അനു: കാർത്തി എഴുന്നേറ്റേ കാർത്തി ടാ…
അവൾ വീണ്ടും അവനെ വിളിച്ചുക്കൊണ്ടിരുന്നു.
കാർത്തി: എന്താടി??
ഉറക്കം നഷ്ടമായതിന്റെ എല്ലാ നീരസവും അവന്റെ മുഖത്ത് ഉണ്ടായിരുന്നു.
അനു: എണീറ്റിരുന്നെ.
കാർത്തി: എന്തിനാ?? നീ കാര്യം പറ.
അനു: അതൊക്കെ പറയാം. നീ എഴുന്നേക്ക്.
കാർത്തി: ഇവൾടെ ഒരു കാര്യം.
തലയും ചൊറിഞ്ഞു കൊണ്ട് അവൻ എഴുന്നേറ്റിരുന്നു.
അനു: നിനക്കീ യക്ഷിയെയൊക്കെ വിശ്വാസം ഉണ്ടോ??
കാർത്തിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
അനു: ടാ കാർത്തി
കാർത്തി: എന്താ പെണ്ണേ
അനു: ഞാൻ ചോദിച്ചത് വല്ലോം നീ കേട്ടോ??
കാർത്തി: അഹ് കേട്ടു.
അനു: എന്നിട്ടെന്താ ഒന്നും പറയാത്തെ??
കാർത്തി: ഓഹ് എനിക്കീ പ്രേതങ്ങളേം ഭൂതങ്ങളേം യക്ഷികളേം ഒക്കെ വിശ്വാസം ഉണ്ട് പോരെ. ഒന്ന് ഉറങ്ങാൻ വിടോ??
അനു: ഏതായാലും എന്റെ ഉറക്കം പോയി.
കാർത്തി: എന്റെ പൊന്ന് അനു നീ ഇപ്പൊ നന്നായി rest എടുക്കണ്ട സമയോണ്. മോള് കിടന്നോ.
അനു: അയ്യടാ അങ്ങനെ എന്നെ കിടത്താൻ നോക്കണ്ട. എനിക്കൊരുപാട് കാര്യങ്ങൾ പറയാനുണ്ട്.
കാർത്തി: അതൊക്കെ നമ്മക്ക് നാളെ രാവിലെ fresh ആയിട്ട് പറയാം. ഇപ്പൊ ഉറങ്ങാൻ ഉള്ള സമയം അല്ലെ?? നിനക്കല്ലേ ഉറക്കം വരുന്നുണ്ടെന്നൊക്കെ പറഞ്ഞേ.
അനു: അതൊക്കെ ശെരിയാ. ഞാൻ നന്നായി ഉറങ്ങിയതാ. ഒരു നശിച്ച സ്വപ്നം കണ്ട് ഞെട്ടി എഴുന്നേറ്റു. എന്നെ ഒരു പാമ്പ് വിഴുങ്ങുന്നു. ഓഹ് എന്റെ ഉയിര് കത്തിപ്പോയി. പിന്നെ ഒരുപാട് നേരം ഉറങ്ങാൻ നോക്കി. പക്ഷെ എന്ത് ചെയ്യാം ഉറക്കം പോയി. ഇനി ഉറക്കം വരുന്നവരെ നമ്മക്ക് സംസാരിച്ചോണ്ടിരിക്കും. അതാ എന്റെ സ്വഭാവം. കല്യാണത്തിന് മുൻപ് ചേച്ചിയായിരുന്നു എന്റെ കമ്പനി. ഇപ്പോ നിയുണ്ടല്ലോ.
കാർത്തി: iam trapped.
അനു: എനിക്ക് ഉറക്കം വരുന്നവരെയല്ലേ ഉളളൂ.
കാർത്തി: നിനക്ക് ഉറക്കം പോയെങ്കിൽ നീ എന്തിനാടി എന്റെ ഉറക്കം കൂടെ കളഞ്ഞേ??
അനു: നീ എന്റെ ഭർത്താവ് അല്ലെടാ??
കാർത്തി: ഇങ്ങനെയുള്ള ഒരു ഭാര്യയെ ആർക്കും കൊടുക്കല്ലേ എന്റെ ഈശ്വരാ.
അനു: ഹവൂ
കാർത്തി: എന്താടി??
അനു: എന്നെ കുഞ്ഞ് ചവിട്ടി.
അവള് അത് പറഞ്ഞ് തീർന്നതും കാർത്തി പൊട്ടിച്ചിരിച്ചു.
അനു: കളിയാക്കല്ലേടാ.
കാർത്തി: എടി പൊട്ടിക്കളി നീ ഇന്നല്ലേ ശർധിച്ചത് തന്നെ?? അപ്പോഴേക്കും