അരളി പൂവ് 9 [ആദി007]

Posted by

തണുത്ത വെള്ളം ഗ്ലാസിൽ ഒഴിച്ച് ദേവന് നൽകി.ദേവസി ചേട്ടന്റെ മുഖത്തു കടന്തൽ കുത്തിയ ഭാവം ആയിരുന്നു.

“ദേവസി ചേട്ടാ ”
കള്ള ചിരിയോടെ ദേവൻ വിളിച്ചു

പുള്ളി മൈൻഡ് പോലും ചെയ്യാതെ നിന്നു.

“എന്റെ ദേവസി കുട്ടാ.ഇവിടെ ഇരിക്ക്”
ദേവൻ അയാളുടെ കൈയിൽ പിടിച്ച് അടുത്തുള്ള കസേരയിലേക്ക് ഇരുത്തി.ശേഷം തുടർന്നു
“ഒരു മാസം ഒക്കെ കൂടുതൽ അല്ലെ എന്റെ ദേവസി കുട്ടി”

ദേവസി ചേട്ടൻ അല്പം ഒന്ന് അയഞ്ഞു.
ഇതും ഒരു പതിവ് കാഴ്ച തന്നെ.എത്രയൊക്കെ ഭലം പിടിച്ചാലും ദേവസി ചേട്ടൻ ഇല്ലെങ്കിൽ അവിടുത്തെ കാര്യങ്ങൾ എല്ലാം കുളം ആയത് തന്നെ.ദേവസി ചേട്ടന്റെ ഒപ്പം ഇടയ്ക്കിടെ ഉടക്കും എങ്കിലും പുള്ളി ദേവന്റെ പ്രിയപ്പെട്ടവൻ തന്നെയാണ്.

“ഇല്ല കുഞ്ഞേ.അമ്മ ഇല്ലാതെ വളർന്ന കൊച്ച.ഈ സമയത്ത് ഞാൻ അടുത്ത് വേണം ”
ദേവസി ചേട്ടന്റെ മുഖത്തു ദുഃഖം നിഴലാടി

“മം ..പോയിട്ട് വാ.കാശൊക്ക ഇല്ലേ കൈയിൽ ”

“മം ഉണ്ട് കുഞ്ഞേ .പിന്നേ ഞാനൊരു കാര്യം പറഞ്ഞാൽ അനുസരിക്കുമോ ?”

“കല്യാണം ഒഴിച്ച് ബാക്കി എന്തും പറഞ്ഞോ ”

ദേവസി ചേട്ടന്റെ മുഖത്തു ദുഃഖം മാറി അരിശം നിറഞ്ഞു.

ദേവൻ ഒന്ന് ചിരിച്ചു.വളിച്ച ഒരു ചിരി.

“ശരി,വെള്ളമടിയും ഈ കോലവും ഒന്ന് മാറ്റാമോ..?”
അരിശം കടിച്ചമർത്തി ചോദിച്ചു

“ഇത് മൂന്നും ഒഴിച്ച് വേറെ എന്ത് വേണേലും പറ”
ദേവൻ അതേ ചിരി ചിരിച്ചു.

“ഹമ്മ് .എന്നെ പറഞ്ഞാൽ മതി ”
ദേവസി ചേട്ടൻ അടുക്കളയിലേക്ക് വെച്ചു പിടിച്ചു

“പാവം”
ദേവൻ അത് കണ്ട് പൊട്ടി ചിരിച്ചു

*****************************************

“ഓന്റെ ഒരു പ്ലാൻ.ഇപ്പൊ ദിവസം എത്രയായി.ഒന്നും നടന്നില്ല ”
നാല് കാലിലാണ് നാസറിന്റെ വരവ്.

“വീഴണ്ട ഞാൻ പിടിക്കാം”
റംല ഓടി വന്നു തോളിൽ താങ്ങി പിടിച്ചു

“ച്ചി മാറി നിക്കടി പൊലയാടി മോളെ.”
റംലയെ പിടിച്ച് തള്ളി മാറ്റി അയാൾ എങ്ങനെയോ നടന്നു റൂമിലേക്ക് പോയി.

“ഇത്ത ഇങ്ങു മാറ്.ഇക്ക എവിടേലും പോട്ടെ ”
ജബ്ബാർ റംലയോട് ഒതുക്കത്തിൽ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *