അരളി പൂവ് 9 [ആദി007]

Posted by

അരളി പൂവ്  9

Arali Poovu Part 9 | Author : Aadhi | Previous Part

 

ദേവന്റെ ബംഗ്ലാവ്.
ദേവന്റെ മുത്തച്ഛന്റെ കാലത്ത് പണിത വലിയ വീടാണ് അത്.തലമുറ രണ്ട് കഴിഞ്ഞിട്ടും അതിന് ഒരു കോട്ടവും പറ്റാതെ നോക്കുന്നുണ്ട് ദേവൻ.

ദേവൻ തന്റെ ഫോണും നോക്കി നിലത്തു കിടക്കുകയാണ്.അപ്പുറവും ഇപ്പുറവും കൈസറും ടൈഗറും ഉണ്ട്.

“ഓരോ പൂറികൾക്ക് ഓരോ പൂറിലെ ദിവസങ്ങൾ”
മതേർസ് ഡേയെ പറ്റി ഒരു പോസ്റ്റ്‌ കണ്ടു അതിന്റെയാണ് ഈ അരിശം.കാര്യം വഴിയേ പിടികിട്ടി കോളും.

“ആഹാ ഇവിടെ കിടക്കുവാണോ …?”
ദേവസി ചേട്ടൻ പടികൾ കയറി മുകളിലേക്ക് വന്നു.

“പിന്നെ എവടെ കിടക്കണം..?”

“എന്റെ തലയിലോട്ട് കേറി കിടന്നോ ”

ഇങ്ങനെയുള്ള ഉടക്ക് സംസാരം ആണ് ഇരുവർക്കും.ഇത് സ്ഥിരം കാഴ്ച ആയതിനാലാവും.കൈസറിനും ടൈഗറിനും ഒരു അനക്കവും ഇല്ല.

“വേണ്ടി വന്നാൽ കിടക്കും.എന്തിനാണാവോ ഇപ്പൊ കെട്ടി എടുത്തേ…?”
ദേവൻ കാലിൽമേൽ കാല് വെച്ചു അതേ കിടപ്പ് തുടർന്നു.

“അയ്യോ …അത്താഴം എടുത്ത് വെച്ചിട്ടുണ്ട് .ഒന്ന് വന്നു എടുത്ത് കഴിച്ചാൽ ഈ കിളവന് എവിടേലും ചടഞ്ഞു കൂടാരുന്നു.”

“ആ
അങ്ങനെ മരിയാതക്ക് പറ”
ദേവൻ എഴുനേറ്റു

ദേവസി ചേട്ടന് പിന്നാലെ ദേവൻ നടന്നു ഒപ്പം കൈസറും ടൈഗറും.

“വെര ഇളക്കിയ ശേഷം ഇവനാകെ ഒന്ന് വാടി ”
ടൈഗറിന്റെ താടിയിൽ തടവി ദേവൻ തുടർന്നു
“ഇനി ആ ഡോക്ടർക്ക് പരീക്ഷണം ഉണ്ടാക്കാൻ ഇവനെ വിടില്ല ”

“മം .ഇനി അതിന്റെ പേരിൽ പ്രശ്നം ഒന്നും വേണ്ടാ”

സംഭവം മറ്റൊന്നുമല്ല. ഇടക്ക് വെച്ചു ടൈഗറിന് ചെറിയ വെരയുടെ അസുഖം വന്നു.പുതുതായി വന്ന വെറ്റിനറി ഡോക്ടറെ കൊണ്ടുപോയി കാണിച്ചു.ആൾക്ക് സ്വയം മരുന്ന് കണ്ടുപിടിക്കുന്ന അസ്കിത കൂടെയുണ്ടായിരുന്നു.കുറച്ചു ദിവസം ടൈഗറിനെ പുള്ളിടെ അടുത്ത് നിർത്താൻ പറഞ്ഞു.പാവം ദേവസി ചേട്ടൻ അതുപോലെ ചെയ്തു.അയാൾ ഉണ്ടാക്കിയ കുറേ മരുന്നുകൾ ടൈഗറിന്റെ ദേഹത്തു കുത്തി വെച്ച് ആകെ അൽകുലത്തായി.പിന്നേ ദേവാസി ചേട്ടൻ ടൈഗറെ വേറെ കൊള്ളാവുന്ന ഒരു ഡോക്ടർ നെ കാണിച്ചു ഒക്കെ ആക്കി.അപ്പോഴേക്കും നമ്മുടെ ശാസ്ത്രഘ്നൻ ഡോക്ടർ ലോങ്ങ്‌ ലീവ് എഴുതി സ്ഥലം വിട്ടിരുന്നു.ഇതിനെ ചൊല്ലി ചില്ലറ വഴക്കല്ല ദേവന്റെ വായിൽ നിന്നു ദേവസി ചേട്ടൻ കേട്ടത്.

“അങ്ങനെ വിടാൻ ഒക്കൂലല്ലോ.ആ ഡോക്ടർ നെ ഒന്ന് കാണണം ”

“അല്ലെങ്കിലും ഞാൻ പറഞ്ഞ കേൾക്കാറില്ലല്ലോ ..?”

 

Leave a Reply

Your email address will not be published. Required fields are marked *