പിറ്റേന്ന് വൈകിട്ട് പതിവുപോലെ തന്നെ അർച്ചന ഓഫീസിൽ നിന്നും ഇറങ്ങി.ദേവന്റെ പെരുമാറ്റം അവളിൽ യാതൊരു വിത സംശയവും ഉണ്ടാക്കിയില്ല.എന്നാൽ അയാളോടുള്ള മതിപ്പ് ഒന്നുകൂടി കൂടി.അത് അങ്ങനെ അല്ലെ വരൂ.ആരെങ്കിലും നമ്മൾക്ക് നേരിട്ട് അറിയാത്ത ഒരു വ്യക്തിയെ കുറിച്ച് കുറേ കുറ്റങ്ങൾ പറഞ്ഞിട്ട് ശേഷം ആ വ്യക്തിയിൽ നിന്നുള്ള സമീപനം അങ്ങനെ അല്ലെങ്കിൽ ബാഡ് ഇമ്പ്രെഷൻ ഒറ്റയടിക്ക് ഗുഡ് ആവും.
അർച്ചന ബസിൽ കയറി.പൊതുവെ ആ സമയത്ത് തിരക്ക് കുറവായതിനാൽ സീറ്റ് കിട്ടും.ഓഫീസിൽ നിന്നും താമസിച്ചു പോകുന്നത് കൊണ്ടുള്ള ഏക ഗുണം ഇതാണ്.അല്ലെങ്കിൽ പിടിച്ചു തൂങ്ങി പോകേണ്ടി വന്നേനെ.തിരക്ക് കൂടുതൽ ആണേൽ പെണ്ണുങ്ങളെ തട്ടാനും മുട്ടാനും കുറേ എണ്ണം കാണും.അർച്ചനയെ പോലെ ഒരു സുന്ദരി ആണേൽ പിന്നെ പറയുകയും വേണ്ടാ.
പരമാവധി ഇതിനൊന്നും അവസരം ഒരുക്കാതെ മുൻപിൽ ഏതേലും മൂലയിൽ കയറി നിൽക്കുകയാണ് അർച്ചന ചെയ്യുക.ഒരു ദിവസം അത് നടന്നില്ല.അന്ന് ഒരു കിളവൻ ആണ് അവളുടെ പിന്നിൽ വന്നു നിന്നത്.കണ്ടാൽ അച്ഛന്റെ പ്രായം ഉള്ളതുകൊണ്ട് അവൾ അത്ര കാര്യമാക്കിയില്ല.എന്നാൽ ബസ് ഓടി തുടങ്ങിയപ്പോ കിളവന്റെ തനി സ്വഭാവം പുറത്ത് വന്നു.മെല്ലെ മെല്ലെ അവളുടെ അരികിലേക്ക് നീങ്ങി നിന്നു.കാര്യം പന്തികേടാണ് എന്ന് തോന്നിയപ്പോഴേ അവൾ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി.തല്പര കക്ഷി അല്ലെന്നു അറിഞ്ഞതോടെ കിളവൻ സ്കൂട്ടായി.അതിൽ പിന്നെ അവൾ ബസിന്റെ പിൻ വശത്തേക്ക് പോയിട്ടില്ല.
ഡബിൾ ബെൽ മുഴുങ്ങിയതും അർച്ചന സീറ്റിലേക്ക് പോയി ഇരുന്നു.ബസ് പതിയെ ചലിക്കാൻ തുടങ്ങി.പുറത്തെ കാഴ്ചകൾ കണ്ട് അവൾ അങ്ങനെ ഇരുന്നു.പെട്ടന്നാണ് അവളുടെ അടുത്ത് ഒരു സ്ത്രീ വന്ന് ഇരുന്നത്.പുതിയ കഥാപാത്രം ഒന്നും അല്ല കേട്ടോ കക്ഷി നമ്മുടെ റംലയാണ്.അർച്ചനയെ പുള്ളിക്കാരി അടിമുടി ഒന്ന് നോക്കി.എന്തോ ദുരുദ്ദേശം മനസ്സിൽ ഉണ്ടന്ന കാര്യം തീർച്ച.അർച്ചന ഇതൊന്നും ശ്രദ്ധിക്കാതെ ഷോൾഡർ ബാഗ് മടിയിൽ വെച്ചു പറക്കുന്ന മുടി മാടി ഒന്നി ഒതുക്കി പുറത്തെ കാഴ്ചകളും കണ്ടിരിപ്പാ.
‘ഹം ആളൊരു സുന്ദരിക്കുട്ടിയ’
റംല സ്വയം പറഞ്ഞു
ബാഗിൽ ഫോൺ തപ്പുന്ന പോലെ റംല അഭിനയിച്ചു.അപ്പോഴാണ് അർച്ചന അവരെ ശ്രദ്ധിക്കുന്നത്.
“എന്താ പറ്റിയെ..?”
അവൾ തിരക്കി
“ഷോ.എന്ത് പറയാനാ ഫോൺ ബാഗിൽ കാണുന്നില്ല.”
റംല നിരാശയോടെ പറഞ്ഞു.
“അയ്യോ.കളഞ്ഞുപോയോ ..?”
“ഹേയ്.ഇന്ന് വരുന്ന വഴിയിൽ കാർ ബ്രേക്ക് ഡൌൺ ആയി.അതിൽ കാണും ഫോൺ.”