” അതൊന്നും വേണ്ട ചേട്ടാ… നാളെ ഉണരുമ്പോഴേക്കും ശെരിയായിക്കൊള്ളും… ”
” എന്നാലും നീയിങ്ങനെ വേദന സഹിച്ചു നിൽക്കേണ്ടുന്നത് ഓർക്കുമ്പോൾ… ”
” എനിക്ക് കുഴപ്പമില്ലായെന്ന് പറഞ്ഞില്ലേ… പിന്നെ ഇതിന് മുൻപും ഇതുപോലെ രണ്ടു,മൂന്ന് തവണ ഉണ്ടായിട്ടുള്ളതാ… ഞാനത് ചേട്ടനോട് പറഞ്ഞില്ലെന്നേയുള്ളു. നല്ലൊരു ഉറക്കം കിട്ടിയാൽ ഇത് ശെരിയായിക്കൊള്ളും..”
” ഹം അങ്ങനെയാണേൽ ഞാൻ കൂടുതൽ സംസാരിച്ചു നിന്നെ ബുദ്ധിമുട്ടിക്കുന്നില്ല. നീ കിടന്നോ… ”
തൃപ്തിവരാതെ അയാൾ പറഞ്ഞു.
” ശെരി ചേട്ടാ.. ”
” നീ അത്താഴം കഴിച്ചോ..? ”
ഒരു നിമിഷം നിശബ്ദയായി ശേഷം അവൾ മറുപടി നൽകി : ഉം.. കഴിച്ചു…
” അഹ് ഓക്കേ… ഞാൻ സംസാരിച്ചു കൂടുതൽ ബുദ്ധിമുട്ടിക്കുന്നില്ല. നീ ഉറങ്ങിക്കോ… ഗുഡ് നൈറ്റ്.. ”
അയാൾ ഫോൺ കട്ട് ചെയ്തു.
മുറിയിലിരുന്ന് പെസ്സ് കളിക്കുകയാണ് കിച്ചു. പെട്ടന്ന് അവന്റെ ഫോണിലേക്ക് ഒരു കോൾ വന്നു. അച്ഛനാണ്. അവൻ ഫോൺ അറ്റന്റ് ചെയ്തു.
” ഹലോ അച്ഛാ… ”
” അഹ്.. നീ അവിടെ എന്തെടുക്കുവാ..? ”
അച്ഛൻ ചോദിച്ചു.
” ഞാൻ… ഞാൻ… ഇ…വിടെ…ടീവി കാണുവാ… ”
അവനൊരു കള്ളം തട്ടി വിട്ടു. മൊബൈൽ ഗെയിം കളിക്കുന്നത് അച്ഛന് ഇഷ്ടമല്ല.
” അമ്മയുടെ ആരോഗ്യത്തെ കുറിച്ച് നിനക്ക് വല്ല ശ്രദ്ധയുമുണ്ടോ..? ”
” എന്തേ…? ”
അവൻ സംശയത്തോടെ ചോദിച്ചു.
” അമ്മ അവിടെ തലവേദന കൊണ്ട് വയ്യാതെ കിടക്കുവാ. നിനക്ക് അവൾക്കൊരു ടാബ്ലറ്റ് വാങ്ങിച്ചു കൊടുത്തുടായിരുന്നോ..? ”
” ഞാൻ പറഞ്ഞതാ ടാബ്ലറ്റ് വാങ്ങിക്കാമെന്ന്.. പക്ഷെ അമ്മ സമ്മതിച്ചില്ല. ”
” അവള് വേണ്ടാന്ന് പറഞ്ഞാലും നിനക്ക് വാങ്ങി കൊണ്ടുവരായിരുന്നില്ലേ..?
വീട്ടീന്ന് മെഡിക്കൽ ഷോപ്പിലേക്ക് അതികം ദൂരമൊന്നുമില്ലല്ലോ… ”
ഒരല്പം ദേഷ്യതോടെയാണ് പറഞ്ഞത്.
” അത്.. അച്ഛാ.. അമ്മ ടാബ്ലറ്റ് വേണ്ടാന്ന് പറഞ്ഞപ്പോൾ.. തലവേദന കുറവുണ്ടാവുമെന്ന് കരുതി.
വേണേൽ ഞാൻ ഇപ്പൊ പോയി വാങ്ങി കൊണ്ടുവരാം… ”
കിച്ചു പറഞ്ഞു.
” ഇപ്പൊ ഏതായാലും വേണ്ട. രാത്രിയായില്ലേ… നാളെ പോയാൽ മതി. ”
” ശെരി അച്ഛാ.. ”
” അവള് ചോറുണ്ടൊ…? ”
” അറിയില്ല… “