രണ്ടുപേരും മതിമറന്ന് ചിരിക്കുകയും പരസ്പരം മുഖത്തോട് മുഖം നോക്കിയുമൊക്കെയാണ് നടക്കുന്നത്. അവർ ഞങ്ങളെ കടന്ന് പോയിട്ട് വേണം എനിക്ക് അമ്മായിയേയും കൂട്ടികൊണ്ട് കടൽ കാഴ്ചകളിലേക്ക് കടക്കാൻ…
പെട്ടെന്നാണ് അമ്മായി എന്നെ തട്ടി വിളിച്ചുകൊണ്ട് പറഞ്ഞത്….
: അമലൂട്ടാ….. അതരാണെന്ന് നോക്കിയേ…..
(ഞാൻ തിരിഞ്ഞ് നോക്കിയതും എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല… ആ നടന്നുവരുന്നത് അവളല്ലേ……….ഇതേത ഈ ചെറുക്കൻ… എന്നാലും ഇവൾ എങ്ങിനെ…….)
: ദൈവമേ…… അമ്മായി ആ ഷാൾ മുഖത്ത് കൂടി ഇട്ടേ… എന്നിട്ട് എന്റെ ചുമലിൽ തലവച്ച് ചാരി കിടന്നോ… ഒരു കാരണവശാലും അവരുടെ മുഖത്തേക്ക് നോക്കരുതെ… ബാക്കി ഒക്കെ ഞാൻ നോക്കിക്കോളാം…
എന്റെ തൊപ്പി ചെറുതായി താഴ്ത്തി വച്ചുകൊണ്ട് പെട്ടെന്ന് തന്നെ എന്റെ മൊബൈൽ ക്യാമറയിൽ വീഡിയോ റെക്കോഡിങ് ഓൺ ചെയ്ത് കൈയ്യിൽ പിടിച്ചു. അവർ രണ്ടുപേരും മുകളിലേക്ക് കയറി വന്നുകൊണ്ടിരിക്കുകയാണ്. ഞങ്ങൾക്ക് അടുത്തേക്ക് എത്തും തോറും അവരുടെ സംസാരം കുറഞ്ഞത് ഞാൻ ശ്രദ്ധിച്ചു.. എന്റെ തല അല്പം താഴ്ത്തികൊണ്ട് അമ്മായിയുടെ മുഖത്തോട് ചേർത്തുവച്ചു…
ആ നീല സാരിയുടുത്ത പതിവ്രതയായ മാലാഖ എന്റെ കേമറ കണ്ണുകളിലൂടെ കടന്ന് ഞങ്ങളെയും താണ്ടി ദൂരേയ്ക്ക് നടന്നു നീങ്ങി….
: അമലൂട്ടാ…… എന്നാലും ഇവൾ…..
(തുടരും)
🙏❤️
© kiddies