മായകണ്ണൻ 3
Mayakkannan Part 3 | Author : Crazy AJR | Previous Part
ഇന്നെന്റെ birthday ആണുട്ടോ. ഈ part നേരത്തെ എഴുതി തീർത്തതാ ഞാൻ. പിന്നെ വിചാരിച്ചു നല്ലൊരു ദിവസായിട്ട് ഇന്ന് ഇടാന്ന്. തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ഷെമിക്കുക. കഥ ഇഷ്ടപ്പെട്ടിലെങ്കിൽ പറയണം. ഇഷ്ട്ടപ്പെട്ട ഹൃദയം ചുവപ്പിക്കണേ. അപ്പൊ തുടങ്ങുവാണെ……..
മായകണ്ണൻ………
അവളെ ആലോചിച്ച് ഞാൻ കണ്ണുകൾ അടച്ചു. പിന്നെ തുറക്കുന്നത് വണ്ടി വീട്ടിൽ എത്തിയപ്പോളാണ്. വണ്ടിയുടെ ശബ്‌ദം കേട്ടിട്ട് ആണെന്ന് തോന്നുന്നു അമ്മയും അച്ഛനും പുറത്ത് തന്നെ നിൽപ്പുണ്ട്. ഞാൻ ഡോർ തുറന്ന് ഇറങ്ങി. ഡ്രൈവിംഗ് സിറ്റിലിരുന്ന അനുവും. പിന്നിൽ നിന്ന് ചേച്ചിയെയും പൊക്കി എടുത്ത് വീട്ടിനകത്തേക്ക് കേറുമ്പോഴും അമ്മയും അച്ഛനും ഒന്നും മിണ്ടിയിരുന്നില്ല. ഹാളിലെ സോഫയിലേക്ക് ചേച്ചിയെ ഇരുത്തുമ്പോഴും, അനു ഞങ്ങളോട് യാത്ര പറഞ്ഞ് ഇറങ്ങിയപ്പോഴും അവർക്ക് എന്താണ് പറയാനുള്ളത് എന്ന ആകാംഷയിലായിരുന്നു ഞാൻ. സോഫയിൽ ഇരിക്കുന്ന എന്നെയും ചേച്ചിയെയും മാറി മാറി നോക്കുന്നത് അല്ലാതെ അവരൊന്നും മിണ്ടില്ല. എനിക്കങ്ങോട്ട് വിറഞ്ഞുകേറി. അവളെ കണ്ട് കൊതി തീരും മുൻപ് പെട്ടന്ന് വരണം എന്തോ അത്യാവശ്യ കാര്യം ഉണ്ടെന്നും പറഞ്ഞ് വിളിച്ചിട്ട് ഇപ്പൊ ദേ കമാന്ന് ഒരക്ഷരം മിണ്ടുന്നില്ല.
“എന്താ അമ്മേ എന്താ അത്യാവശ്യമായി പറയാനുണ്ടെന്ന് പറഞ്ഞേ??”
ഞാൻ ചോദിക്കാനിരുന്നത് ചേച്ചി തന്നെ ചോദിച്ചു.
“അത്….”
അമ്മ എന്തോ പറയാൻ വന്നു. പക്ഷെ അപ്പോഴേക്കും അച്ഛൻ അമ്മയുടെ കൈയിൽ കേറി പിടിച്ച് വിലക്കി.
“കണ്ണാ നീ ഇങ്ങ് വന്നേ.”
ആദ്യം പറയാൻ വന്നത് അച്ഛൻ വിലക്കിയപ്പോ വിഴുങ്ങിയെങ്കിലും പിന്നീട് അമ്മ എന്നെ വിളിച്ചു. എന്താണ് കാര്യം എന്നറിയാൻ ഉള്ള വെപ്രാളം കൊണ്ട് ഞാൻ ചാടിപിണഞ്ഞ് എഴുന്നേറ്റു. ഞാൻ എഴുന്നേൽക്കുന്നത് കണ്ടിട്ട് അമ്മയും അച്ഛനും അവരുടെ മുറിയിലേക്ക് പോയി. പുറകെ ഞാനും.
“വാവേ….”
ഞാൻ പോകുന്നത് കണ്ടിട്ട് എന്നെ ചേച്ചി പിന്നിൽ നിന്നും വിളിച്ചു.
“ഞാൻ എന്താ കാര്യം എന്ന് അറിഞ്ഞിട്ട് വരാം. അത് വരെ ചേച്ചി വല്ലോം സിനിമേം കണ്ടൊണ്ട് ഇരുന്നോ.”
അവളുടെ മനസ്സൊന്ന് തണുപ്പിക്കാനായി ഞാൻ പറഞ്ഞു. ടിവിയും ഓണാക്കി റിമോട്ട് കയ്യിൽക്കൊടുത്ത് ഞാൻ നേരെ റൂമിലേക്ക് നടന്നു.
“എന്താ അച്ഛാ എന്താ അമ്മേ വന്നപ്പോ മുതല് ശ്രദ്ധിക്കുവാ നിങ്ങടെ മുഖത്ത് എന്താ ഒരു വിഷമം?? എന്താ പറയാനുണ്ടെന്ന് പറഞ്ഞേ??”
മുറിയിലേക്ക് കയറിയതും കട്ടിലിൽ ഇരിക്കുന്ന അവരോടായി ഞാൻ തിരക്കി.
“നിനക്ക് ആ ഗോകുൽ കൃഷ്ണയെ ഓർമയില്ലേ??