“ശെരി എങ്കിൽ നിങ്ങൾ ചെല്ല് ”
അവര് മൂന്നുപേരും എഴുനേറ്റു പുറത്തേക്കിറങ്ങി. കാർ എടുത്തു 3 പേരും കൂടെ പോയി. ഞാൻ അവിടെ സഫയിൽ ചെന്നിരുന്നു. അമ്മാവൻ പറഞ്ഞതിന്റെ ഞെട്ടൽ ഇപ്പോഴും എന്നിലുണ്ട്. പെണ്ണുകാണൽ ചടങ്ങ് മുതൽ എത്രയും നാൾ ഉണ്ടായിട്ടും ഒരു സൂചന പോലും നൽകാതെയാണ് അവൾ എത്രയും വല്യ ചതി ചെയ്തത്.എപ്പോഴെങ്കിലും ഇഷ്ടം അല്ലെന്നു പറഞ്ഞിരുന്നേൽ അവിടെ തീരേണ്ട ഒന്നു ആശ നൽകി നൽകി ഇവിടെ വരെ എത്തിച്ചു. ഇപ്പോൾ എന്താണ് ചെയ്യേണ്ടതെന്നു പോലും അറിയാൻ പറ്റാത്ത അവസ്ഥയിൽ ആണ് ഞാൻ. ചുറ്റും അമ്മയും പെങ്ങന്മാരും ഉണ്ടെങ്കിലും അവരും ഒരക്ഷരം പോലും മിണ്ടുന്നില്ല. അമ്മാവന്മാരുടെ ഭാര്യമാരും എന്തെന്നറിയാതെ സ്ഥബ്ദമായി നില്കുവായിരുന്നു.
“പാറു…….”
ദീർഘനേരത്തെ മൗനം വെടിഞ്ഞു ഞാൻ ചേച്ചിയെ വിളിച്ചു. ചേച്ചി എന്നെ നോക്കി എങ്കിലും അവളുടെ കണ്ണുകൾ പൊട്ടിയോഴുകുകയായിരുന്നു.ഞാൻ അവളുടെ തോളിലേക് ചാരി കിടന്നു. ചേച്ചി എന്നെ മെല്ലെ തഴുകാൻ തുടങ്ങി.
“ഏയ്യ് വിഷമിക്കേണ്ടടാ പോയത് പോട്ടെ….. അവൾക് നിന്നെ പോലെ നല്ലൊരുത്തനെ കിട്ടാൻ യോഗം ഇല്ല അത്രേ ഒള്ളു ”
“കരഞ്ഞോണ്ട് തന്നെ ഇതൊക്കെ പറയണം ”
“എനിക്ക് വിഷമം ഒന്നും ഇല്ല അവള് പോയത് നന്നായി ഇനി കല്യാണം കഴിഞ്ഞിട്ട് ആണ് ഒളിച്ചോടുന്നെങ്കിലോ അത്ര നാണക്കേട് ഇപ്പോ ഇല്ലല്ലോ ”
അതും പരഞ്ഞു ചേച്ചി കണ്ണുകൾ തുടച്ചു. അമ്മ അപ്പോഴേക്കും റൂമിൽ ചെന്നു കിടപ്പായിരുന്നു. പ്രിയ എന്നെയും നോക്കി ദുഖിച്ചിരിക്കുന്നു.
“പോയത് പോട്ടെ ഇനി പന്തലുകാരോട് നിർത്തി പൊക്കോളാൻ പറയട്ടെ ”
” അവര് ഇങ്ങോട്ട് വരട്ടെ എന്നിട്ട് അവര് എന്താണെന്ന് വെച്ചാൽ ചെയ്യട്ടെ ”
“മ്മ് ”
ചേച്ചി എന്നെയും തലോടി അങ്ങനെ ഇരുന്നു. പ്രിയയും വന്നു എന്നെ കെട്ടിപിടിച്ചിരുന്നു. കുറെ കഴിഞ്ഞു അമ്മാവനും അളിയന്മാരും വീട്ടിലേക്കെത്തി. ഇവിടെന്നു ഇറങ്ങുമ്പോൾ ഉള്ള വിഷമം അവർക്കിപ്പോൾ ഇല്ല.എങ്കിലും അവര് വന്നു ഞങ്ങളുടെ അടുത്തിരുന്നു.
“പാറു ചെന്നു അമ്മയെയും ബാക്കി ഒള്ളോരേയും വിളിച്ചോണ്ടും വാ ”
“എന്താ അമ്മാവാ…”
“നീ ചെന്നു വിളിച്ചോണ്ടും വാ ഒരു പ്രധാന കാര്യം പറയാനാ…”
ചേച്ചി എഴുനേറ്റു റൂമിലേക്കു പോയി കുറച്ചു കഴിഞ്ഞു അമ്മയും അമ്മായിമാരും ദേവൂവും കൂടെ വന്നു.
“എന്താ ഏട്ടാ വിളിച്ചേ പോയ കാര്യം എന്തായി അറിഞ്ഞതൊക്കെ സത്യം ആണോ ”
“അതേടി ആ പെണ്ണ് കല്യാണത്തിന് വാങ്ങിയ സ്വർണവും പണവും ഒക്കെ എടുത്തോണ്ടും അവളുടെ കൂടെ പഠിക്കുന്നവന്റെ കൂടെ ഓടിപ്പോയി ”
“കാലമാടത്തി എന്റെ മോന്റെ ജീവിതം തകർത്തിട്ടും പോയേക്കുന്നു.”
അമ്മ പെട്ടന്ന് പൊട്ടികരഞ്ഞു.
“ഏയ്യ് കരയെല്ലെടി അവരോടു കാര്യം അന്നെഷിച്ചപ്പോൾ അവര് നല്ലൊരു പ്രൊപോസൽ വെച്ചു ”
“പ്രൊപോസലോ എന്തു പ്രൊപോസൽ??”