ശബ്ദം കേട്ടു. എസ്.ഐ. സാര്‍ വന്നു എന്നു തോന്നുന്നു എന്ന് പറഞ്ഞ് എ.എസ്.ഐ. ജോര്‍ജ് സാര്‍ സ്‌റ്റേഷന്റെ വരാന്തയിലേക്ക് ചെന്നു.
അപ്പോള്‍ നല്ല ഉയരമുള്ള ഉരുക്ക് മുഷ്ടിയുള്ള നല്ല സ്‌റ്റൈലന്‍ മീശയുമുള്ള ഇരുണ്ട നിറത്തിലുള്ള കൂളിങ് ഗ്ലാസ് ധരിച്ച ഒരു ചെറുപ്പക്കാരന്‍ സ്‌റ്റേഷനിലേക്ക് കടന്നുവന്ന് നേരെ അദ്ദേഹത്തിന്റെ മുറിയിലേക്ക് പോയി. അദ്ദേഹത്തിന്റെ പിന്നിലായി ജോര്‍ജ് സാറും അകത്തേക്ക് കയറി. ഒരു മിന്നായം പോലെ എന്റെ മുന്നിലൂടെ കടന്നുപോയ ആളെ കണ്ട് ഞാന്‍ ഒന്ന് ഞെട്ടി. ഇത് പണ്ട് എന്റെ കൂടെ കോളേജില്‍ പഠിച്ച്‌വ എബിയല്ലേ എന്നു എനിക്ക് തോന്നി. പക്ഷെ പുള്ളി യൂണിഫോമിലുള്ള എസ്.ഐ. ആയതുകൊണ്ട് വല്ലതും ചോദിക്കാന്‍ പറ്റുമോ.
അഞ്ചുമിനിട്ട് കഴിഞ്ഞതും മാല നഷ്ടപ്പെട്ട സ്ര്തീയേയും അവരുടെ ഭര്‍ത്താവിനേയും ബസ്സിലെ കണ്ടക്ടറേയും എസ്.ഐ-യുടെ മുറിയിലേക്ക് വിളിപ്പിച്ചു. അവരോട് വിശദമായി ചോദിച്ചപ്പോള്‍ ഞാന്‍ അവരുടെ കൂടെ തിരുവനന്തപുരം മുതല്‍ ഉണ്ടായിരുന്ന കാര്യം അവര്‍ പറഞ്ഞു. നിങ്ങള്‍ക്ക് ആരെയെങ്കിലും സംശയം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ആ സ്ര്തീ പറഞ്ഞു കണ്ടക്ടര്‍ മാരാരിക്കുളത്ത് നിന്നും കയറിയവരോട് ബസ്സിന്റെ ബാക്കില്‍ നിന്നും ഉച്ചത്തില്‍ സംസാരിച്ചപ്പോള്‍ മുന്‍പോട്ട് നീങ്ങി നില്‍ക്കാന്‍ പറഞ്ഞു. അവര്‍ കൂട്ടത്തോടെ മുന്‍പിലോട്ട് നീങ്ങിയപ്പോള്‍ ഒരു തിക്കും തിരക്കും ഉണ്ടായി അപ്പോള്‍ ഏതാണ്ട് ഇരുപത് വയസ്സുള്ള ഒരു മെലിഞ്ഞ പയ്യന്‍ ആ തിക്കിന്റേയും തിരക്കിന്റേയും ഇടയില്‍ കൂടി മുന്നോട്ട് വന്നപ്പോള്‍ ഒരു കുടവയറന്‍ മുന്‍പില്‍ നിന്നും അവനെ പുറകിലേക്ക് ഉന്തുന്നത് കണ്ടു. അപ്പോള്‍ അവിടെ നില്‍ക്കുകയായിരുന്ന പെണ്ണുങ്ങളും അവരും തമ്മില്‍ ഉന്തും തള്ളുമായി. പെട്ടെന്ന് എന്റെ കഴുത്തില്‍ മാല ഉരയുന്നപോലെ തോന്നി ഞാന്‍ കൈയ്യ് കൊണ്ട് മാല പിടിക്കാന്‍ നോക്കിയപ്പോഴേക്കും മാല എന്റെ കഴുത്തില്‍ നിന്നും മോഷണം പോയിരുന്നു.
എസ്.ഐ. താന്‍ ഇരുന്ന കസേരയില്‍ നിന്നും എഴുന്നേറ്റ് മറ്റു പോലീസുകാര്‍ ഇരിക്കുന്ന റൂമില്‍ വന്നിട്ട് ആ സ്ര്തീയോട് അവര്‍ രണ്ടുപേരും ആരാണെന്ന് ചൂണ്ടി കാണിക്കാന്‍ പറഞ്ഞു. അവര്‍ ആ കൊച്ചുപയ്യനേയും ആ കുടവയറനേയും കാണിച്ചു കൊടുത്തപ്പോള്‍ ഒരു കോണ്‍സ്റ്റബിളിനോട് അവരെ വിളിച്ചുകൊണ്ടു വരാന്‍ പറഞ്ഞു. പുറത്ത് ഇതെല്ലാം കണ്ടുനില്‍ക്കുന്ന ആ പയ്യനും അവന്റെ അമ്മാവനും അകത്തു വന്ന ഉടനെ ആ കുടവയറന്‍ എസ്.ഐ. യോട് തമിഴില്‍ പറഞ്ഞു…..സാര്‍…..ഇവന്‍ എന്റെ പെങ്ങളുടെ മകന്‍. ഇരുപത് വയസ്സ് പോലും ആയിട്ടില്ല. ഇവനു മോഷണം എന്താണെന്നു കൂടി അറിയില്ലാ. അല്ലെങ്കില്‍ സാര്‍ തന്നെ പറ ഇവനാ ആ മാല മോഷ്ടിച്ചതെങ്കില്‍ അത് എങ്ങിനെ ആ സ്ര്തീയുടെ ബാഗില്‍ വരും.
അപ്പോള്‍ എസ്.ഐ. പെട്ടെന്ന് ആ പയ്യന്റെ അടിവയര്‍ നോക്കി ഒറ്റ ഇടി. അതോടെ അയ്യോ അമ്മേ എന്ന് നിലവിളിച്ച് ആ പയ്യന്‍ അടിവയര്‍ താങ്ങി നിലത്ത് കുത്തിയിരുന്നു. ഏതാണ്ട് ഇതേപോലെയുള്ള ഒരു സീന്‍ ആ സിനിമയിലും ഉണ്ടായിരുന്നു. കൂട്ടത്തില്‍ ആ കുടവയറനും കിട്ടി ശരിക്കും രണ്ടെണ്ണം.
എന്നിട്ട് കുടവയറനോട് പറഞ്ഞു….എടോ ബസ്സിന്റെ പുറകില്‍ കൂടി കയറിയപ്പോള്‍ അവിടെ മുഴുവന്‍ ആണുങ്ങള്‍ ഇരിക്കുന്നതാ നിങ്ങള്‍ കണ്ടത്. ഒരു പക്ഷെ കണ്ടക്ടര്‍ പറഞ്ഞില്ലെങ്കിലും നിങ്ങള്‍ ബസ്സിന്റെ മുന്‍വശത്ത് തന്നെ വന്നേനെ. കാരണം അവിടെയാണല്ലോ സ്ര്തീകള്‍ സാധാരണ ഇരിക്കാറുള്ളത്. അങ്ങിനെ എല്ലാവരേയും നോക്കി വന്നപ്പോഴാ, ഈ സ്ര്തീയുടെ മാല കണ്ടത്. അപ്പോള്‍ ചുമ്മാ ഒരു തിക്കും തിരക്കും ഉണ്ടാക്കി എങ്ങിനെയോ ഈ സ്ര്തീയുടെ മാല അടിച്ചെടുത്തു. മാല അടിച്ചെടുത്തതും ഇവര്‍ അത് അറിഞ്ഞ് ബഹളം വെച്ചപ്പോള്‍ തൊണ്ടിമുതല്‍ ആരും കാണാതെ മറ്റേ സ്ര്തീയുടെ ബാഗില്‍ വെച്ച് നിങ്ങള്‍ നല്ല പിള്ള ചമയാന്‍ ശ്രമിച്ചു. പക്ഷെ നിങ്ങള്‍ക്ക് പറ്റിയ ഒരു അബദ്ധം ഈ സ്ര്തീകള്‍ രണ്ടുപേരും തിരുവനന്തപുരം മുതല്‍ ഒന്നിച്ച് യാത്ര ചെയ്ത് വന്നവരാ.
മാല മോഷ്ടിച്ച ചെക്കനേയും ആ കുടവയറനേയും തല്‍ക്കാലം സെല്ലില്‍