നോക്കിയില്ല ഞാൻ അതിവേഗം വരാന്തയിൽ കൂടിയോടി. പക്ഷെ ഞാൻ നേരെ ചെന്ന് പെട്ടത് സഗറിന്റെ മുന്നിലായിരുന്നു. എന്റെ ഓട്ടം കണ്ട് എന്തോ പന്തികേട് അവന് തോനിക്കാണണം. മുന്നിൽ അവനെ കണ്ടതും സഡ്ഡൻ ബ്രേക്ക് ഇട്ടതു പോലെ ഞാൻ നിന്നു.
“സാഗർ… അവനെ വിടല്ലേ…” പുറകിൽ നിന്നും ഐശു വിളിച്ച് പറഞ്ഞതോടെ എന്റെ കാര്യത്തിൽ ഒരു തീരുമാനമായി എന്ന് ഞാൻ ഉറപ്പിച്ചു. ഞാൻ പതിയെ പുറകിലേക്ക് നടന്നു. അപ്പോഴേക്കും ഐശു ഓടി എന്റെ അടുത്ത് എത്താറായിരുന്നു. ഞാൻ തിരിഞ്ഞ് ഐശുവിനെ നോക്കി. അവൾ എന്നെ പിടിക്കാൻ വേണ്ടി ഓടി വന്നു.
“ഡി ദോ… പ്രിൻസി…” ഞാൻ അവളുടെ പുറകിലേക്ക് നോക്കി ഞാൻ അവളോട് പാറഞ്ഞു. അവൾ അങ്ങോട്ട് നോക്കാൻ തിരിഞ്ഞതും ഞാൻ അവളുടെ സൈഡിൽ കൂടി അവളെ മറി കടന്ന് ഓടി, അവൾക്ക് കര്യം മനസ്സിലായപ്പോഴേക്കും ഞാൻ ഓടി നല്ല ദൂരെ എത്തിയിരുന്നു.
“ഡാ… തെണ്ടി” എന്ന് വിളിച്ചു എന്റെ പിന്നാലെ വന്നെങ്കിലും ഞാൻ അതിവേഗം ഓടി സ്റ്റെയർ ഇറങ്ങി എന്റെ ഡിപ്പാർട്മെന്റിലേക്ക് ഓടി. ആ സാഗറും കൂട്ടരും എന്റെ പിന്നാലെ വരുമോ എന്ന് പേടിയുള്ളത് കൊണ്ട് നേരെ പോയത് വിഷ്ണുവിന്റെ അടുത്ത് ആയിരുന്നു.
“ഡാ എന്താടാ… ഓടി കിതച്ച് വരുന്നത്” ഞാൻ അവന്റെ അടുത്ത് എത്തിയതും അവൻ ചോദിച്ചു.
“ഒന്നും പറയണ്ട, ഡാ നമ്മുടെ സീനിയർ ചേട്ടന്മാർ ഒക്കെ വന്നിട്ടുണ്ടല്ലോ അല്ലേ” ഒരു അടിയുണ്ടായാൽ അവരെ ഉണ്ടാകു എന്ന് അറിയാവുന്നത് കൊണ്ട് ചോദിച്ചു.
“അതൊക്ക ഉണ്ട്…, നീ എന്താ പ്രശ്നം എന്ന് പറ” അവൻ വീണ്ടും തരിക്കി.
“ഒന്നുമില്ലടാ ഞാൻ ഐശുവിന് ഒരു ചെറിയ പണി കൊടുത്തു ഇനി അതിന്റെ കലിപ്പിൽ ആ സാഗറെങ്ങാനും വന്നാൽ….”
“നീ അവൾക്ക് പണി കൊടുത്തതിന് അവനെന്തിനാണ് വരുന്നത്?”
“അതല്ലടാ ഞാൻ സി എസ്സിൽ അവന്റെ ക്ലാസ്സിൽ കേറി അല്ലേ പണി കൊടുത്തത്. പോരാത്തതിന് വരുന്ന വഴിക്ക് അവന്റെ മുന്നിൽ പോയി ചാടുകയും ചെയ്തു”
“അവന്റെ മുന്നിൽ ചെന്ന് പെട്ടോ, എന്നിട്ട് എന്തായി”
“എന്താകാൻ ഞാൻ നൈസ് ആയിട്ട് സ്കൂട്ടായി”
“അപ്പോൾ ഞാൻ വരാത്തത് നന്നായി, ഞാൻ വന്നിരുന്നെങ്കിൽ നീ എന്നെ അവരുടെ മിന്നിലിട്ടിട്ട് സ്കൂട്ടായേനെ”