💞യക്ഷിയെ പ്രണയിച്ചവൻ 6 💞[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Posted by

ആ വെളിച്ചം അനുവിന്റെ വയറിനുള്ളിലേക്ക് പ്രവേശിച്ചു. കാർത്തി ഒന്ന് ഞെട്ടി. പക്ഷെ യാതൊരു ഭാവ മാറ്റവും ഇല്ലാതെ അനു തുമ്പിയുടെ കാത്തിവയ്‌പ്പ് ആസ്വദിക്കുകയാണ്. അപ്പോഴാണ് തുമ്പി കാർത്തി അവിടെ നിക്കുന്ന കാര്യം ശ്രദ്ധിച്ചത്.

തുമ്പി: എന്താ ഏട്ടാ ഉറക്കം വരുന്നുണ്ടോ??

അവളൊരു കള്ള ചിരിയോടെ ചോദിച്ചു. അപ്പൊ തന്നെ കിട്ടി അനുവിന്റെ വക ഒരു നുള്ള്.

തുമ്പി: അഹ് ഏട്ടത്തി വിട് വിട് വേദനിക്കുന്നു.

അവൾ പിടി വിട്ടു.

അനു: നാക്കിന്‌ എല്ലില്ലാത്ത സാധനം.

തുമ്പി: ഹൂ ദുഷ്ട്ട.

അനു: എഹ് എന്താ??

തുമ്പി: ഒന്നും ഇല്ലേ ഞാൻ പോവുവാ.

അവളതും പറഞ്ഞ് എഴുന്നേറ്റ് അവളുടെ റൂമിലേക്ക് പോയി.

തുമ്പി: പിന്നെ ഏട്ടാ ചിലവിന്റെ കാര്യം മറക്കല്ലേ. അപ്പൊ good night ഏട്ടാ. Good night ഏട്ടത്തി.

അവൾ ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി.

അനു: എന്താ ചെക്കാ അവള് പറഞ്ഞത് പോലെ ഉറക്കം വരുന്നുണ്ടോ??

തുമ്പിയെ പോലെ അവൾ ഒരു കള്ള ചിരിയോടെ ചോദിച്ചു.

കാർത്തി: ദേ ഒന്നങ്ങ് തന്നാലുണ്ടല്ലോ. ഞാൻ എന്തോരം പേടിച്ചെന്ന് അറിയോ??

അനു: എഹ് പേടിച്ചോ?? അതിനും മാത്രം എന്താ ഇവിടെ നടന്നേ??

കാർത്തി: അത്….അത് ഞാനൊരു സ്വപ്നം കണ്ടതാ.

നടന്ന കാര്യങ്ങൾ പറഞ്ഞാൽ അവളെന്നല്ല ആരും വിശ്വസിക്കില്ലെന്ന് അവനറിയാം. അതുകൊണ്ട് തന്നെ അവനത് അവളിൽ നിന്നും മറച്ചു വച്ചു.

അനു: mm എന്ത് സ്വപ്നാ കണ്ടേ ഇത്രക്ക് പേടിക്കാൻ മാത്രം??

കാർത്തി: അത് ഒരു രാക്ഷസി എന്റെ കഴുത്ത് കടിച്ച് മുറിക്കുന്നു. ഞാൻ അലറി കൂവി. പെട്ടന്ന് ആ രാക്ഷസി അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളിൽ ബന്ധിപ്പിച്ചു. പിന്നെ അവിടെ പിടിക്കലും ഇവിടെ പിടിക്കലും പേടിയിലാ തുടങ്ങിയേ. പക്ഷെ അവസാനിച്ചത് സുഖത്തിലാ.

അനു: അയ്യേ വൃത്തിക്കെട്.

അവളവനെ തല്ലനായി കൈ ഓങ്ങി. ആ കയ്യിൽ പിടിച്ച് അവനും അവളോടൊപ്പം സോഫയിലേക്ക് ഇരുന്നു.

കാർത്തി: അമ്മ എവിടെ അനു??

അനു: അമ്മ പാത്രങ്ങൾ എല്ലാം കഴുകി വച്ചിട്ട് നേരത്തെ കിടന്നു. എന്നെയും തുമ്പിയെയും ആ പരിസരത്തേക്കെ അടുപ്പിച്ചില്ല.

കാർത്തി: അഹ്.

അനു: കാർത്തി..

കാർത്തി: mm

അനു: നമ്മക്ക് റൂമിലേക്ക് പോവാം??

കാർത്തി: അത്രക്ക് കൊതിയായോ??

അനു: പോവിടുന്ന്. നിക്ക് ഉറക്കം വരുന്നു അതാ. അല്ലാതെ മറ്റതിനല്ല.

കാർത്തി: ഏത് മാറ്റത്തിന്??

അനു: ഓഹ് ഈ സാധാനത്തിന് ഒരു നാണോം മാനോം ഇല്ല.

അവൾ നാണത്തോടെ തലകുനിച്ചു.

കാർത്തി: അതേ എന്ന നമ്മക്ക് പോയാലോ??

Leave a Reply

Your email address will not be published. Required fields are marked *