“എന്ത് സദാനമാ മോളെ” എന്നെ ആക്കിയ അവൾ നേരെ മമ്മിയുടെ വായിൽ ചെന്ന് വീണു.
എന്ത് പറയണം എന്ന് അറിയാതെ കുഴങ്ങിയ ഐഷു നിസഹായായായി എന്നെ നോക്കി. അവളുടെ ഭാവം കണ്ടേപ്പോൾ എനിക്ക് നല്ല ചിരിയാണ് വന്നത്. അത് എന്റെ മുഖത്ത് ഒരു പുഞ്ചിരിയായി വിടരുകയും ചെയ്തു.
“അത് മമ്മി എന്റെ ഒരു ബുക്ക് ഇവൻ പഠിക്കാൻ വാങ്ങിച്ചിരുന്നു അതിന്റെ കാര്യമാണ്” ഐഷു എന്നെ കലിപ്പിൽ ഒന്ന് നോക്കിയിട്ട് മമ്മിയോട് പറഞ്ഞു.
“പറയുമ്പോൾ വിശ്വസിക്കാൻ പറ്റുന്ന കള്ളം വല്ലതും പറയ് പെണ്ണെ, നിങ്ങൾ രണ്ടും രണ്ട് ഡിപ്പാർട്മെന്റ് അല്ലെ. പിന്നെ എന്തിനാ ഇവൻ നിന്റെ ബുക്ക് നോക്കി പഠിക്കുന്നത്” ആഹാ എന്റെ മമ്മിയോടാ കളി മോളെ ആശു നിന്റെ ഒരിടവും അവിടെ നടക്കില്ല മോളെ.
“അത് മമ്മി മാതത്സിന്റെയാണ്! മാത്‍സ് കോമൻ സബ്ജെക്ട് ആണ്” അങ്ങനെ വിട്ടു കൊടുക്കാൻ ഐഷുവും തയ്യാറായിരുന്നില്ല.
“ആണോടാ…” ഇത്തവണ മമ്മിയുടെ ചോദ്യം എനിക്ക് നേരെ ആയിരുന്നു.
എന്നെ നോക്കി ചതിക്കല്ലേ എന്ന് ആംഗ്യം കാട്ടുകയാണ് ഐഷു.
“അതെ മമ്മി മാത്സിന്റെ നോട്ടാണ്” ഞാൻ അത് പറഞ്ഞപ്പോൾ ഐഷുവിന്റെ മുഖത്ത് ആശ്വാസം പകർന്നു.
എന്റെ എല്ലാ കള്ളത്തരങ്ങളും അറിയാവുന്ന മമ്മിക്ക് ഞാൻ പറഞ്ഞത് അത്രക്ക് അങ്ങ് വിശ്വാസം ആയിട്ടില്ല എന്ന് ആ മുഖഭാവത്ത് നിന്ന് എനിക്ക് മനസ്സിലായി.
“എന്നാൽ ഞാൻ പോയി അത് എടുത്തിട്ട് വരാം” ഇനിയും നിന്നാൽ വേറെ ചോദ്യങ്ങൾ വരാൻ സാധ്യത ഉള്ളതിനാൽ ഞാൻ അവിടെ നിന്നും വലിയാൻ നോക്കി.
“എടാ ഞാനും വരാം. മമ്മി ചായയും പിന്നെ കടിക്കാൻ എന്തെങ്കിലും എടുത്തോ” ഇത് പറഞ്ഞു ഐഷുവും എന്റെ പിന്നാലെ കൂടി. മമ്മി അടുക്കളയിലേക്കും പോയി.