“ചെറ്റ അവനെ എന്റെ കയ്യിൽ കിട്ടും”
“നീ അവന്റെ കാര്യം വിട്, എല്ലാം തുടങ്ങി വെച്ചത് എല്ലാം നിന്റെ മറ്റവളല്ലേ”
“ടാ വേണ്ട…” ഞാൻ ഒരല്പം കടുപ്പിച്ച് പറഞ്ഞു.
“ഇല്ല നിർത്തി” അവൻ വാ അടച്ചു.
കാര്യം ഇങ്ങനെ ഒക്കെ ആണെങ്കിലും ഐശുവിനെ ആരെങ്കിലും പറഞ്ഞാൽ ചിലപ്പോൾ എനിക്ക് കലിയിളകും. അത് വിഷ്ണുവിനും നന്നായി അറിയാം.
അവിടെ നിന്നും ക്ലാസ്സിൽ കയറുമ്പോൾ എല്ലാ മാറ്റവന്മാരുടെയും, മാറ്റവള്മാരുടെ മുഖത്ത് ഒരു ആക്കിയ ചിരിയുണ്ടായിരുന്നു. ക്ലാസ്സ്‌മേറ്റ്സ് ആണ് പോലും നാറികൽ എന്നാലും ഈ ഊളകളുടെയൊക്കെ നമ്പർ എന്തിനാണോ ഐശു സേവ് ചെയ്ത് വച്ചേക്കുന്നത്.
ക്ലാസ്സിൽ കയറിയ ഞാൻ ആരോടും ഒന്നും മിണ്ടാതെ ബാക്ക് ബെഞ്ചിൽ പോയി മുഖം ബാഗ് കൊണ്ട് മറച്ച് കുനിഞ്ഞിരുന്നു. അവൾ കാരണം താലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയായി.
“ഇതിനുള്ളത് ഞാൻ തരുന്നുണ്ട് മോളെ” ഞാൻ മനസ്സിൽ ഉറപ്പിച്ചു.
“അവൾക്ക് എന്തിന്റെ കേടാണ്, ഇങ്ങനെയുള്ള ഫോട്ടോയൊക്കെ ഷെയർ ചെയ്യാൻ” പ്രിയയുടെ ശബ്ദം ശബ്ദം കേട്ടപ്പോഴാണ് ഞാൻ മുഖം ഉയർത്തി നോക്കി.
ആ സമയം രമ്യ മിസ്സ് ക്ലാസ്സിലേക്ക് കയറി വന്നു. അത് കണ്ട് ഞാൻ പിന്നെ സംസാരിക്കാം എന്ന് പ്രിയയോട് പറഞ്ഞു, അവൾ പോയി.
രമ്യ മിസ്സിന്റെ മുഖത്ത് ഒരു ചിരിയുണ്ടായിരുന്നു. ഇനി ഇവരും അവളുടെ സ്റ്റാറ്റസ് കണ്ട് കാണുമോ? ഏയ്…
ക്ലാസ്സിൽ കയറിയ ഉടനെ മിസ്സിന്റെ നോട്ടം എന്നിലേക്ക് വന്നപ്പോൾ എന്റെ സംശയം മാറി. എന്നെ കണ്ടപ്പോൾ മിസ്സിന്റെ മുഖത്തെ ചിരി അങ്ങ് കൂടി.
” സാം കൊച്ചിലെ നല്ല ക്യൂട്ട് ആയിരുന്നല്ലേ”
മിസ്സിന്റെ ആ ചോദ്യം കേട്ടപ്പോൾ ക്ലാസ്സിൽ ഒരു കൂട്ടച്ചിരി മുഴങ്ങി. ഞാൻ ചമ്മി നാറി ഒന്നും പറയാൻ കഴിയാതെ നിന്നു.
രമ്യ മിസ്സ് മാത്‍സ് ആണ് പഠിപ്പിക്കുന്നത് അത് കൊണ്ട് എല്ലാ ഡിപ്പാർട്മെന്റിലും ക്ലാസ്സ് എടുക്കുന്നുണ്ട്. അത്കൊണ്ടായിരിക്കും അവളുടെ കോൺടാക്ട് ലിസ്റ്റിൽ കയറിപ്പറ്റിയത്.