ക്രിക്കറ്റ് കളി 9 [Amal SRK]

Posted by

നടക്കുന്നുണ്ട്…
നിനക്ക് ശെരിയെന്നു തോന്നുന്നത് നീ ചെയ്തു. അതൊരിക്കലും തെറ്റല്ല അതാദ്യം നീ മനസിലാക്ക്… ”

” എന്നാലും.. ചേച്ചി… ”

ബീനയുടെ സംസാരവും അവളെ തൃപ്തിപെടുത്തിയില്ല.

” എന്ത് എന്നാലും…? നീ നിനക്ക് ഇഷ്ടമുള്ളത് പോലെ ചെയ്, ഇങ്ങനെ മോങ്ങിക്കൊണ്ടിരിക്കാൻ നാണമാവുന്നില്ലേ…? നിന്റെ ഈ കരച്ചില് കണ്ടിട്ട് എനിക്ക് മനസ്സിലാവുന്നില്ല, എത്ര സ്ട്രോങ്ങായ പെണ്ണാ നീ.. ആ നിയാ ഇപ്പൊ ഇങ്ങനെ…. ”

ബീന ശകാരിച്ചുകൊണ്ട് പറഞ്ഞു.

” ചേച്ചി ഈ സംഭവത്തിനു ശേഷം ഞാൻ ആകെ തളർന്നു പോയി…
എനിക്ക് എന്റെ വ്യക്തിത്തം നഷ്ടപ്പെട്ടു… ”

അവൾ പറഞ്ഞു.

” അത് മാറിയത് നന്നായി… നീയൊന്ന് ഇരുന്ന് ചിന്തിക്ക് അപ്പൊ മനസ്സിലാവും നീ ചെയ്തത് ശെരിയാണോ അല്ലയോ എന്ന്…? എനിക്ക് നിന്നോട് കൂടുതലൊന്നും പറയാനില്ല സുചിത്രേ… ഇതിന് മുമ്പും ഞാൻ നിന്നെ ഒരുപാട് ഉപദേശിച്ചതാ… നീ ഇഷ്ടമുള്ളത് ചെയ്… ”

ബീന പറഞ്ഞു.

ഈ സമയം കിച്ചുവും, നീതുവും മുറിയിലേക്ക് കയറിവന്നു.

” റവ ഉപ്പ്മാവ് റെഡിയായി…”

നീതു പറഞ്ഞു.

” വാ സുചിത്രേ… വന്ന് കഴിക്ക്‌. ഭക്ഷണമൊക്കെ കഴിക്കുമ്പോൾ നിന്റെ വയ്യായികയൊക്കെ പമ്പ കടക്കും… ”

ബീന അവളെയും കൂട്ടികൊണ്ട് ഹാളിലേക്ക് നടന്നു.

നീതു സുചിത്രയുടെ പ്ളേറ്റിലേക്ക് രണ്ട് വട്ടം ഉപ്പുമാവ് കോരിയിട്ടു. മൂനാമത്തെ സ്പൂണ് ഇടാൻ പോയപ്പോൾ സുചിത്ര തടഞ്ഞു.

” നീ വിളമ്പിക്കോ നീതു… അവൾക്ക് നല്ല വിശപ്പുണ്ട്… ”

ബീന ഇടയ്ക്ക് കയറി പറഞ്ഞു.

” ചേച്ചി എനിക്ക് വേണ്ടാഞ്ഞിട്ടാ… ”
” നീ വലിയ ഡിമാൻഡ് ആക്കാതെ കഴിക്കാൻ നോക്ക്… ”

ബീന പറഞ്ഞു.

പിന്നെ ഒന്നും മിണ്ടാൻ നിൽക്കാതെ സുചിത്ര ഉപ്പ്മാവ് വാരി കഴിച്ചു.

സുചിത്രയുടെ മുറിയിൽ.

” ആഹാരമൊക്കെ കഴിച്ചപ്പോ നിന്റെ മുഖത്തൊരു തെളിച്ചമുണ്ട്… ”

ബീന പറഞ്ഞു.

സുചിത്ര തിരിച്ചൊന്നും മിണ്ടിയില്ല.

ബീന തുടർന്നു : ഇപ്പൊ നിനക്ക് മനസ്സിലായിട്ടുണ്ടാവുമല്ലോ എല്ലാം ആണുങ്ങളും ഒരുപോലെയല്ലായെന്ന്…?

Leave a Reply

Your email address will not be published. Required fields are marked *