“ഓ പിന്നേ.വാടക കിട്ടിയിട്ട് വേണ്ടേ ഇവിടെ ജീവിക്കാൻ.വേറെ എന്തോ പണിക്കാ ..?”
“താനൊന്നു വെച്ചേ.ഇവിടെ കുറേ പണിയുണ്ട് ”
“മം ഞാൻ വെയ്ക്കുവാ.കൂട്ടുകാരുമായി ഇവിടല്ലേ കുടിച്ചു കൂത്താടുന്നത്.ഇനി വേറെ വീട് എടുത്തു വേണോ..?
ഹം എന്തേലും കാണിക്ക് ”
“ഓ ”
ദേവസി ചേട്ടൻ ഫോൺ വെച്ചു.ദേവൻ ഒരുപാട് ദീർഘ ശ്വാസം എടുത്തു.
അപ്പോഴേക്കും ഒരു ഫയലുമായി.അർച്ചന അകത്തേക്ക് വന്നു.അവളെ കണ്ടപ്പോഴേ ദേവൻ ആകെ ഒന്ന് കുളിർത്തു.വലിയ മസിൽ പിടിക്കാതെ ദേവൻ ഒന്ന് പുഞ്ചിരിച്ചു.അർച്ചന തിരിച്ചും.
“വരൂ ഇരിക്കു”
അർച്ചന കസേരയിൽ ഇരുന്നു.ഫയൽ ദേവന്റെ നേർക്ക് നീട്ടി.
“വൈകിട്ട് ലേറ്റായി പോയൊണ്ട് കുഴപ്പം ഒന്നും ഇല്ലല്ലോ..?”
ഫയൽ നോക്കികൊണ്ട് ദേവൻ ചോദിച്ചു
“ഇല്ല സർ.കുഴപ്പമില്ല”
“തോമസ് വരുന്നവരെ ഒന്ന് അഡ്ജസ്റ് ചെയ്‌യേണ്ടി വരും കേട്ടോ”
“മം സർ ”
മുൻപത്തെക്കാൾ ഭയം കുറവ് അർച്ചനയ്ക്ക് ഇപ്പൊ ഉണ്ട്.ദേവൻ ഒന്ന് ഭലം പിടിച്ചു സംസാരിച്ചാൽ അവൾ നിന്നു വിറച്ചു പോയേനെ.എന്നാൽ അയാളുടെ പെരുമാറ്റം അവൾക്കു ആശ്വാസമായി.
“ഗുഡ് വർക്ക് ”
ഫയൽ നോക്കിയ ശേഷം അവളെ ഒന്ന് അഭിനന്ദിച്ചു
“താങ്ക് യു സർ”
“ഗാന്ധി സ്ട്രീറ്റിൽ അല്ലെ താമസം..?”
“അതേ സർ”
“അവിടെ ഞാൻ ഒരുപാട് വീട് വാങ്ങി ”
“വീടോ. അവിടെ ആരുടേയ സർ ”
“കുറേ കാലം പൂട്ടികിടന്നൊരു വീടാ.അറിയോ…? ”
“ഫ്രണ്ടിൽ ഒരു പേര മരമൊക്കെ ഉള്ളതാണോ ..?”
“മം അത് തന്നെ.അവിടെ അടുത്താണോ അർച്ചനയുടെ വീട്..?”
“ഒരു രണ്ട് വീട് അപ്പുറത്ത് ”
“ആഹാ.അത് കൊള്ളാല്ലോ ”
അർച്ചന ചിരിച്ചു
“ഇന്ന് വൈകിട്ട് ഞാൻ അങ്ങോട്ട് പോകും.കുഴപ്പമില്ലേൽ ഡ്രോപ്പ് ചെയ്‌യാം ”