ഇരുവരെയും നോക്കി അർച്ചന പുഞ്ചിരിച്ചു അവർ തിരിച്ചും ഒരു ചിരി സമ്മാനിച്ചു മാമിയും അങ്കിളും അകത്തേക്ക് പോയി.
അർച്ചന ഗേറ്റിന്റെ അടുത്ത് തന്നെ നിന്നു.
അൽപ സമയത്തിനുള്ളിൽ ദേവന്റെ കാർ എത്തി.അതിൽ നിന്നും മുതലാളിയെ പോലെ കിച്ചു പുറത്തിറങ്ങി.അർച്ചനയെ കണ്ടപ്പോൾ ചെക്കന്റെ പോസ്സ് അങ്ങ് കൂടി.
“കിച്ചു കുട്ടാ ഞാൻ പറഞ്ഞത് ഓർമയുണ്ടല്ലോ.അമ്മ എന്തേലും വഴക്ക് പറഞ്ഞാൽ നമ്പർ ഓർമയുണ്ടല്ലോ ദേവനങ്കിളിനെ ഒന്ന് വിളിച്ചാൽ മതി ”
ദേവൻ കണ്ണ് ഇറുക്കി കിച്ചുവിനോടെ പറഞ്ഞു
“അത് ഞാൻ ഏറ്റു ”
കിച്ചു ഒരു തംസ് അപ് നൽകി
“മം മതി മതി.പോയി മാമിടെ കൈയിൽ നിന്നും താക്കോൽ വാങ്ങിച്ചോണ്ട് വാ ”
“അപ്പൊ റ്റാറ്റാ അങ്കിളേ ”
അർച്ചന വാക്കുകളെ അനുസരിച്ചുകൊണ്ട്.ദേവന് റ്റാറ്റയും നൽകി കിച്ചു അകത്തേക്കു ഓടി പോയി.
“സാറിന് ബുദ്ധിമുട്ടായി എല്ലേ ..?”
“ഹേയ് ഇതൊക്കെ അല്ലെ സന്തോഷം.
പിന്നെ …”
“മം എന്താ ..?”
“വീട് ചെറുതോ വലുതോ ഒന്നുമല്ല കാര്യം.അവിടെ ഉള്ളോരുടെ മനസിലാ കാര്യം ”
അർച്ചനയ്ക്ക് തിരിച്ചൊന്നും പറയാൻ പറ്റിയില്ല.അത്രക്കുണ്ടായിരുന്നു അവൾക്കു സന്തോഷം.മാമി അങ്കിൾ നിർമല അങ്ങനെ അങ്ങനെ തനിക്ക് പ്രീയപെട്ടവരുടെ കൂട്ടത്തിൽ ഒരു പേരും കൂടി എഴുതി ചേർത്തു ദേവൻ.
“ശെരി എന്നാൽ പോട്ടെ ”
“മം സാർ ”
അർച്ചന പുഞ്ചിരിച്ചു.
‘ഇങ്ങനെ ചിരിക്കല്ലെടി.ഞാൻ നിന്നെ പിടിച്ചു തിന്നും.ഉഫ് ‘
ലഗാൻ പിടിച്ചൊന്ന് തടവി ദേവൻ കാർ ഓടിച്ചു പൊയി.
[തുടരും]