ഇത് തമാശയല്ല… ”
” കിച്ചുവുണ്ട് ഇവിടെ… ”
” അതൊന്നും എനിക്ക് അറിയില്ല…
എനിക്ക് ചേച്ചിയെ കാണാതിരിക്കാൻ വയ്യാ.. ഞാൻ വരും… ”
” നാളെ വേണ്ട… പിന്നൊരിക്കൽ.. ”
” ഇല്ല… ഞാൻ നാളെ തന്നെ വരും… ”
” അഭി നീ പറയുന്നത് മനസ്സിലാക്ക്… ”
സുചിത്രയുടെ അവസാനം അയച്ച മെസ്സേജ് അവൻ സീൻ ചെയ്തില്ല.
മകനിവിടെയുള്ളപ്പോൾ അഭി വന്നാൽ ശെരിയാവില്ല.
അവളാകെ ആശയക്കുഴപ്പത്തിലായി.
രാവിലെ ഒരു 11:30 സമയം.
അഭി സുചിത്രയുടെ വീട്ടിൽ ചെന്നു.
അടുത്തെങ്ങും ഒരാളുമില്ലെന്ന് ഉറപ്പ് വരുത്തി.
ടിങ് ടോങ്…
കോളിംഗ് ബെൽ മുഴക്കി.
സുചിത്ര ചെന്ന് വാതിൽ തുറന്നു.
ഒരു വെളുത്ത മാക്സിയാണ് അവളുടെ വേഷം.
അഭി വേഗം ഉള്ളിലേക്ക് കയറി.
സുചിത്ര വാതിലടച്ചു.
” കിച്ചു എവിടെ…? ”
അഭി സംശയത്തോടെ ചോദിച്ചു.
കിച്ചു തന്റെ മുറിയിൽ നിന്നും ഹാളിലേക്ക് വന്നു.
സുചിത്ര അവനെ കാത്തിരിക്കുകയായിരുന്നു.
” ഡാ കിച്ചു നാളെ നീ തറവാട് വരെ ഒന്ന് ചെല്ലണം… ”
” നാളെയോ…? എന്തിന്…? ”
അവൻ സംശയത്തോടെ ചോദിച്ചു.
” വീണയ്ക്ക് കുറച്ച് ഷോപ്പിംഗ് നടത്താനുണ്ട്… ”
” അതിന് ഞാൻ എന്തിനാ പോകുന്നെ..? അവൾക്ക് ഒറ്റക്ക് പോയാൽ പോരെ…? പോരാത്തതിന് രണ്ട് ദിവസം മുൻപല്ലേ ഞാൻ അവിടെ വരെ പോയത്… ”
” അതിനെന്താ… അന്യ വീടൊന്നുമല്ലല്ലോ…
ഞാൻ തറവാട്ടിൽ വിളിച്ചു പറഞ്ഞിട്ടുണ്ട് നീ നാളെത്തന്നെ അവിടെ ചെല്ലണം… ”
” എന്താ അമ്മേ… പ്ലീസ്… ”
അവൻ കേണു നോക്കി.
” ദേ എന്നെ ദേഷ്യം പിടിപ്പിക്കണ്ട… പറഞ്ഞത് അനുസരിച്ചാൽ മതി… ”
അവൾ തറപ്പിച്ചു പറഞ്ഞു.
എനി കൂടുതൽ സംസാരിക്കാൻ നിന്നാൽ അമ്മേടെ കയ്യിന്ന് തല്ല് കിട്ടുന്നല്ലാതെ വേറെ പ്രയോജനം ഒന്നും ഉണ്ടാവില്ല.
അവൻ നിരാശയോടെ തലതാഴ്ത്തി.
” അപ്പൊ എന്നോട് ചേച്ചിക്ക് ഇഷ്ടമൊക്കെയുണ്ട്… ”
അഭി പറഞ്ഞു.
സുചിത്ര ഒന്നും മിണ്ടിയില്ല.
അവൻ അവളെ ആകെ മൊത്തത്തിൽ ഒന്ന് നോക്കി. ശരീരത്തിനൊത്ത വെളുത്ത നിറത്തിലുള്ള മാക്സി.