💞യക്ഷിയെ പ്രണയിച്ചവൻ 6 💞[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Posted by

പാറുവിന്റെ ശബ്‌ദം അവൻ പറയാൻ വന്നതിനെ ബന്ധിച്ചു.

അനു: കാർത്തി

കാർത്തി: അഹ്

അനു: എന്താ പറയാനുള്ളെ??

കാർത്തി: അത് പിന്നെ അഹ് I LOVE YOU…….

പഴതെല്ലാം മറന്ന് അവരിരുവരും കെട്ടിപ്പുണർന്ന് കിടന്നു.

അനു: I LOVE YOU TO കാർത്തി….

അവൾ അവന്റെ നെറ്റി തടത്തിൽ മുത്തി. പിന്നീട് അവന്റെ നെഞ്ചിൽ തല ചായിച്ച് കിടന്നു. അവൻ അവളുടെ മുടിഴികളിൽ വിരൽ ഓടിക്കുമ്പോ അവൾ അവന്റെ രോമം കിളിർത്ത് വരുന്ന നെഞ്ചിൽ തലോടി. ഇരുവരും അങ്ങനെ പതിയെ നിദ്രയിലേക്ക്………
……………………….

“ഇപ്പൊ മകൾക്ക് സന്തോഷമായില്ലേ??”

“ആയി ഭഗവാനെ.”

“നീ എന്നോട് ആകെ ചോദിച്ച വരം അടുത്ത ജന്മം അവന്റെതായി ജനിക്കാനാണ്. അത് അടുത്ത ജന്മം അല്ലേ. ഈ ജന്മത്തിൽ നിനക്ക് ഞാൻ രണ്ടാമത്തെ വരം തരാൻ പോകുന്നു. ആദ്യത്തെ വരം നീ ചോദിക്കാണ്ട് തന്നെ ഞാൻ തന്നിരുന്നു. നീ എന്ത്‌ പറഞ്ഞാലും അത് നിന്റെ പ്രണനാഥന് കേൾക്കാൻ സാധിക്കും. ഇപ്പൊ ഈ നിമിഷം ഞാൻ അടുത്ത വരം തരാം. അച്ഛന്റേം അമ്മടേം സ്നേഹം ഒത്തിരി നാളൊന്നും നിനക്ക് കിട്ടില്ലല്ലോ. ആ സ്നേഹം ഇനി നിനക്ക് കിട്ടും.”

“ഭഗവാനെ അങ്ങയോട് എനിക്ക് തീർത്ത തീരാത്ത നന്ദിയാണുള്ളത്. അങ്ങ് പറഞ്ഞതുപോലെ എനിക്ക് ഒരു വരം തന്നു. ആ അരുണിന്റെ കാര്യം ഞാൻ അങ്ങയോട് പറഞ്ഞപ്പോ അങ്ങ് വെറുതെയൊന്ന് പുഞ്ചിരിക്കുക മാത്രം ചെയ്‌തു. പക്ഷെ ആ
കാര്യവും അങ്ങ് തന്നെ നിർവഹിച്ചു. പിന്നീട് അവന് എന്താ പറ്റിയെന്ന് ചോദിച്ചപ്പോ അതിനും ഒരു ചിരിയായിരുന്നു മറുപടി. ഇപ്പൊ ദേ അങ്ങ് പറയുന്നു മരിച്ച എനിക്ക് അമ്മയുടെയും അച്ഛന്റെയും സ്നേഹം കിട്ടുമെന്ന്.”

ഒരു ചിരിയായിരുന്നു അതിനുള്ള മറുപടി.

“ദേ പിന്നേം ചിരി.”

“മോളെ അരുണിന്റെ കാര്യം വിട്ടേക്ക്. അതിനെ പറ്റി ഇനിയൊരു ചർച്ച വേണ്ട. അവൻ എവിടെയാണെന്നൊക്കെ വഴിയേ നിനക്ക് മനസിലാവും. പിന്നെ നിനക്കൊരു അച്ഛന്റേം അമ്മയുടെയും സ്നേഹം കിട്ടിയിരുക്കും. മൂന്ന് മാസങ്ങൾക്ക് ശേഷം അനു ഗർഭം ധരിക്കും. പത്ത് മാസം നിറവയറോടെ അവളാ കുഞ്ഞിനെ പരുപാലിക്കും. സ്ത്രീകൾ അറിഞ്ഞതിൽ വച്ച് ഏറ്റവും വല്യ വേദനയാണ് പ്രസവ വേദന. അത്രയും വേദന സഹിച്ച് അവൾ കാർത്തിയുടെ കുഞ്ഞിന് ജന്മം നൽകും. പക്ഷെ ആ കുഞ്ഞ് അത് നിയായിരിക്കും.

പെട്ടന്ന് ആകാശത്തിൽ ഒരു വലിയ വെള്ളിടി വെട്ടി.

“എ…..എന്താ അങ്ങ് പറഞ്ഞത്??”

“സത്യം. അതാണ് വിധി. അതേ നടക്കൂ. ഈ ജന്മം ആവോളം ആസ്വദിക്കൂ അച്ഛനോടും അമ്മയോടും

ഒപ്പം. അടുത്ത ജന്മം നീ എന്നോട് ചോദിച്ചത് പോലെ കാർത്തിയുടെ പെണ്ണായി നീ ജനിക്കും. ഇതെന്റെ വാക്ക്.

അത്രയും പറഞ്ഞ് കൈലാസനാഥൻ അവൾക്ക് മുന്നിൽ നിന്നും അപ്രതീക്ഷമായി.

…………………….

മൂന്ന് മാസങ്ങൾക്ക് ശേഷം………

“🎶 Ulagame agasivappil aanadhe
Unadhu naanam sindhiye
Uravae adhile naan vasipadhal

Leave a Reply

Your email address will not be published. Required fields are marked *