സുചിത്ര അവനെ ശകാരിച്ചു.
” അമ്മേ അതിന് ഇപ്പൊ വെകേഷനല്ലേ..? ”
” വെകേഷനായാൽ എന്താ പഠിച്ചൂടേ… ഓരോ വീട്ടിലും പോയി നോക്ക് കിട്ടുന്ന സമയത്തൊക്കെ പിള്ളേര് കഷ്ടപെട്ടിരുന്നു പഠിക്കുവാ… ”
അവളവനെ വിടുന്ന ലക്ഷണമില്ല.
” അമ്മയൊന്നു നിർത്തുന്നുണ്ടോ…? ”
ക്ഷമ നശിച് അവൻ പറഞ്ഞു.
” നീ എന്റെ വായ അടക്കാൻ മാത്രമായോ… നിന്റെ അച്ഛൻ വിളിക്കട്ടെ.. ഞാൻ പറയുന്നുണ്ട് അങ്ങേരോട്… ”
പിന്നെ അവൻ ഒന്നും മിണ്ടാൻ നിന്നില്ല ദേഷ്യത്തോടെ മുറിയിലേക്ക് ചെന്നു.
രണ്ട് ദിവസായിട്ട് ഒന്നും മിണ്ടാത്തത് കൊണ്ട് നന്നായിപോയിന്നാ വിചാരിച്ചത്. എവിടെ… എപ്പോഴും പഠിക്ക് പഠിക്ക്ന്ന് പറഞ്ഞോണ്ടിരിക്കും.
നാട് വിട്ട് എവിടേലും പോയാലോന്നു പല തവണ അവൻ ആലോചിച്ചതാ. പക്ഷെ ധൈര്യമില്ല.
അവൻ പുസ്തകം തുറന്നു വെച്ചുകൊണ്ട് വെറുതെയിരുന്ന്.
വൈകുന്നേരം അഭിയും കൂട്ടരും ക്രിക്കറ്റ് കളിചോണ്ടിരിക്കുകയാണ്.
” ഡാ… എനിക്ക് വല്ലാണ്ട് ദാഹിക്കുന്നു… ”
അഭി നവീനോട് പറഞ്ഞു.
” നിനക്ക് വീട്ടീന്ന് കുടിച്ചിട്ട് വന്നാൽ പോരായിരുന്നില്ലേ…? ”
നവീൻ ചോദിച്ചു.
” മറന്നു ഡാ… ”
” ഡാ കിച്ചു നീയിങ് വന്നേ… ”
ഫീൽഡ് നിൽക്കുന്ന കിച്ചുവിനെ അടുത്തേക്ക് വിളിച്ചു.
” എന്താടാ…? ”
ചോദിച്ചുകൊണ്ട് കിച്ചു അടുത്തേക്ക് വന്നു.
” ഇവന് ദാഹിക്കുന്നു പോലും.. നീ വീട്ടിൽ ചെന്ന് ഒരു കുപ്പി വെള്ളം എടുത്തോണ്ട് വാ… ”
നവീൻ കിച്ചുവിനോട് പറഞ്ഞു.
” അത് നടക്കില്ല.. ഇപ്പൊ വെള്ളമെടുക്കാൻ വീട്ടിലേക്ക് കയറിച്ചെന്നാൽ പിന്നെ ഇവിടേക്ക് തിരികെ വിടില്ല… ”
കിച്ചു പറഞ്ഞു.
” ഇനിയിപ്പോ ഒരു വഴിയേയുള്ളു… ”
നവീൻ പറഞ്ഞു.
” എന്ത് വഴി…? ”
” കളി കഴിഞ്ഞിട്ട് വീട്ടിൽ ചെന്ന് കുടിച്ചാൽ മതി… ”
” ഒന്ന് പോടാ… ദാഹിച്ചു മനുഷ്യന്റെ തൊണ്ട വാരണ്ടിരിക്കുവാ…”
” ന്നാ നീ ഒറ്റക്ക് പോയി കുടിക്ക്…
ഒന്നുമില്ലേലും അവരടെ ടാങ്ക് വൃത്തിയാക്കി കൊടുത്തതല്ലേ നമ്മള്.