” ഇല്ല.. ആ കാര്യത്തിൽ ഇപ്പൊ ഒരു മാറ്റവും ഉണ്ടാവില്ല, നിങ്ങളുടെ ഇഷ്ടത്തിന് കല്യാണം നടത്തിയില്ലെ.. അപ്പൊൾ ഇത് ഇങ്ങിനെ നടക്കട്ടെ.”
ഇത് കേട്ട് വന്നാ നിഖി..
നിഖി – ഡാ നിയേന്താ അച്ഛനോട് കയർകുന്നെ.
” ഞാൻ കയർത്തൊന്നുമില്ല, കാര്യം പറഞ്ഞു അത്രേ ഉള്ളു.”
അച്ഛൻ – അ ബാംഗ്ലൂർ ജോലിയിൽ കയറാൻ ആണോ
” അല്ല.. അത് അവർക്കു മെയിൽ ആയാച്ചിരുന്നു.. ജോയിൻ ചെയ്യുന്നില്ല എന്ന് മറുപടി കൊടുത്തു. ”
അച്ഛൻ – എന്നാ ഞാൻ വേറെ ഏതെങ്കിലും കമ്പനിയിൽ റിക്കമ്മെന്റ് ചെയണോ..
” ചതിക്കല്ലേ അച്ഛാ.. ഇതൊക്കെ തന്നെ ധാരാളം.. ”
അച്ഛൻ – എന്നാ നിൻ്റെ ഇഷ്ടം പോലെ ചെയ്യ്.
അച്ഛൻ അതും പറഞ്ഞു എഴുനേറ്റു…
അച്ഛൻ പോയതും നിഖിലേച്ചി ചോദിച്ചു..
നിഖില – എടാ നിങ്ങൾ എവിടെകാ ഹണിമൂൺ പോകുന്നത്..
കുടിച് കൊണ്ടിരുന്ന ചായ നേറുകെ കയറി.. ഞാൻ ചുമ്മാച്ചു… എന്തിനാ ദൈവമെ എപ്പോഴും ഇവൾ ഇങ്ങെനെ ആസ്ഥാനത്തുള്ള ചോദ്യങ്ങൾ ഒകെ ചോദിക്കുന്നെ… ഞാൻ ചുമ്മാച്ചുകൊണ്ടിരിക്കുമ്പോൾ പിന്നിൽ നിന്ന് മെല്ലെ എന്റെ തലയിൽ കൈ തട്ടി കൊണ്ടിരുന്നു.. പിന്നിലേക്ക് നോക്കിയപ്പോ പാറു.. ചിരിച്ചോണ്ട് എന്റെ തലയിൽ തട്ടിക്കൊണ്ടിരിക്കുന്നു… ഇവള്ടെ ആ ചിരി കാണുമ്പോൾ യുദ്ധത്തിൽ എന്നെ തോൽപിച്ചു യോദ്ധാവിനെ പോലെയാണ് എനിക്ക് ഇപ്പോൾ ഫീൽ ചെയുന്നത്. പണ്ടാണെങ്കിൽ എനിക്ക് വല്ലാത്തയൊരു ഇഷ്ടം ഉണ്ടായിരുന്നു കാരണം എന്റെ അധിക കാര്യങ്ങൾക്കും വാതിൽ മുടക്കി എന്റെ സ്വന്തം ചേച്ചി ആയിരുന്നപോയും എന്നെ എലത്തിലും സപ്പോർട്ട് ചെയ്തത് പാറു ചേച്ചി ആണ്.. എന്നാൽ ഇപ്പൊ ദേ അവൾ തന്നെ എന്റെ ഭാര്യ ആയിരിക്കുന്നു…..
ചുമ്മാ നിന്നപ്പോൾ അവൾ കൈ പിൻവലിച്ചു. അവൾ പോയി ഗ്ലാസിൽ വെള്ളം കൊണ്ട് വന്നു തന്നു….
ആപോയാണ് വീണ്ടും ചേച്ചിയുടെ ചോദ്യം…