കളിയാക്കലുകൾക്ക് വിരാമമിട്ട് മിസ്സ് പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ ഞാനും ബുക്ക് എടുത്ത് ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി മല്പിടുത്തം തുടങ്ങി.
ഇടക്ക് ബോർഡിൽ 3 പ്രോബ്ലം എഴുതിയിട്ട് ചെയ്യാൻ പറഞ്ഞ്, അവരുടെ ബുക്കിൽ എന്തോ കളഞ്ഞ് പോയത്പോലെ തേടാൻ തുടങ്ങി.
“ടാ… ടാ…” ഞാൻ അടുത്തിരുന്ന വിഷ്ണുവിനെ വിളിച്ചു.
അവനിൽ നിന്നും മറുപടി ഒന്നും കിട്ടാതെ വന്നപ്പോൾ ഞാൻ അവനെ നോക്കി. കണ്ണ് തുറന്ന് വെച്ച് ഉറങ്ങുകയാണ് അവൻ. അവന്റ ഒരു പ്രതേക കഴിവാണത്. പിന്നെ ഞാൻ ഒന്നും നോക്കിയില്ല. അവനെ കുലുക്കി അങ്ങ് വിളിച്ചു.
“എന്താടാ എന്ത് പറ്റി മിസ്സ് വിളിച്ചോ?” ഉണർന്ന ഉടനെ അവൻ ചോദിച്ചു.
പക്ഷെ അത് അല്പം ഉറക്കെ ആയിരുന്നു, മിസ്സ് അത് കേട്ടു.
“എന്താ വിഷ്ണു പ്രോബ്ലം ചെയ്തോ?”
മിസ്സിന്റെ ചോദ്യം കേട്ട് കിളിപോയി അവൻ എന്നെ നോക്കി.
“ഇല്ല മിസ്സ് അവൻ ഒരു സംശയം ചോദിച്ചത” ഞാൻ മിസ്സിനെ നോക്കി പറഞ്ഞു.
“എന്താ സംശയം എന്നോട് ചോദിക്കു” മിസ്സ് വിഷ്ണുവിനെ നോക്കി പറഞ്ഞു.
പെട്ടന്ന് എന്ത് പറയണം എന്ന് അറിയാതെ കുഴങ്ങി എങ്കിലും,
“അത് സാം ക്ലിയർ ചെയ്ത് തന്നു മിസ്സ്” എന്ന് പറഞ്ഞ് അവൻ പതിയെ തടി തപ്പി.
മിസ്സ് എന്നെ നോക്കി ഒന്ന് അമർത്തി മൂളിയിട്ട് വീണ്ടും ബുക്കിലേക്ക് കമിഴ്ന്നു.
“എന്ത് ഉറക്കമാട… ഇപ്പോൾ പെട്ടേനെ” ഞാൻ വിഷ്ണുവിനോട് ശബ്ദം താഴ്ത്തി പറഞ്ഞു.
“പോടാ മിസ്സ് പാവമാണ്…”
“പാവം ഞാനില്ലായിരുന്നെങ്കിൽ ഇപ്പോൾ കാണാമായിരുന്നു”
“മ്മം” അവൻ ഒന്ന് മൂളി.