ക്രിക്കറ്റ് കളി 9 [Amal SRK]

Posted by

ബീന ചോദിച്ചു.

” എന്താന്ന് അറിയില്ല ബീന ആന്റി.. കഴിക്കുന്നതൊന്നും ശരീരത്തിന് പിടിക്കണില്ല. ”

കിച്ചു പറഞ്ഞു.

” എനി കഴിക്കുമ്പോ ചൊറിന്റെ കൂടെ തൈരും കൂട്ടി കഴിച്ചാൽ മതി. തടിയൊക്കെ നേരയായിക്കൊള്ളും. ”

ബീന പറഞ്ഞു.

നീതുവിന്റെ കൈയിൽ ഒരു ബേക്കറി സഞ്ചിയുണ്ടായിരുന്നു. അത് കിച്ചുവിന് കൊടുത്തു.
നീതു അവനെ നോക്കി ചിരിച്ചു. അവൻ തിരിച്ചും ചിരിച്ചു കാണിച്ചു.

” നിന്റെ അമ്മയെവിടെ…? ”

ബീന ചോദിച്ചു.

” അമ്മ മുറിയിലുണ്ട്.. കിടക്കുവാ.. ”
കിച്ചു പറഞ്ഞു.

” എന്തേ…? അവൾക്ക് സുഖമില്ലേ… ”

” ഇന്നലെ തലവേദനയാണെന്ന് പറഞ്ഞു. ഇന്ന് തലവേദന മാറിയോന്ന് ചോദിച്ചിട്ട് ഒന്നും പറയണില്ല… ”

” ഞാനൊന്ന് നോക്കട്ടെ… ”

അതും പറഞ്ഞ് ബീന, സുചിത്രയുടെ മുറിയിലേക്ക് ചെന്നു. പിന്നാലെ നീതുവും.

സുചിത്ര കിടക്കയിൽ വെറുതെ കണ്ണും തുറന്ന് കിടക്കുകയാണ്. അകത്തേക്ക് കയറിയ ബീനയെ കണ്ടപ്പോൾ സുചിത്ര കിടന്നിടത്തു നിന്ന് എഴുന്നേറ്റു.

” എന്താ സുചിത്രേ… ഈ നേരത്തൊരുറക്കം..? ”

ബീന ചോദിച്ചു.

” വല്ലാത്ത ക്ഷീണം… ചേച്ചി… ”

മുഖത്തേക്ക് ചിതറി കിടക്കുന്ന മുടി പിന്നിലേക്ക് മാറ്റിക്കൊണ്ട് പറഞ്ഞു.

” അതെന്താ പെട്ടന്ന് ഇങ്ങനെ..? ”

” അറിയില്ല… ”

സുചിത്ര പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

” സുചിത്ര ചേച്ചി ക്ഷിണിച്ചു ആകെ വല്ലാതായി പോയി… ”

നീതു പറഞ്ഞു.

സുചിത്ര നീതുവിനെ നോക്കി ചെറുതായി ചിരിച്ചു. ശേഷം പറഞ്ഞു : രാവിലെ ഒന്നും കഴിച്ചില്ല… അതിന്റെ ക്ഷിണമായിരിക്കും…

” അതെന്താഡി ഒന്നും കഴിക്കാഞ്ഞേ…? രാവിലെ ഒന്നും ഉണ്ടാക്കിയില്ലേ…? ”

ബീന ചോദിച്ചു.

” ഇല്ല… ”

” അപ്പൊ കിച്ചുവോ..? അവനും കഴിച്ചില്ലേ..? ”

” അവനോട് ഞാൻ ഹോട്ടലിൽ പോയി കഴിചോളാൻ പറഞ്ഞു. ”

” ഇന്നലെ രാത്രി വല്ലതും കഴിച്ചാരുന്നോ…? “

Leave a Reply

Your email address will not be published. Required fields are marked *