ക്രിക്കറ്റ് കളി 9 [Amal SRK]

Posted by

ഒടുവിൽ അവൻ വാക്ക് തന്നു വരാൻപോകുന്ന ഇമ്പ്രൂവ്മെന്റ് എക്സാമിൽ എല്ലാറ്റിലും നല്ല മാർക്ക് വാങ്ങിച്ചോളാമെന്ന്. പക്ഷെ ആ തന്ന വാക്ക് അവൻ പാലിച്ചില്ല. അതോടെ ആ റിലേഷൻ അവിടെ വച്ചു നിർത്തി.”

” ഓ.. ”

” എന്താ…? ”

” ഒന്നുമില്ല… പിന്നെ ഇതുവരെ വേറെ റിലേഷൻ ഒന്നും ഉണ്ടായിട്ടില്ലാ…? ”

” ഇല്ല… ”

” പ്രൊപോസലും വരാറില്ലേ…? ”

” അതൊക്കെ വരാറുണ്ട്. ആസ്പ്റ്റ് ചെയ്യാറില്ല… ”

” അതെന്താ ആസെപ്റ്റ് ചെയ്യാത്തെ…? ”

” താല്പര്യമില്ല… ”

” അതെന്താ താല്പര്യമില്ലാത്തെ…? ”

” ശോ.. ഈ ചെക്കന്റെയൊരു കാര്യം…
നല്ല ഒരു പ്രപ്പോസൽ വന്നാൽ ഞാൻ തീർച്ചയായും ആസപ്റ്റ് ചെയ്യും. അതിന് വേണ്ടി വെയ്റ്റിംഗ് ആണ്… ”

” അല്ലേലും ഇത്രയും ലുക്കുള്ള ചേച്ചികൊക്കെ നല്ലൊരു ചെറുക്കനെ കിട്ടാൻ വലിയ പാടൊന്നുമില്ല… ”

അവൻ ചെറിയൊരു നിരാശയോടെ പറഞ്ഞു.

” കുറച്ചു കഴിയുമ്പോൾ നിനക്കും കിട്ടും മനസ്സിനൊത്ത നല്ല പെൺകുട്ടി… ”

” നമ്മളെയൊക്കെ ആര് നോക്കാനാ ചേച്ചി…? ”

അവൻ സ്വയം പുച്ഛിച്ചു.

” നിനക്ക് എന്താടാ ഒരു കുറവ്…? ”

നീതു ചോദിച്ചു.

” എനിക്ക് എന്താ കൂടുതല്..? ”

അവനും തിരിച്ചു ചോദിച്ചു.

” നീയിങ്ങനെ കോംപ്ലക്സ് വച്ച് നിൽക്കണ്ട.. ഞാൻ മനസ്സിലാക്കിയത് വച്ച് നീയൊരു നല്ല സ്വഭാവക്കാരനാ… ചിത്തകളൊന്നുമില്ലാത്ത കുട്ടി. നിനക്കും കിട്ടും നല്ലൊരു പെങ്കൊച്ചിനെ… നിന്നെപോലുള്ളവരെയാ എന്നെപ്പോലുള്ള പെണ്പിള്ളേര്ക്ക് ഇഷ്ടം… ”

” ചേച്ചി വെറുതെ പറയുകയാ… ”

ചെറിയൊരു നിരാശയോടെ അവൻ പറഞ്ഞു.

” അല്ലടാ… കിച്ചു.. ഞെനെന്തിന് നിന്നോട് നുണ പറയണം…? ”

അവൾ ചോദിച്ചു.

” ഹം… ”

ചോദ്യത്തിന് മറുപടിയായി ഒന്ന് മൂളി.

” അല്ലാ… ഞാൻ എന്റെ പുരുഷ സങ്കല്പങ്ങളെ കുറിച്ച് നിന്നോട് മനസ്സ് തുറന്നു. എനി നിന്റെ സങ്കല്പങ്ങൾ ഇങ് പോരട്ടെ… ”

നീതു തിരിച്ചു ചോദിച്ചു.

” എന്റെ സങ്കല്പത്തിലെ പെൺകുട്ടി….”

പറഞ്ഞുവരുന്നത് അവൻ പകുതിക്ക് വച്ച് നിർത്തി.

” എന്താ നിർത്തിയെ.. പറ… “

Leave a Reply

Your email address will not be published. Required fields are marked *