നിമിഷനേരത്തിനുള്ളിൽ അവൻ അവളുടെ ചുണ്ടുകൾ കവർന്നെടുത്തു. അവരിരുവരും മാറി മാറി മേൽചുണ്ടും കീഴ്ച്ചുണ്ടും നുണഞ്ഞു. അല്പനേരത്തെ അധരപാനത്തിനൊടുവിൽ അവൾ തന്നെ അവനെ തള്ളി മാറ്റി. എന്താ എന്നര്ഥത്തിൽ അവൻ അവളെ നോക്കി.
അനു: ഇപ്പൊ മോൻ അങ്ങ് ചെല്ല്. പാതി വഴിയിൽ പണി നിർത്തി വച്ചിട്ട് വന്നതല്ലേ.
കാർത്തി: അത് നിനക്കെങ്ങനെ അറിയാം??
അനു: അനൂപ് ചേട്ടൻ വിളിച്ചിരുന്നു. വാലിന് തീ പിടിച്ചത് പോലെ നീ ഒന്നും പറയാണ്ട് ഇറങ്ങി പോയെന്നും പറഞ്ഞ്.
അത് കേട്ട് അവനാകെ ചമ്മി.
അനു: കൂടുതല് ചമ്മനൊന്നും നിക്കണ്ട. വേഗം വിട്ടോ.
കാർത്തി: നീ അമ്മയോടും ചേച്ചിയോടും ഒക്കെ പറഞ്ഞോ??
അനു: അതൊക്കെ ഞാൻ പറഞ്ഞോളം. എന്റെ ചെക്കൻ ഇപ്പൊ ചെല്ലാൻ നോക്ക്.
അവൻ ബെണ്ടിൽ നിന്നും എഴുന്നേറ്റു. കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞ് അവനിറങ്ങി.
തുമ്പി: ചിലവുണ്ടെ ഏട്ടാ.
കാർത്തി സ്റ്റെപ് ഇറങ്ങി വരുന്നത് കണ്ട തുമ്പി വിളിച്ച് പറഞ്ഞു.
കാർത്തി: അതൊക്കെ ചെയ്യാമെടി. നിയൊന്ന് അടങ്ങ്. ഞാൻ പോയിട്ട് വരവേ.
തുമ്പി: അഹ്
അവൻ അവളോടും യാത്ര പറഞ്ഞിറങ്ങി. നേരെ ഓഫീസിലേക്ക്.
…..
രാത്രി വലിയൊരു പാർട്ടി തന്നെയായിരിന്നു വീട്ടിൽ ഒരുക്കിയിരുന്നത്. കാർത്തിയുടെ ഫ്രണ്ട്‌സ് അനുവിന്റെ ഫ്രണ്ട്‌സ് അമ്മ ചേച്ചി ചേട്ടൻ കുഞ്ഞ് മനു ലക്ഷ്മി അങ്ങനെ ഒരുപാട് പേര് ഉണ്ടായിരുന്നു പാർട്ടിയിൽ. Night ഡ്യൂട്ടി ആയിരുന്ന മനു ലീവ് എടുത്താണ് പാർട്ടിയിൽ എത്തിയത്. ഏകദേശം പത്ത് പത്തരയോടെ പാർട്ടി അവസാനിച്ചു. അമ്മയൊഴിച്ച് ബാക്കി എല്ലാവരും യാത്ര പറഞ്ഞിറങ്ങി. എല്ലാം അവസാനിച്ച് കാർത്തി ബാൽക്കണിയിൽ വെറുതെ ആകാശം നോക്കി നിക്കുവായിരുന്നു. അവിടെ ചന്ദ്രന് ചുറ്റും ഒരുപാട് നക്ഷത്രങ്ങൾ നിൽക്കുന്നുണ്ട്. ഒരിളം തെന്നൽ അവന്റെ മുടിയിഴകളിൽ തട്ടി തലോടി കടന്നുപ്പോയി. ആ ഒരു നിമിഷം അവൻ കണ്ണുകൾ കൂട്ടിയടച്ചു. പിന്നീട് കണ്ണ് തുറന്നപ്പോ അവൻ കാണുന്നത് ചന്ദ്രന് ചുറ്റും നിന്ന നക്ഷത്രങ്ങളിൽ ഇപ്പൊ ഒന്ന് മാത്രമേ കാണാനുള്ളൂ.
“എന്താ ചെക്കാ ഇങ്ങനെ നോക്കുന്നെ അത് ഞാൻ തന്നെയാ. ഒരു കാര്യം പറയാനാ ഞാനിപ്പോ
വന്നത്. ഇനി ഒരിക്കലും നിനക്കെന്റെ ശബ്‌ദം കേൾക്കാൻ പറ്റില്ല. എന്ന് വിചാരിച്ച് നീ സന്തോഷപ്പെടണ്ട. വേറൊരു കാര്യം കൂടെയുണ്ട്. നിനക്ക് ജനിക്കാൻ പോകുന്നത് ഒരു പെൺകുഞ്ഞാ. ആ പെൺകുഞ്ഞ് ആരാണെന്ന് അറിയോ???? ഞാനാ. ഇനി ഞാൻ നിന്നെ അച്ഛന്ന് വിളിക്കണോല്ലോ എന്നോർക്കുമ്പോള ഒരു വിഷമം. ആ വിഷമം ഞാൻ മാറ്റിക്കോളം. അതിനുള്ള സൂത്ര പണികളൊക്കെ എന്റെ കൈയിൽ ഉണ്ട്. നിന്നെ സമാധാനമായിട്ട് ഉറങ്ങാൻ വിടും എന്നൊന്നും നീ കരുതണ്ട.”
പെട്ടന്ന് ആ ശബ്‌ദം ഇല്ലാണ്ടായി. അവൻ അത്ഭുതപ്പെട്ടുപ്പോയി. അവള് പറഞ്ഞതെല്ലാം അവന്റെ ചെവിയിൽ മുഴങ്ങി കേൾക്കാൻ തുടങ്ങി. പാറു തന്റെ കുഞ്ഞായി ജനിക്കാൻ പോകുന്നു. അവനത് വിശ്വസിക്കാനായില്ല. ആകാശത്ത് എന്തോ ശബ്‌ദം കേട്ട് അവൻ വീണ്ടും അങ്ങോട്ടേക്ക് നോക്കി. ഒരു നക്ഷത്രം പൊട്ടി പിളർന്ന് അതിൽ നിന്നും ഒരു വെളിച്ചം ഭൂമിയിലേക്ക് ഇറങ്ങി വരുന്നു. അവനെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ അത് അവനെയും മറികടന്ന് പോയി. അതിന്റെ പിന്നാലെ അവനും. അത് നേരെ ചെന്ന് നിന്നത് താഴെ കത്തിയടിച്ചു കൊണ്ടിരുന്ന തുമ്പിയുടെയും അനുവിന്റെയും അടുത്താണ്. പക്ഷെ ആ വെളിച്ചത്തെ അനുവിനോ തുമ്പിക്കോ കാണാൻ സാധിച്ചിരുന്നില്ല. ഉടനെ തന്നെ