“അതെ ചേച്ചിക്കെന്താ”
“എനിക്കെന്താ. സ്ക്രീൻ പൊട്ടി ചില്ലു നിന്റെ കാലെത്തെന്നെ കുത്തി കേറും”
“ഓഹ്”
ഉണ്ടപക്കുടു ഫോൺ എടുത്തു എന്റെ ടേബിളിൽ വെച്ചു തന്നു. ജീവനുണ്ടോ ചത്തോ എന്ന് അറിയാൻ ഓൺ ആവുന്നുണ്ടോ എന്ന് ഇഷാനി സ്വിച്ചോൺ ചെയ്തു നോക്കി.
“ഭാഗ്യം ജീവനുണ്ട്.” ഇഷാനി പറഞ്ഞുകൊണ്ട് കുളിക്കാൻ കയറി.
ലോക്ക് ആയോണ്ട് ഒരു ടെക്സ്റ്റ് മെസ്സജ്‍ സ്‌ക്രീനിൽ വന്നിരിക്കണ കണ്ടു. ഞാൻ അതെടുത്തു അൺ ലോക്ക് ചെയ്യാൻ നോക്കിയപ്പോ ഫിംഗർപ്രിന്റ് സെൻസർ പൊട്ടി പോയിരുന്നു. പക്ഷെ ഇച്ചിരി നേരം ശ്രമിച്ചപ്പോൾ അത് തുറന്നു.
മെസ്സേജ് വായിക്കാൻ അക്ഷരങ്ങളെ കൂട്ടി വെച്ചു ഞാൻ ശ്രമിച്ചപ്പോൾ
“you can come in the morning with few books in your hand”
ശോ അതു കണ്ടപ്പോൾ എനിക്ക് തുള്ളിച്ചാടാൻ തോന്നി, ഉണ്ടപക്കുടു ബാത്‌റൂമിൽ നിന്ന് വന്നതും ഞാൻ അവളെ സന്തോഷം കൊണ്ട് കെട്ടി പിടിച്ചപ്പോൾ അവളുടെ ടവൽ ഊർന്നു പോയി.
അവൾ “എന്താടി പൊട്ടിക്കാളി പ്രാന്തായോ, ഇച്ചിരി മുൻപ് ദേഷ്യം ആയിരുന്നു ഭാവം, ഇപ്പൊ ദേ തുള്ളിച്ചാടുന്നു”
ഞാൻ കിടക്കിയെലേക്ക് വീണുകൊണ്ട് ആലോചിച്ചു ഫൈനലി ഇന്ദ്രൻ സമ്മതിച്ചു, ഇനി ബോള് എന്റെ കോർട്ടിൽ.
അടുത്ത രണ്ടു ദിവസത്തെ ക്ലാസ് എങ്ങനെ പോയെന്നു എനിക്ക് തന്നെ അറിയില്ല, ഇന്ദ്രേട്ടൻ കോളേജിൽ വെച്ച് എന്നെ
അധികം മൈൻഡ് ആക്കിയില്ല, ഞാനും അത് കാര്യമാക്കിയില്ല,
ശനിയാഴ്ച വൈകുന്നേരം ഞാൻ ഹോസ്റ്റലിൽ നിന്ന് ഇന്ദ്രേട്ടനെ വിളിച്ചു.