“ഇക്ക അത്.ഞാൻ ഒന്ന് പറയട്ടെ ”
“യീ ഒന്നും പറയണ്ട.പറ്റില്ലേൽ പറ ”
“ഇക്ക ഒന്ന് തണുക്ക്.”
“യീ മിണ്ടരുത്.ഇപ്പോ എത്ര നാളായന്ന് അറിയോ.ഒരുത്തന്റെയും മുഖത്തു നോക്കാൻ പറ്റാത്ത അവസ്ഥയ.ഓൻ ആ ദേവൻ വിലസി നടക്കുവാ അറിയോ ”
ദേഷ്യത്തിൽ കാറിൽ ഒന്ന് അടിച്ചു
“എന്റെ ഇക്കാ.ഞാൻ ഒന്നും മറന്നിട്ടില്ല.ചുമ്മാ രണ്ടു പൊട്ടിച്ചാൽ മാത്രം ഇക്കാക്ക് സമാധാനം ആവോ .പറ ”
നാസർ ഒന്ന് ചിന്തിച്ചു
“ഇല്ല.ഇല്ല ഇക്ക .
രണ്ടു തല്ലിൽ നിർത്താനല്ല.അവനെ തകർക്കണം ഇക്കേടെ മുന്നിൽ അവനെ ഒന്നും ഇല്ലാതാക്കണം.അതിനുള്ള വഴിയാ ഞാൻ നോക്കുന്നെ.എന്നെ വിശ്വാസം ഇല്ലേൽ ഇക്ക ഇഷ്ടം ഉള്ളത് ചെയ്‌തോ”
അലിയുടെ വാക്കുകൾ ശെരിയാണന്ന് തോന്നി നാസറിന്.
ഒന്നോർത്താൽ അലിയാണ് ശെരി.ചുമ്മാ രണ്ട് പൊട്ടിക്കാൻ ആണേൽ അത് നടക്കും.പക്ഷെ അത് പോരാ ദേവനെ ഇഞ്ചിഞ്ചായി തകർക്കണം
നാസർ മനസ്സിൽ കണക്കു കൂട്ടി ശേഷം തുടർന്നു
“സോറി ടാ.ഞാൻ ആകെ ടെൻഷൻ ആയി പോയി ”
“അത് സാരമില്ല ഇക്ക ”
“യീ അങ്ങോട്ടൊക്കെ ഇറങ്ങു നമുക്കൊന്ന് കൂടാം ”
നാസറിന്റെ മുഖത്തു ചിരി വിടർന്നു.
“ഉറപ്പായിട്ടും വരാം ഇക്ക”
അലിയുടെ മനസ്സിൽ ഒരു പൂത്തിരി വിടർന്നു.
******************************************
“എന്റെ സാറേ ഒന്ന് ക്ഷെമിക്ക് ഇനി ഈ അബദ്ധം പറ്റില്ല പോരെ.”
“താനൊന്നു പോടോ.തന്നെ ഒക്കെ ഒരു കാര്യം ഏൽപ്പിച്ചാൽ അല്ലേലും ഇങ്ങന”
കാർ ഓടിക്കുന്നതിനടയിൽ ദേവൻ വേണുവിനോട് കയർത്തു
വേണു ആണ് ബ്രോക്കർ.45 വയസിനു മുകളിൽ പ്രായമുള്ള ഒരു ദുർബലൻ
ക്ലബ്ബിൽ നിന്നും അയാളെ കൂട്ടി താൻ വാങ്ങിയ വീട്ടിലേക്ക് പോവുകയായിരുന്നു ദേവൻ.
വേണു ആണ് ദേവന്റെ ബ്രോക്കർ സഹായി.എവിടേലും വീടോ സ്ഥലമോ മറ്റോ ഉണ്ടെങ്കിൽ വേണു ആണ് ദേവനെ അറീക്കാറ്.ഇയാൾ വഴിയാണ് ദേവൻ കാര്യം സാധിച്ചു എടുക്കുക.എന്നിട്ടും നടന്നില്ലങ്കിൽ പിന്നെ തനി ഗുണ്ടായിസം തന്നെ.ചുളു വിലക്ക് ഒരു പ്ലോട്ട് മിസ്സായി അതിന്റെയ ഈ ദേഷ്യം ദേവന്.