അവന്റെ വാക്കിന്റെ മൂർച്ച അവരെയെല്ലാം വീണ്ടും ഭയത്തിലാഴ്ത്തി.
ഹരി: ok ok ഞങ്ങള് നീ പറഞ്ഞത് പോലെ ചെയ്യാം. ഞങ്ങളെ വെറുതെ വിട്ടാ മാത്രം മതി.
അത് കേട്ട് ഗൗരി ഞെട്ടി. ഹരിയിൽ നിന്നും ഇങ്ങനെ കേക്കൂന്ന് അവൾ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.
ഗൗരി: ഹരി??
ഹരി: സോറി ടി ഞങ്ങൾക്ക് ഇപ്പൊ വലുത് ഞങ്ങടെ ജീവൻ തന്നെയാ.
അത്രയും പറഞ്ഞ് അവൻ മനോജിനോട് കണ്ണുകൾ കൊണ്ട് എന്തോ കാണിച്ചു. അത് കണ്ടിട്ട് അവൻ മുന്നോട്ടാഞ്ഞ് അവളുടെ കൈകൾ രണ്ടും കൂട്ടിപിടിച്ചു.
ഗൗരി: ചീ വിടെടാ പട്ടി.
മനോജ്: അടങ്ങി ഇരിക്കടി ജീവൻ പോകുന്ന കേസ് അഹ്.
തന്നാൽ ആവുന്ന വിതം അവൾ കുതറി മാറാൻ ശ്രമിച്ചു. പക്ഷെ അതെല്ലാം വെറും പാഴ്ശ്രമം മാത്രമായി.
കാർത്തി: മനു നീ ഇവളേം കൂട്ടി നടന്നോ.
മനു: വാ മോളെ.
തുമ്പി: ഏ…..ഏട്ടൻ…..
കാർത്തി: ഏട്ടൻ വന്നോളം മോള് ഇവന്റെ കൂടെ ഇപ്പൊ ചെല്ല്.
മനു: അവൻ വരുന്നേ. ഞാനും നിന്റെ ഏട്ടൻ തന്നെയല്ലേ വാ മോളെ.
അവൻ അവളുടെ കൈയിൽ ചേർത്ത് പിടിച്ചു. അവൾ കാർത്തിയെ ഒന്ന് നോക്കി അതിനുശേഷം മനുവിനോടൊപ്പം മുടന്തി മുടന്തി വെളിയിലേക്ക് നടന്നു. പെട്ടന്ന് ഗൗരിയുടെ അലർച്ച അവിടമാകെ മുഴങ്ങി. കാർത്തി അവരെ നോക്കി. ഇപ്പൊ ഗൗരി ഇട്ടിരിക്കുന്ന ഷർട്ട് ഹരി വലിച്ച് കീറുകയാണ്. അവൾ അലറി കരഞ്ഞുകൊണ്ട് കുതറി മാറുന്നുണ്ട്.
ഗൗരി: കാർത്തി……
അവസാന ശ്രമം എന്നോണം അവൾ അവനെ ദയനീയമായി വിളിച്ചു.
കാർത്തി: ടാ അവളെ വിട്ടോ.
അവൻ അങ്ങനെ പറഞ്ഞപ്പോ അവര് അവളിൽ നിന്നും പിടി വിട്ടു. അവൾ ഓടി കാർത്തിക്കരികിൽ വന്നു. ഷർട്ടിന്റെ ബഡൻസുകൾ മിക്കതും പൊട്ടി പോയിരുന്നു.
കാർത്തി: അവർക്ക് ഞാനൊരു അവസരം കൊടുത്തു. ഇപ്പൊ മനസ്സിലായോടി ഇത്രേയുള്ളൂ ഇവരുടെ ഫ്രണ്ട്ഷിപ്പ്. അവരുടെ ജീവനാ അവർക്ക് വലുത്. അതാ ഞാൻ പറഞ്ഞപ്പോളെ നിന്നെ ഇങ്ങനെ…..നിനക്കിപ്പോ മനസ്സിലായോ ഒരു പെണ്ണിന്റെ മാനം പോയാലുള്ള വേദന. ഒരു പെണ്ണായ നീ തന്നെ എന്റെ തുമ്പിയെ ഇവർക്ക് പിച്ചി ചീന്താൻ ഇട്ടുകൊടുത്തില്ലേ??
ഒന്ന് ശ്വാസം എടുത്ത ശേഷം അവൻ വീണ്ടും പറഞ്ഞു തുടങ്ങി.
കാർത്തി: ഇപ്പൊ….., ഇപ്പൊ നിനക്ക് ഞാനൊരു അവസരം തരട്ടെ?? നിന്നെ പിച്ചിചീന്തൻ വന്ന ഈ നായകളെ കൊല്ലാനൊരു അവസരം നിനക്ക് തന്നാൽ നീ ഇവരെ കൊല്ലോ??
അത് കേട്ട് ഹരിയും മനോജൂം ഞെട്ടി.
കാർത്തി: എന്താ ഒന്നും പറയാത്തെ?? അതോ നീ ഇപ്പോഴും ഇവരെ ഫ്രണ്ട്‌സ് ആയിട്ട് കാണുന്നുണ്ടോ?? അങ്ങനെയല്ലെങ്കിൽ ദാ കൊല്ല്.
അവൻ അവളുടെ കയ്യിൽ gun വച്ചു കൊടുത്തു. എന്നിട്ട് അവൻ എഴുന്നേറ്റ് പുറത്തേക്ക് നടന്നു. ഒന്ന് നിന്ന ശേഷം തിരിഞ്ഞ് നോക്കാതെ തന്നെ അവൻ പറഞ്ഞു.
കാർത്തി: നിന്നെ ഞാൻ നിർബന്ധിക്കില്ല. ഇവരെ ഫ്രണ്ട്‌സ് ആയിട്ട് നിനക്ക് ഇനിയും കാണാൻ പറ്റുമെങ്കിൽ നീ വാ നമ്മുക്ക് ഒരിക്കൽ കൂടെ പൊരുതാം. അതല്ലെങ്കിൽ ഇപ്പോഴേ അവരെ തീർത്ത് കളഞ്ഞേക്ക്.
അത്രയും പറഞ്ഞ് അവൻ പുറത്തേക്ക് നടന്നു.
ഹരി: ഗൗരി ഞങ്ങളെ ഒന്നും ചെയ്യല്ലേടി. അവൻ പറഞ്ഞോണ്ട ഞങ്ങൾ…..
അവൻ പറഞ്ഞുമുഴുവിപ്പിക്കും മുന്നേ അവന് നേരെ ബുള്ളറ്റ് പാഞ്ഞിരുന്നു. ഒന്ന്