എന്നിട്ടു കുഞ്ഞിന്റെ കൈ പിടിച്ചു ഞെരിച്ചു…….കുഞ്ഞു വെപ്രാളപ്പെട്ട് കരയാൻ തുടങ്ങി…..
അവിടെ നിന്നും എന്തോ പറഞ്ഞപ്പോഴായിരിക്കണം അവൻ കുഞ്ഞിന്റെ കൈ വിട്ടിട്ടു വന്നപോലെ ഇറങ്ങി പോയി…..കൂടെ വന്നവന്മാരും….എന്താണ് സംഭവിച്ചത് എന്ന് സുനൈനക്കും ബീനക്കും മനസ്സിലായില്ല…..അവരോടിപ്പോയി കുഞ്ഞിനെ എടുത്തു…അവൻ കരച്ചിൽ നിർത്തിയിട്ടില്ല…..ബീനയും സുനൈനയും അലറി വിളിച്ചപ്പോൾ ആൾക്കാർ ഓടിക്കൂടി..അപ്പോഴേക്കും വന്നവന്മാർ ബൈക്കിൽ ചീറിപ്പാഞ്ഞു പോയി…..
“അതാ കീരിയല്ലിയോടാ…കൂട്ടത്തിൽ ആരോ പറയണത് കേട്ട്….അപ്പോഴേക്കും ഷബീറും എത്തി…..മുറ്റത്തെ ആൾകൂട്ടം കണ്ടു അവനും പകച്ചു…സുനൈന അവനോടു വിവരം പറഞ്ഞു…..ഷബീർ കാറെടുത്തുകൊണ്ടു അവന്മാര് പോയെന്നു പറഞ്ഞ വഴിയേ വിട്ടു…..ആരെയും കാണാനില്ല…..തിരികെ എത്തിയപ്പോൾ ആൾക്കാരെല്ലാം പോയിരുന്നു….
“ഇതാ അസ്ലമിന്റെ പണിയായിരിക്കും…..അല്ലതാരാ കുഞ്ഞിനോടിങ്ങനെ? ബീന പറഞ്ഞു….
“നമ്മുക്ക് ഒരു കംപ്ലയിന്റ് കൊടുത്താലോ മാമി….ഷബീർ ചോദിച്ചു…..
“എന്തോം പറഞ്ഞു കൊടുക്കും…..എന്തായാലും ഇനി നമ്മള് സൂക്ഷിച്ചാൽ മതിയല്ലോ….ബീന പറഞ്ഞിട്ട് പോയി ഗേറ്റടച്ചു എന്നിട്ടു മുന്നിലത്തെ വാതിലും അടച്ചു…..അപ്പോഴും കുഞ്ഞു പേടിച്ചു ബീനയെ ചുറ്റിപറ്റി തന്നെ നിന്ന്….
“മോൻ ഇനി ഒറ്റയ്ക്ക് നിൽക്കരുത് കേട്ടോ….ഷബീർ പറഞ്ഞു….
“ഊം എന്നവൻ മൂളി…
ഉച്ച ഭക്ഷണം ഒക്കെ കഴിഞ്ഞു അവർ മെഡിക്കൽ കോളേജിലേക്ക് തിരിച്ചു റംലയുടെ അരികിലേക്ക്….. ഒരു കിലോമീറ്റർ നീർകുന്നത്ത് നിന്നും …..അത്രയുമേ വേണ്ടൂ….പൊതുവെ നടക്കാൻ താത്പര്യമില്ലാത്ത ഷബീർ തന്റെ വാഗൻ ആറിൽ തന്നെ കയറി….വണ്ടി മുന്നോട്ടെടുത്തപ്പോൾ ബീന ഇറങ്ങി ഗേറ്റടച്ചു വണ്ടിയിൽ കയറി….പള്ളിപ്പറമ്പ് ഫുട്ബാൾ ഗ്രൗണ്ടിൽ വണ്ടാനം കഞ്ഞിപ്പാടം റോഡിലേക്ക് കയറിയപ്പോൾ ഷബീർ മിററിൽ കൂടി ശ്രദ്ധിച്ച് രണ്ടു പേര് ബൈക്കിൽ തന്റെ കാറിനെ തന്നെ ഫോള്ളോ ചെയ്യുന്നത്….അവൻ ഗ്രൗണ്ടിനരികിലായി സ്ലോ ചെയ്തപ്പോൾ ബൈക്കും സ്ലോ ചെയ്തു….
“എന്താ ഇക്ക സ്ലോ ചെയ്തത്….സുനൈന ചോദിച്ചു…എടീ ആരോ നമ്മളെ ഫോളോ ചെയ്യുന്നുണ്ട്…..നോക്കിക്കേ ആ ബൈക്ക് നമ്മുടെ പിറകെ വന്നതാണ്…ഞാൻ സ്ലോ ചെയ്യുന്നത് കണ്ടു അവന്മാരും നിർത്തി…അവൾ മിററിൽ കൂടി നോക്കി…”ഇക്കാ ഇതവന്മാര് തന്നെയാ……ഇക്ക ഇതിങ്ങനെ വിട്ടാൽ പറ്റില്ല…..നേരെ ഹൈവേയിൽ ചെന്നിട്ടു ലെഫ്റ്റിലോട്ടു വിട്..അമ്പലപ്പുഴ സ്റ്റേഷനിൽ തന്നെ പരാതികൊടുക്കാം…ഒരാഴ്ച കഴിയുമ്പോഴേക്കും സുഹൈൽ അവിടെ ചാര്ജെടുക്കുമല്ലോ…..
“അത് ശരിയാ…..ഷബീർ പറഞ്ഞിട്ട് വണ്ടി നേരെ അമ്പലപ്പുഴ സ്റ്റേഷനിലേക്ക് വിട്ടു…..അവന്മാർ നാഷണൽ ഹൈവേയിൽ കൂടി തങ്ങളെ പിന്തുടരുന്നത് ഷബീർ കണ്ടു….അമ്പലപ്പുഴ ജംക്ഷനിൽ നിന്നും ലെഫ്റ്റിലൊട്ടെടുത്തപ്പോൾ അവന്മാരും പിറകിനു വന്നു വണ്ടി നേരെ പോലീസ് സ്റ്റേഷന് മുന്നിൽ നിന്നപ്പോൾ അവന്മാർ അടിച്ചു വിട്ടു പോകുന്നത് കണ്ടു….നേരെ സ്റ്റേഷനിൽ കയറി …..അഡീഷണൽ എസ.ഐ യെ കണ്ടു വിവരം പറഞ്ഞു…ഒരു പരാതി തയാറാക്കി കൊടുക്കുവാനും കുട്ടിയോടൊപ്പം എപ്പോഴും ഒരാൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു….അവസാനം ഇറങ്ങാൻ നേരം ഷബീർ പറഞ്ഞു…അടുത്തയാഴ്ച മിക്കവാറും എന്റെ ഒരു കസിൻ ആണ് എസ ഐ ആയി ചാർജ്ജെടുക്കുന്നത്…..
“അപ്പോഴേക്കും അഡീഷണൽ എസ്.ഐ വളരെ വ്യക്തമായി അവരെ