പുതിയതായി വാങ്ങിയ വീട്ടിൽ നിന്നു തിരികെ വരുമ്പോഴായിരുന്നു.അർച്ചനയെ ദേവൻ കണ്ടത്.
കാറിൽ ഇരുന്നു തന്നെ അത് അർച്ചനയാണെന്ന് അയാൾ മനസിലാക്കി.
അർച്ചന ഗേറ്റ് തുറന്ന് അകത്തേക്ക് പ്രവേശിക്കുകയായിരുന്നു.
ദേവന്റെ കാർ ഇടിമിന്നൽ വേഗം കണക്കെ അവിടേക്ക് കുതിച്ചു.ദൈവം കൊണ്ട് തരുന്ന ഒരവസരവും പാഴാക്കാൻ പാടില്ലല്ലോ.പ്രത്യേകിച്ചും അർച്ചനയുടെ കാര്യത്തിൽ.
ഗേറ്റ് തുറന്നു അകത്തു കേറി അത് അടക്കും മുൻപേ വാഹനം ചീറി പാഞ്ഞു മുന്നിൽ എത്തി.
അർച്ചന ഒന്ന് ഭയന്നു.കാർ സ്പീഡിൽ വന്ന് ബ്രെക്കിട്ട ശബ്‌ദം വീടിന് അകത്തിരുന്ന മാമി വരെ കേട്ടു.
ദേവൻ കണ്ടതും അർച്ചന ഒന്ന് ആശ്വസിച്ചു.
“എന്താ പേടിച്ചുപോയോ ..?”
ഡോർ തുറന്ന് ഇറങ്ങി ദേവൻ ചോദിച്ചു
“സത്യാട്ടും പേടിച്ചു പോയി സർ ”
ഞെട്ടൽ വെടിഞ്ഞു അവൾ ഒരു പുഞ്ചിരിയോടെ മറുപടി നൽകി
“ഇതാണോ വീട് ഇയാളുടെ ..?”
“ദേ ഇതാണ്.”
മുകളിലത്തെ നില ചൂണ്ടിക്കാട്ടി അവൾ പറഞ്ഞു
“അപ്പൊ താഴയോ ..?”
“യാറമ്മ അത് ..?”
അർച്ചന മറുപടി കൊടുക്കും മുൻപേ മാമി അവിടേക്കു വന്ന്.ദേവനെ നോക്കി ചോദിച്ചു
“മാമി ഇതാണ് ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ എംഡി ”
ദേവൻ മാമിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു
“അപ്പടിയാ ”
വിശ്വാസം വെരാതക്ക മട്ടിൽ സംശയത്തോടെ മാമി മൊഴിഞ്ഞു
മാമിയെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.ഈ വക കോലത്തിനെ കണ്ടാൽ ആരെങ്കിലും എംഡി ആണന്നു വിശ്വസിക്കുമോ.കട്ട താടിയും വളർത്തിയ മുടിയും കോട്ടൺ ഷർട്ടും ഒരു ജീൻസും.
“ആമ മാമി.
മാമിക്ക് സൗഖ്യമാ ..?”
ദേവൻ ഒരു കാച്ചങ് കാച്ചി
തമിഴ് കേട്ടപ്പോൾ മാമി ഫ്ലാറ്റ്.
“ആ തമ്പി തമിഴാ …?”
“അയ്യോ ഇല്ല മാമി.സാർ മലയാളിയാ ”
അർച്ചന ഇടപെട്ടു
“കൊഞ്ചം കൊഞ്ചം തമിഴ് തെരിയും മാമി ”
“അപ്പടിയാ.ഉള്ള വാ
അച്ചു നീ സാറിനെ ഉള്ള കൂപ്പിഡ് ”
“അച്ചു എന്നെ മൈൻഡ് പോലും ചെയ്തില്ല മാമി ”
ദേവൻ പരാതി പറഞ്ഞു