പ്രായം 3 [Leo]

Posted by

കുറച്ചു സമയം കഴിഞ്പ്പോൾ അവൾ എണ്ണിറ്റു പുറത്തേക് പോയി… ഞാൻ ബെഡിൽ വന്നു കിടന്നു… ചെറിയ മയക്കത്തിലേക് വീണു…

ഉച്ചക്ക് അമ്മാവൻ വന്നപ്പോൾ പാറു വന്നു എന്നെ തട്ടി എഴുനേൽപ്പിച്ചു..

ഫുടൊക്കെ കഴിഞു… സംസാരിച്ചു ഇരുന്നപ്പോൾ ടൂർ പോകാൻ പറ്റിയാ പല സ്ഥലങ്ങളും പറഞ്ഞു…. ആദ്യം പറഞ്ഞത് ഊട്ടി കൊടൈക്കനാൽ കൂർഗ്, ഷിംല… അങ്ങനെ പലതും പറഞ്ഞു എങ്കിലും അതികം ദൂരം ഇപ്പൊ പോകേണ്ടന്ന് തീരുമാനിച്ചു ഊട്ടി തെരഞ്ഞെടുത്തു. തണുപ്പായതിനാൽ വാവ ഉള്ളതുകൊണ്ട് അമ്മ ഒന്ന് എതിർത്തെങ്കിലും
അതു കുഴപ്പമില്ല എന്ന് നിഖിലെച്ചി പറഞ്ഞു….

ആദ്യം രണ്ടു വണ്ടികളിൽ ആയി പോകാമെന്ന് പറഞ്ഞു എങ്കിലും പിന്നീട് അത് ഒരു രസം ഉണ്ടാവില്ല എന്നും പറഞ്ഞു ഞങ്ങളുടെ പുതിയ ഇന്നോവയിൽ പോകാൻ തീരുമാനിച്ചു..

അങ്ങെനെ ഞങ്ങൾ ഊട്ടിലേക് യാത്രയായി…
ഒരു നല്ലൊരു ഹിൽവ്യൂ കോട്ടജ് ആണ് ബുക്ക്‌ ചെയ്തത്… മുന്ന് കിലോമീറ്റർ ഉള്ളിൽ ഊട്ടി മെയിൻ അട്ട്രാക്ഷൻ ഒകെ ഉണ്ട്.

വൈകിട്ട് ഒരു എഴെയാരാ മണി ആയപ്പോൾ ഞങ്ങൾ എത്തി… എല്ലാവർക്കും നല്ല വിശപ്പുണ്ടായിരുന്നു……………..ഒന്ന് ഫ്രഷ് ആയി വന്നു കഴിക്കാമെന്ന് വിചാരിച്ചു.. അങ്ങനെ ഫുടൊക്കെ കഴിഞ്ഞു…. ക്ഷീണം ഉള്ളത് കൊണ്ട് നാള സംസാരികം എന്നു പറഞ്ഞു എല്ലാരും മുറിയിലേക് പോയി…. മുറിയിൽ പോയി ഒന്ന് കൂടി ടോയ്ലറ്റ് പോയി തീരികെ വന്നപ്പോ പാറു ഉണ്ട് ബെഡിൽ ബ്ലാങ്കറ്റ് ഒകെ പുതച്ചു കിടക്കുന്നു.. രണ്ടുദിവസം മുന്നേ ഉച്ചയ്ക്ക് അവളുടെ അച്ഛൻ വന്നപ്പോൾ എന്നെ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കാൻ വിളിച്ചതാ. പിന്നീട് ഇതുവരെ പാറു എന്നോട് മിണ്ടിയിട്ടില്ല. ഞാൻ അവളോട്‌ പറഞ്ഞത് നല്ലണോ ഫീൽ ആയിട്ടുണ്ട് അതാ കാര്യം. അഹ് അങ്ങെനെയാല്ലേ ഞാൻ പറഞ്ഞതും.

എന്നാലും ഇവൾ ഇത്ര പെട്ടന്ന് ഉറങ്ങിയോ… ഞാൻ ബാത്‌റൂമിൽ കയറി തീരികെ വരാൻ അധികം സമയം എടുത്തില്ലല്ലോ. അങ്ങനെ വിചാരിച്ചു ഞാൻ എന്റെ സ്വെറ്റർ വേണ്ടി തിരയുകയായിരുന്നു. നല്ല തണുപ്പിണ്ട്… അതില്ലാതെ ശരിയാവില്ല… പെട്ടെന്നാണ് പാറു കണ്ണ് അനക്കുന്നത് കണ്ടത്.. അപ്പോൾ ഇവൾ ഉറങ്ങിട്ടില്ല… കണ്ണടച്ച് ഉറക്കം അഭിനയിക്കുകയാ… കള്ളി. എന്നാലും ഇത് എവിടെ പോയി… ഞാൻ പെട്ടിയിൽ ഒന്ന് കുടി നോക്കി..

മുറിക്ക് പുറത്തിറങ്ങി. ചോദിക്കാം എന്ന് വച്ചാൽ ബാക്കി എല്ലാവരും കതകടച്ചു ഉറക്കം ആണെന്ന് തോന്നുന്നു. വിളിക്കേണ്ട എന്ന് കരുതി ഞാൻ തിരിച്ചു മുറിയിലേക്ക് തന്നെ കയറി.

…….. ഞാൻ വരുന്നുണ്ടോ എന്ന് നോക്കി ഇരിക്കുകയായിരുന്നു പാറു. എന്നെ കണ്ടതും ബ്ലാങ്കറ്റ് മുടി പുതച്ചു അവൾ കിടന്നു………..

പക്ഷേ അതിനു മുൻപ് തന്നെ ഞാൻ കണ്ടിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *