അവൾ നിർബന്ധിച്ചു.
” എനിക്ക് ചേച്ചിയെപ്പോലെ നല്ല സിമ്പിൾ മൈൻഡ് ഉള്ള പെൺകുട്ടികളെയാ ഇഷ്ടം. ”
അവൻ അവളുടെ മുഖത്തു നോക്കാതെ പറഞ്ഞു.
നീതു ഒരു ചെറു പുഞ്ചിരിയോടെ അവനെ നോക്കി.
അവിടം നിശബ്ദമായി.
ചോദിച്ചത് അബദ്ധമായിപോയോ..?
അവൻ സംശയിച്ചു.
” അങ്ങനെയാണേൽ നമ്മുക്ക് അങ്ങ് കെട്ടിക്കൂടെ…? ”
ചിരിച്ചു കൊണ്ട് അവൾ ചോദിച്ചു.
” ചേച്ചി അത്… ”
അവൻ നിന്ന് പരുങ്ങി.
” നിന്റെ പ്രായം എനിക്കൊരു പ്രശ്നമല്ല…
എന്റെ പ്രായം നിനക്ക് പ്രശ്‌നമാണോ കിച്ചു..? ”
” ചേച്ചി… ഞാൻ…. ”
അവൻ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ പരിഭ്രമം കൊണ്ട് ഒന്നും പുറത്ത് വന്നില്ല.
” നിനക്ക് എതിർപ്പൊന്നുമില്ലെങ്കിൽ നമ്മടെ കാര്യം ഞാൻ ഇന്ന് തന്നെ സുചിത്ര ചേച്ചിയോടും, അമ്മയോടും പറയാം…
മോന്റെ ആഗ്രഹം അമ്മ അറിയട്ടെ.. ”
” അയ്യോ… ചേച്ചി… വേണ്ട. ഞാൻ ഒന്ന് ജീവിച്ചു പൊക്കോട്ടെ… ”
അവൻ കേണു പറഞ്ഞു.
” നീയിങ്ങനെ പേടിക്കാതെടാ… ഞാനൊരു തമാശ പറഞ്ഞതല്ലേ…
അയ്യോ… ഇങ്ങനെയൊരു മണകുണാഞ്ചൻ… ”
നീതു അവനെ കളിയാക്കി.
കിച്ചു ഒരു ചമ്മിയ ചിരിച്ചിരിച്ചു.
” ചേച്ചി ആ നിമിഷം എനിക്ക്… എനിക്ക്… അങ്ങനെ പറ്റി പോയി…”
സുചിത്ര സങ്കടത്തോടെ പറഞ്ഞു.
സുചിത്ര പറഞ്ഞതൊക്കെ കെട്ട് നിശബ്ദയായി നിൽക്കുകയാണ് ബീന.
സുചിത്ര തുടർന്നു : ഞാൻ എല്ലാവരെയും ചതിച്ചു. സ്വന്തം ഭർത്താവിനെയും, മക്കളെയും, എല്ലാവരെയും…
” സുചിത്രേ നീ ആദ്യമൊന്ന് കൂൾ ആവ്… ”
ബീന അവളെ ആശ്വസിപ്പിച്ചു.
സുചിത്ര കണ്ണുകൾ തുടച്ചു.
” ഇത്രയും സങ്കടപെടാൻ മാത്രമുള്ള തെറ്റുകളൊന്നും നീ ചെയ്തിട്ടില്ല. പുറം ലോകം അറിയാതെയുള്ള ഇതുപോലുള്ള പല സമാന സംഭവങ്ങളും നാട്ടിൽ