പ്രേമ മന്ദാരം 1 [കാലം സാക്ഷി]

Posted by

 

“ഡാ നീ അതിൽ വല്ല വൃത്തികേടോ കാണിച്ചോ?”

 

“ഏയ്‌ ഞാൻ അങ്ങനെ ചെയ്യോ?” ഞാൻ അത് പറയുമ്പോൾ എന്റെ മുഖത്ത് ഒരു കള്ളച്ചിരി ഉണ്ടായിരുന്നു.

 

പോടാ, വൃത്തികെട്ടവൻ” ഇത് പറഞ്ഞ് എന്നെ ബെഡിലേക്ക് തള്ളിയിട്ട് അവൾ റൂമിന് പുറത്തേക്ക് ഇറങ്ങി ഓടി.

 

കുറച്ച് നേരം അങ്ങനെ കിടന്ന ശേഷം ബാത്‌റൂമിൽ പോയി ഒന്ന് ഫ്രഷായി ഡ്രസ്സും മാറ്റി ഞാൻ ഡയനിംഗ് ഹാളിലേക്ക് എത്തി.

 

ചായ ഇടത്തെ കയ്യിൽ പിടിച്ച്. വലത്തെ കയ്യിലുള്ള മമ്മിയുണ്ടാക്കിയ ഒരു പരിപ്പ് വടയുമായി പല്ലുകൾ കൊണ്ട് യുദ്ധം ചെയ്യുകയാണ് ഐഷു. അവളുടെ ഭാവം കണ്ടിട്ട് നല്ല ചൂട് ഉണ്ട് എന്ന് തോനുന്നു. ഇപ്പോൾ പൊരിച്ചതാകും.

 

“വേണോ…” എന്നെ കണ്ടപ്പോൾ കയ്യിലിരുന്ന പരിപ്പ് വട എന്റെ നേരെ നീട്ടി അവൾ ചോദിച്ചു.

 

“ഓഹ് വേണ്ട” ഞാൻ ഒരു പുച്ഛം ഇട്ടു.

 

“കഴിക്കടാ ഐഷുവിന്റെ അടുത്തിരുന്ന മമ്മിയുടെ ഓർഡർ എത്തി” ഫുഡിന്റെ കാര്യത്തിൽ മമ്മി പറയുന്നത് കേട്ടില്ലെങ്കിൽ എന്നെ പട്ടിണിക്കിടാനും മടിക്കാത്തത് കൊണ്ട് ഞാനും എടുത്ത് കഴിച്ചു.

 

നല്ല ചൂട് ഉണ്ടായിരുന്നെങ്കിലും സാധനത്തിന് നല്ല ടേസ്റ്റ് ഉണ്ടായിരുന്നു. അല്ലങ്കിലും മമ്മി ഉണ്ടാക്കുന്ന എല്ലാത്തിനും ഒരു പ്രത്യക ടേസ്റ്റ് ആണ്.

 

കഴിച്ചു കഴിഞ്ഞ് ഞാൻ ഐഷുവിനെ അവളുടെ വീട്ടിൽ കൊണ്ടാക്കി അവൾ നിർബന്ധിച്ചെങ്കിലും ഞാൻ അവളുടെ വീട്ടിൽ കേറാൻ നിന്നില്ല. വേറൊന്നും കൊണ്ടല്ല കേറിയാൽ എന്തെങ്കിലും കഴിക്കാതെ അവളുടെ അമ്മ എന്നെ വിടില്ല. പിന്നെ വീട്ടിൽ ചെല്ലുമ്പോൾ മമ്മി ഉണ്ടാക്കിയത് ഒന്നും കഴിക്കാൻ പറ്റില്ല. ഞാൻ ഒന്നും കഴിച്ചില്ലെങ്കിൽ പിന്നെ മമ്മി എന്നോട് പിണങ്ങി ഇരിക്കും. വെറുതെ എന്തിനാണ് ഇല്ലാത്ത പൊല്ലാപ്പ്. ഇത് ഐഷുവിനും അറിയവുന്നത് കൊണ്ട് അവൾ എന്നോട് ഇതിന്റെ പേരിൽ പരിഭവിക്കാറൂമില്ല.

 

വീട്ടിൽ തിരിച്ചെത്തിയ ഉടനെ ഉച്ചക്ക് എടുത്ത ഫോട്ടോ ഞാൻ ഡിലീറ്റ് ചെയ്തു. വെറുതെ എന്തിനാണ് ആവിശ്യം ഇല്ലാത്ത പൊല്ലാപ്പ്. എന്റെ ഫോണിൽ നിന്നും ഇത് ആരെങ്കിലും കണ്ടാലോ? അപ്പോഴത്തെ ഒരു ആവേശത്തിന് ചെയ്തതാണ് എന്നാൽ ഐഷിവിനെ ഒരുപാട് നോവിക്കാൻ ഒന്നും എനിക്ക് പറ്റില്ല.

 

പതിവ് പോലെ അന്നും പബ്ജി കളിയും മറ്റുമായി കടന്ന് പോയി. ഞാനും ഐഷുവും അങ്ങനെ രാത്രി ചാറ്റ് ചെയ്യാറോ ഫോൺ ചെയ്യാറോ ഒന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *