💞യക്ഷിയെ പ്രണയിച്ചവൻ 6 💞[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Posted by

💞യക്ഷിയെ പ്രണയിച്ചവൻ 7💞

Yakshiye Pranayichavan 7 | Author : Crazy AJR | Previous Part

 

ഹായ് ചേട്ടന്മാരെ ഞാനെത്തി. അങ്ങനെ യക്ഷിയെ ഇവിടെ തളയ്ക്കാൻ പോവുവാണെ. അനുഗ്രഹിക്കണം. ആശിർവാദിക്കണം. ഇപ്പൊ ഞാനൊരു കർട്ടൻ ഷോപ്പില് work ചെയ്യുവാ. രാവിലെ 9 മണിക്ക് കേറിയ രാത്രി 11 മണി കഴിയാതെ ഇറങ്ങാൻ പറ്റില്ല. ഇന്നലെ രാത്രി 2 മണി വരെ പണിയുണ്ടായിരുന്നു. അവിടെ തന്നെയാ കിടന്നേ. ഞാനിപ്പോ ഇതൊക്കെ പറയാനുള്ള കാരണം. ചുരുക്കി പറഞ്ഞാൽ എഴുതാൻ സമയം കിട്ടാറില്ല. എന്നിരുന്നാലും കടയിൽ മുതലാളി ഇല്ലാത്ത സമയത്തൊക്കെ ചെറുതായിയൊക്കെ എഴുതും. അങ്ങനെ അങ്ങനെ ഇന്ന് മുഴുവൻ തീർന്നു. ഇനി കഥയിലേക്ക് വരാം. ഈ കഥയിൽ ഒരുപാട് സിറ്റുവേഷൻ ഉണ്ട്. അതൊക്കെ എങ്ങനെയാ എഴുതേണ്ടത് എന്ന് എനിക്ക് നല്ല രീതിയിൽ അറിയില്ലായിരുന്നു. ആ കുറവുകൾ മനസ്സിലാക്കി വേണം കഥ മുഴുവൻ വായിക്കാൻ. തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ഒരു കൂടിപ്പിറപ്പായി കണ്ട് ഷെമിക്കുക. (ഒന്ന് പേടിപ്പിച്ച മതി നന്നായിക്കോളും😊😊)
അപ്പൊ തുടങ്ങട്ടെ………. “പിന്നെ ഒരു പ്രതേക അറിയിപ്പ് ഉണ്ടേ.. തടിയൻ ഭായ് ഈ പാർട്ടിലും വന്ന് മായക്കണ്ണൻ എപ്പോ വരോന്ന് ചോദിക്കാൻ നിക്കണ്ട. അടുത്ത മാസം അതായത് ഫെബ്രുവരി 8 ന് ഞാൻ ജീവനോടെ ഉണ്ടെങ്കിൽ ഇട്ടേക്കും. അന്ന് വന്നില്ലേ എങ്കിൽ ഞാൻ ജീവനോടെ ഇല്ല എന്നല്ല അർത്ഥം എന്റെ നെറ്റ് തീർന്നു എന്നങ്ങ് വിചാരിച്ചോണ്ടാ മതി. ആദ്യമുതലെ ഈ കഥ സപ്പോർട്ട് ചെയ്‌തവരുടെ കൂട്ടത്തിൽ രണ്ട് പേരുടെ പേര് എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല.

ARJUN DEV & MR. KING LIAR

എന്ന് വിചാരിച്ച് മറ്റുള്ളവരെ മറന്നെന്ന് അല്ലാട്ടോ. അപ്പൊ തുടങ്ങുവാണെ. വീണ്ടും പറയുന്നു തെറ്റ് കുറ്റങ്ങൾ ഉണ്ടേ ഒന്ന് പേടിപ്പിച്ചു വിട്ടാ മതി പാവമല്ലേ ഞാൻ……

 

കാർത്തി: പാറു, ന്റെ ഹൃദയത്തിൽ ചുവന്ന റോസാപുഷ്പങ്ങൾ വളരുന്നുണ്ട്.പക്ഷെ അവ ഒരിക്കലും കൊഴിയാറില്ല. കാരണം ഞാൻ നിന്റെ പുഞ്ചിരി കാണുമ്പോഴും,നിന്റെ ശബ്‌ദം കേൾക്കുമ്പോഴും, നിന്നെ കുറിച്ച് ചിന്തിക്കുമ്പോഴുമെല്ലാം അവ വിടരുന്നു.

അത്രയും ആ നക്ഷത്രത്തെ നോക്കി പറഞ്ഞ് അവൻ കുന്നിറങ്ങി.

യക്ഷിയെ പ്രണയിച്ചവൻ -7
തുടരുന്നു………..

റോഡിൽ കിടക്കുന്ന തന്റെ ബൈക്ക് start ആക്കി അവൻ നേരെ ഹോസ്പിറ്റലിലേക്ക് കുതിച്ചു. എത്രത്തോളം സ്പീഡിൽ പോകാൻ പറ്റുമോ അത്രത്തോളം സ്പീഡിൽ തന്നെ അവൻ വണ്ടിയൊടിച്ചു.
*********

KRISHNA HOSPITAL…….

: അതെ ആരാ ഈ കാർത്തി????

അഞ്ജലി: കാർത്തി അത്യാവശ്യമായി പുറത്തേക്ക് പോയേക്കുവാ.എന്താ സിസ്റ്റർ എന്താ കാര്യം????

: പേഷ്യന്റിന് ബോധം വന്നു. കാർത്തിയെ അന്വേഷിക്കുന്നുണ്ട്.

അഞ്ജലി: സിസ്റ്റർ എനിക്കൊന്ന് കാണാൻ……..

Leave a Reply

Your email address will not be published. Required fields are marked *