“ഉം”
“എന്ത് ഉം”
“സാറിനേം വിളിച്ചു കാണുലോ അവൾ, നമുക്ക് ഒരുമിച്ചു പോയാലോ”
“അന്ന് വേറെ പ്ലാൻ ഉണ്ട് യമുന”
“എന്ത് പ്ലാൻ”
“അത്.”
“വേണ്ട ഒഴിവാക്കാൻ വേണ്ടി എന്തെലും പറയണ്ട”
“ഓഹ് ഇനി അതിൽ കേറി പിടിച്ചോ”
“പോകാംന്നു പറ, എന്റെ പൊന്നു സാറല്ലേ..”
“മതി സുഖിപ്പിച്ചത്”
“അപ്പോ പോകാം ല്ലേ”
“ഉം”
ഞാൻ ആദ്യമായി ഇന്ദ്രേട്ടന്റെ കവിളിൽ ഒരുമ്മ കൊടുത്ത ദിവസമായിരുന്നു അന്ന്. അത്രയും സന്തോഷം ആയി എനിക്കപ്പോൾ. എന്നേം കൂട്ടി കട്ടപ്പനയിലേക്ക് യാത്ര പോകാംന്നു സമ്മതിച്ചപ്പോൾ.
ഞാൻ ആ ദിവസത്തിനായി കാത്തിരുന്നു. പക്ഷെ അതിന്റെ ഇടയിൽ വീണ്ടും ഞങ്ങൾ പിണങ്ങി
ഞങ്ങൾ അല്ല ഞാൻ.
“എന്തായാലും പോകുവല്ലേ ക്ലാസ്സിലെ മറ്റു കുട്ടികളെക്കൂടെ കൊണ്ടോവാം” എന്ന് തമാശക്ക് ഇന്ദ്രേട്ടൻ പറഞ്ഞതാ,
പക്ഷെ ഞാൻ അത് കാര്യമായിട്ട് എടുത്തു. ഇന്ദ്രേട്ടന്റെ പൊട്ടികാളി പെണ്ണ്!
ഒടുവിൽ വിവാഹ തലേന്ന് ഉച്ച തിരിഞ്ഞു എന്നെ ഹോസ്റ്റലിൽ നിന്ന് പിക്