“നീയെത്ര ധന്യ”
“ഞാനോ.?”
“അല്ല.! സിനിമയുടെ പേരാണ് ദേവരാജൻ മാഷിന്റെ ഈണം”
“പഴയ പാട്ടുകളോടാണോ ഇഷ്ടം”
“അതേ..” ചിരിച്ചുകൊണ്ട് പറഞ്ഞു
“ഞാൻ പോയിട്ടു കേട്ടുനോക്കാം ട്ടോ”
“ഉം”
“പോയിട്ടെന്താ പരിപാടി ഇനി”
“ഉറക്കം”
“ചുമ്മാ ഉറങ്ങിയാൽ തടിക്കില്ലേ?”
“തടിച്ചോട്ടെ..”
ഒരു പ്രത്യേകതയുള്ള ചിരി സമ്മാനിച്ചുകൊണ്ട് ഇന്ദ്രേട്ടൻ എന്നെ നോക്കി.
“ലോങ്ങ് ഡ്രൈവിംഗ് ഇഷ്ടാണോ”
“ഉം എന്തെ എങ്ങോട്ടേലും പോണോ”
“അല്ലാ..അടുത്ത സൺഡേ അല്ലെ ഹിബയുടെ വെഡിങ്, ക്ലാസ്സിൽ നിന്നും ആരും പൊകുന്നില്ല ന്നു”
“അതെന്തേ”
“കൊച്ചീന്ന് കട്ടപ്പന വരെ പോണ്ടേ”