“ഡാ ചെറുക്കാ നീ കളിക്കല്ലേ, ഞാനാ സ്റ്റാറ്റസ് ഇട്ടത് ആണെങ്കിൽ അറിയാതെ പറ്റിപോയതാ.” അവൾ എന്നെയൊരു സംശയത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു.
” അതൊക്കെ ഞാൻ അപ്പോഴേ വിട്ടില്ലേ, വാ ഇപ്പോ നമുക്ക് ഒരു സെൽഫി എടുക്കാം”. ഞാൻ പറഞ്ഞത് വിശ്വാസം ആകാത്തത് പോലെ എന്നെ ഒന്നു നോക്കിയെങ്കിലും. അവൾ എന്നോട് ചേർന്ന് നിന്ന് സെൽഫിക്ക് പോസ് ചെയ്യാൻ റെഡിയായി.
ഐശുവിന് സെൽഫി എടുക്കുന്നത് അത്ര വീക്നെസ്സ് ഒന്നുമല്ലെങ്കിലും കോളേജിലെ സകല ഊളകളും സെൽഫി എടുക്കുന്നത് കാണുമ്പോൾ അവൾ എന്നെയും നിർത്തി സെൽഫി എടുക്കാറുണ്ട്. അത് കൊണ്ട് തന്നെയാണ് ഞാൻ ഇങ്ങനെ ഒരു ഐഡിയ ആലോചിച്ചതും.
ഞാൻ ഫോൺ എടുത്ത് എനിക്കും ഐശുവിനും മുന്നിൽ പിടിച്ച ശേഷം അവളെ തോളിൽ പിടിച്ചു എന്നിലേക്ക് ചേർത്ത് നിർത്തി. അവൾ പുരികം ഉയർത്തി എന്താ എന്ന് ചോദിച്ചെങ്കിലും ഞാൻ കണ്ണടച്ച് ഒന്നുമില്ല എന്ന് കാണിച്ചു.
ഞാൻ ഫോൺ സ്‌ക്രീനിൽ നോക്കി ചിരിച്ചതും അവളുടെ ചുണ്ടിലും ഒരു മന്ദാഹാസം വിരിഞ്ഞു.
ക്യാപ്ച്ചർ ബട്ടിൻ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് എന്റെ വലത് കൈ കൊണ്ട് അവളുടെ അവളുടെ തല പിടിച്ച് എനിക്ക് നേരെ തിരിച്ച്. അവളുടെ മുഖം എനിക്ക് നേരെ ആയപ്പോൾ അവളുടെ തൊട്ടാൽ ചോരാ തുളുമ്പും പോലുള്ള ചെഞ്ചുണ്ട്കളോട് എന്റെ ആദരം ചേർത്ത് വെച്ച് ഫോണിന്റെ ക്യാപ്ച്ചർ ബട്ടനിൽ വിരലമർന്നു.
അവൾക്ക് പ്രതികരിക്കാൻ കഴിയുന്നതിനു മുമ്പ് ഞൊടിയിടയിൽ ഇതെല്ലാം കഴിഞ്ഞിരുന്നു. ഫോട്ടോ എടുത്ത ഉണ്ടൻ ഞാൻ അവളെ എന്റെ കൈകളിൽ നിന്നും മോചിപ്പിച്ച് അവൾടെ മുഖത്തേക്ക് നോക്കി. ആദ്യം അവിടെ കണ്ടത് ഒരു അത്ഭുതം നിറഞ്ഞ നാണമെങ്കിലും, അടുത്ത നിമിഷം കോപമായി മാറി. ഇതെല്ലാം കണ്ട് അന്തം വിട്ട് അവളുടെ കൂട്ടുകാരികളും അടുത്ത് തന്നെയുണ്ടായിരുന്നു.
ഇനി ഇവിടെ നിന്നാൽ പന്തിയല്ല എന്ന് അറിയാവുന്നത് കൊണ്ട് തന്നെ ഞാൻ വേഗം അവിടെ നിന്നുമിറങ്ങി. ഓടി എന്ന് പറയുന്നതാകും ശരി.
“സമേ നീക്കഡാ…” എന്ന് വിളിച്ചു ഐശു എന്റെ പുറകെയും. പിന്നെ ഒന്നും