“പ്രിയയോ അവളെന്ത് ചെയ്തു? നിനക്കെന്താ വട്ടായോ?” ഞാൻ അവനടുത്തേക്ക് അൽപ്പം കൂടി ചേർന്നിരുന്ന് എൻ്റെ തല അവൻ്റെ തലയോട് ചേർന്നിരുന്ന് ആണ് അത് ചോദിച്ചത്.
“വട്ട് എനിക്കല്ലടാ അവൾക്കാണ്, ഐശ്വര്യ നിൻ്റെ ഫോട്ടോസ് സ്റ്റാറ്റസ് ഇട്ടെന്നും പറഞ്ഞ് അവൾ എൻ്റെ അടുത്ത് ചാടാൻ വന്നിരിക്കുന്നു.” അവൻ വീണ്ടും കലിപ്പിൽ തന്നെ പറഞ്ഞു.
“വിഷ്ണു നീ ഇത് എന്തൊക്കെയാ ഈ പറയുന്നേ, അവൾ വന്ന് നിൻ്റെ അടുത്ത് ചാടിയോ? എന്തിന്?”
“വട്ട്… അല്ലാതെന്ത്?” അവൻ വീണ്ടും കലിപ്പിൽ തന്നെയാണ്.
“അളിയാ നീ ഇത് എന്തൊക്കെയാ ഈ പറയുന്നേ എനിക്ക് ഒന്നും മനസ്സിലാകുന്നില്ല” ഞാൻ എൻ്റെ ശബ്ദത്തിൽ പരമാവധി ദയനീയത കൊണ്ട് വന്ന് അവനെ കൂളാക്കാൻ നോക്കി.
“അളിയാ സാമേ, നീ ഐശ്വര്യയുടെ കൂടെ പോയതിന് ശേഷം ക്ലാസ്സിലെ ആരോ അവളുടെ സ്റ്റാറ്റസ് കണ്ട് എല്ലാരേയും വിളിച്ച് കാണിച്ചു. ഞാനും എൻ്റെ ഫോണെടുത്ത് നോക്കി കൊണ്ട് നിന്നപ്പോൾ, കൃഷ്ണപ്രിയ എൻ്റെ അടുത്ത് വന്ന് കിടന്ന് ചാടി. ഞാനാണ് ഐശ്വര്യയെ സപ്പോർട്ട് ചെയ്യുന്നത് ചെയ്യുന്നത് അതുകൊണ്ടാണ് അവളിങ്ങനെയൊക്കെ ചെയ്യുന്നത് എന്നും പറഞ്ഞ് കൊണ്ട്” വിഷ്ണു പറഞ്ഞു നിർത്തി കേട്ടിട്ട് കിളി പോയിരുന്ന എന്നെ നോക്കി.
“ഇത്രയൊക്കെ പറയാൻ നീ എന്താ ചെയ്തേ? അല്ല അവൾക്കിത് എന്താ പറ്റിയത്”
“പ്രേമം അല്ലാതെന്ത്”
“പ്രേമമോ ആരോട്?” ഞാൻ അത്ഭുതത്തോടെ തിരക്കി.
“നിന്നോട് തന്നെ” അവനത് പറഞ്ഞത് ഞാൻ ഒരു ഞെട്ടലോടെയാണ് അത് കേട്ടത്.
“പോടാ വെറുതെ ഓരോന്ന് പറയാതെ, ഞാനും ഐശുവും തമ്മിലുള്ള കാര്യങ്ങൾ ഒക്കെ അവൾക്ക് അറിയാവുന്നതല്ലേ?”
“അതൊന്നും എനിക്ക് അറിയില്ല. ഇതല്ലാണ്ട് അവൾ ഇങ്ങനെയൊക്കെ ചെയ്യാൻ ഞാൻ വേറെ വഴിയൊന്നും കാണുന്നില്ല.”
“പോടാ അവിടന്ന്… അവള് പുതിയ പ്രശങ്ങളൊന്നും ഉണ്ടാവാതിരിക്കാൻ പറഞ്ഞതായിരിക്കും” അല്പം ടെൻഷൻ ആയെങ്കിലും അത് പുറത്ത് കാണിക്കാതെ ഞാൻ പറഞ്ഞു.