എന്നാലയാൾ അങ്ങനെ വരുമ്പോൾ സിസിലിയെ കെട്ടിപിടിച്ചു നിൽക്കുന്ന ഞാനെന്റെ ഇടതു കാൽ പെട്ടന്നുയർത്തി അയാളുടെ പള്ളക്ക് നോക്കി ആഞ്ഞൊരു ചവിട്ടു കൊടുക്കുന്നു…..
എന്നാലെന്റെയാ ആഞ്ഞു ചവിട്ടലിൽ അയാളുടെ ശരീരവും തലയും ആ അലമാരയിൽ പോയി വീണ്ടും ശക്തിയായി അടിക്കുന്നു….. അന്നേരം പെട്ടന്ന് ഞെട്ടികൊണ്ട് സിസിലിയെന്റെ ശരീരത്തിൽ നിന്നകന്നു കൊണ്ടെന്നോട് : ന്താ,,,,,, ദിലീ,,,,, നീയീ ചെയ്തേ,,,,, അങ്ങേർക്കെന്തേലും പറ്റിയാൽ പിന്നാര് ഉത്തരം പറയും?,,,,,……
അതും പറഞ്ഞുകൊണ്ടവൾ തോമാച്ചായന്റെ അരികിലേക്ക് ചെല്ലുന്നു…. തോമച്ചായനാണേൽ ചലനമറ്റവനെ പോലെ ആ അലമാരയുടെ ചോട്ടിൽ കിടക്കുന്നു…. അയാൾക്കരികിലെത്തിയ സിസിലി കരഞ്ഞുകൊണ്ട് തോമാച്ചായനെ തട്ടി വിളിക്കുന്നു….. ഞാനപ്പോൾ തോമാച്ചായന്റെ അരികിലെത്തി തോമാച്ചായന്റെ മൂക്കിൽ കൈവെച്ചു നോക്കുമ്പോൾ ശ്വാസം വലിക്കുന്നതറിഞ്ഞു…..
അതിൽ നിന്നായാൾക്ക് ഒരു ബോധക്ഷയം മാത്രമാണിതെന്നെനിക്ക് മനസ്സിലായി…. ഞാനപ്പോൾ സിസിലിയോട് : നീയെന്തിനാടി കരയുന്നെ,,,,, ഇത്രക്കിഷ്ടം നിനക്കങ്ങേരോടുണ്ടായിരുന്നെങ്കിൽ പിന്നെന്തിനാ ന്നെ വിളിച്ചു വരുത്തിയെ,,,,,…… ഞാനത് പറഞ്ഞപ്പോൾ സിസിലി പെട്ടന്ന് കരച്ചിൽ നിർത്തി കണ്ണുകൾ തുടച്ചുകൊണ്ടെന്നോട് : ഡാ അയാൾക്കെന്തേലും പറ്റിയാ പിന്നെ നമ്മള് രണ്ടാളും അകത്താകില്ലേ,,,,,,…….
ഞാൻ : ഹോ വ്വ്വ്വ്,,,,, നീയെന്തിനാ അങ്ങനെ ചിന്തിക്കണേ,,,, എന്റെ അടികൊണ്ട് അങ്ങേരുടെ ബോധം പോയീന്നെ ഉള്ളൂ പ്പോ,,,,, കുറച്ചു കഴിയുമ്പോ വീണ്ടും അങ്ങേര് ഭരണിപ്പാട്ട് തുടങ്ങും,,,,, അപ്പൊ നിനക്കിട്ടു അങ്ങേരുടടുത്തൂന്ന് നല്ല തല്ലും കിട്ടും,,,,…..
സിസിലി : നീ പറയണതെനിക്ക് മനസ്സിലാവണില്ല,,,, ഇങ്ങേർക്കെന്തേലും പറ്റിയാ പിന്നെ നമുക്കിവിടെ നിൽക്കാൻ പറ്റില്ല,,,,,……. ഞാൻ : അല്ലേലും നിനക്കിവിടെ ഇനി നിൽക്കാൻ പറ്റില്ല,,, അങ്ങേര് നിന്നെ ജീവനോടെ വെച്ചേക്കും ന്ന് തോന്നണ് ണ്ടാ,,,,,,…….
സിസിലി :അപ്പ പിന്നെ ന്ത് ചെയ്യും ദിലീ,,,,….. ഞാൻ : ന്ത് ചെയ്യാൻ,,,,, നീ എന്റെ കൂടെ ങ് പോരണൂ,,,,, ന്റെ പെണ്ണായി ന്റെ കൂടെ ജീവിക്കാൻ,,,,,……. സിസിലിയപ്പോൾ അവിടെ നിന്നെണീറ്റ് എന്റരികിൽ വന്ന് എന്റെ കൈകളിൽ പിടിച്ചു കൊണ്ടെന്നോട് : വിശ്വസിച്ചോട്ടെ ഞാനിത്?…… അന്നേരം ഞാനവളെ എന്റെ ശരീരത്തിലേക്കു വലിച്ചിട്ട് എന്റെ ഇടതുകൈകൊണ്ടവളുടെ വലതു ചെവിയുടെ താഴെയായും വലതുകൈകൊണ്ട് അവളുടെ വയറിലും ചേർത്തു കെട്ടിപിടിക്കുന്നു…..
ഞങ്ങൾ രണ്ടാളും ഒരു ശരീരമായങ്ങനെ കെട്ടിപിടിച്ചു നിൽക്കുന്നു…. ഞാനപ്പോൾ അവളുടെ ചെവിയിൽ തലോടികൊണ്ട് ഉയർന്നു നിൽക്കുന്ന അവളുടെ വട്ട മൂക്കിൽ എന്റെ മൂക്ക് ചേർത്തു വെച്ച് അവളുടെ റോസ് കളർ ചുണ്ടിൽ എന്റെ ചുണ്ട് ചേർത്തുവെച്ചുകൊണ്ടവളോട് : ഇത്രായിട്ടും നിനക്കെന്നെ വിശ്വാസായിലേ ന്റെ സിസിലീ പെണ്ണെ,,,,…..