പിന്നെ”
പുള്ളിടെ വിക്ക് കണ്ടപ്പോ എനിക്ക് ചിരിയാ വന്നത്.
“മതി മതി വിക്കിയത്. ചേച്ചിയോട് ഞാൻ എല്ലാം പറയാം ചേട്ടാ. ഞാൻ പറഞ്ഞ അവള് സമ്മതിക്കാതെ ഇരിക്കില്ല. എനിക്കുറപ്പാ അവൾക്ക് ചേട്ടനെ ഇഷ്ടപ്പെടും. അതോർത്ത് ചേട്ടൻ ടെൻഷൻ ഒന്നും അടിക്കണ്ട.