” ഡാ എന്താ ഇത്… ഞാൻ ഒരു തമാശയ്ക്കു പർഞ്ഞതല്ലെ…. ”
നിധി – ചേച്ചി, എനിക്ക് പാറുനെ ഒരു ഭാര്യ ആയി കാണാൻ കഴിയില്ല.
” എടാ അതൊക്കെ നിന്റെ തോന്നലാ.. അവൾ നിനക്ക് ആരാണെന്ന് നിനക്ക് വായിയെ മനസിലാവും. ”
നിധി – ചോരാ കുടിക്കുന്ന യക്ഷി….
” എന്താ നീ വാലോം പറഞിരുന്നോ.. ”
മേല്ലേ ആണ് പറഞ്ഞുതു എങ്കിലും അവൻ പറഞ്ഞതു ഞാൻ കേട്ടിരുന്നു.. ചിരി അടക്കി അവിടെ ഇരുന്നു.
നിധി – അത് മാത്രമല്ല ചേച്ചി, എനിക്ക് വേറെ ഒരാളെ ഇഷ്ടമാ…
” ആതാണോ, അതിനു നിങ്ങള് തമ്മിൽ പ്രേമം ഒന്നും അല്ലാലോ.. ”
നിധി – അത്.. ചേച്ചിക് എങ്ങെനെ ഇതൊക്കെ അറിയാ..
” അഹ് ഞാൻ നിന്റെ ചേച്ചിയാലേ മോനെ…. അതൊക്കെ എനിക്കറിയാം ”
നിധി -രാഹുൽ പറഞ്ഞത് ആണോ
” നീ എന്തിനാ അതൊക്കെ അനേഷികുന്നേ, ഞാൻ അറിഞ്ഞു അത്രേയുള്ളൂ… നീ ബാക്കി പറാ.”
നിധി – ചേച്ചി തന്നെയാ അതിനു കാരണം.. എന്റെ എല്ലാ പ്രേമവും.. ചേച്ചി എങ്ങെനെ ഒകെ എങ്കിലും അറിയും എന്നിട്ട് ഇല്ലാത്ത ഓരോ പ്രശ്നങ്ങളും, കഥയും ഉണ്ടാക്കി പൊട്ടിക്കും.. അത് പേടിച്ചിട്ടാ ഞാൻ അവളോട് ഇഷ്ടം പറയാതിരുന്നേ..
ഇത് കേട്ടപ്പോൾ ഞാൻ ഞെട്ടി…. എടി പാർവതി……… നീ ചെയ്തതു ഒകെ ഞാനാ ചെയ്തേ എന്നാ ഈ ചെക്കൻ വിചാരിച്ചിരിക്കുന്നെ…… മനസ്സിൽ ഉരുവിട്ടു..
നിധി ഞങ്ങൾ പഠിക്കുന്ന കോളേജ് തന്നെയാ പഠിച്ചത്, അതിനു കാരണം പാറു തന്നെയാ.. അവളാ പറഞ്ഞത് അച്ഛനോട്.. ഞങ്ങളെ കോളേജ് തന്നെ ചേർത്തോ.. നോക്കാൻ ഞങ്ങൾ ഇണ്ടാലോ..അവന്പ്പോൾ കുരുത്തക്കേടിനു ഒന്നും പോകില്ല എന്നു. എനിക്ക് ആതിൽ വല്യ താല്പര്യം ഇല്ലായിരുന്നു.. പക്ഷെ അച്ഛനും, പിന്നെ നല്ല കോളേജ് ആയോണ്ട് നിധിക്കും വല്യ എതിർപ്പു ഉണ്ടായിരുന്നില്ല.
നിധി – മിക്സഡ് കോളേജ് ആയിട്ട് പോലും… എനിക്ക് ഒരു ബോയ്സ് കോളേജ് പഠിക്കുന്നത് പോലെയാ നിങ്ങളൊക്കെ ഉള്ളപ്പോൾ ഉള്ള ഫീലിംഗ്..
” എടാ ആതിനു ഞങ്ങൾ എന്ത് ചെയ്തു. “