💞യക്ഷിയെ പ്രണയിച്ചവൻ 6 💞[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Posted by

കിടന്നിട്ടില്ലേ വല്ലവന്റെയും പുരയിടത്തിൽ കേറി തേങ്ങ മോട്ടിച്ചതിന്. തന്നെയൊക്കെ കല്യാണം വിളിച്ചിട്ടുണ്ടോടോ??”
അവസാനം ചേട്ടന്റെ ഒരു പഞ്ച് ഡയലോഗ് കൂടെ അയപ്പോ കർന്നോമാർക്ക് വയർ നിറഞ്ഞു. “അതേ ഇനി തൊള്ള തുറന്നാൽ ഗർഭം കലക്കി വച്ച് പൊട്ടിക്കും ഞാൻ.”പിന്നെയും ആരോ എന്തോ പറയാൻ വന്നപ്പോ എന്റെ അളിയന്റെ ശബ്ദതവും അവിടെ മുഴങ്ങി. അങ്ങനെ ദുർഗ്ഗ ദേവിയെ സാക്ഷിനിർത്തി എന്റെ പെണ്ണിന്റെ കഴുത്തിൽ ഞാൻ താലി ചാർത്തി. ആ സമയത്ത്‌ അവളുടെ കണ്ണുകളിൽ നിന്നും വീണ കണ്ണുനീര് അവസനത്തേതായിരുന്നു. ഇനി ജീവിതാവസാനം വരെ ആ കണ്ണുകൾ ഒന്നിനു വേണ്ടിയും കരയില്ല. കരയാൻ ഞാൻ സമ്മതിക്കില്ല.അവിടെ വച്ച് ഞാനെടുത്ത സത്യം. അന്നാ ചടങ്ങിൽ വേറൊരു കാര്യം കൂടെ ഉണ്ടായി. എനിക്കും അനുവിനും സന്തോഷം സമ്മാനിച്ച് കൊണ്ട് അഞ്ജലിയും കുടുംബവും ഞങ്ങടെ കല്യാണത്തിൽ പങ്കെടുത്തു.

ഇന്ന് തുമ്പിയുടെ birthday അഹ്. ഇന്ന് അമ്പലത്തിൽ കൊണ്ട് പോവാന്ന് ഞാൻ പറഞ്ഞിരുന്നു. പക്ഷെ ഇന്നലെ കിടന്നപ്പോ താമസിച്ചു.”

തുമ്പി: എന്റെ ഏട്ടാ ഇതുവരെ റെഡിയായില്ലേ എന്താ ഇരുന്ന് സ്വാപ്നം കാണുവാ??

തുമ്പിയുടെ കാതടപ്പിക്കുന്ന ഒച്ചയാണ് കാർത്തിയെ തന്റെ ചിന്തകളിൽ നിന്നും ഉണർത്തിയത്.

കാർത്തി: ഒന്നാടങ്ങേടി.

തുമ്പി: ഒന്ന് പോയേ പോയി കുളിച്ചേ.

അവൾ ഉന്തിതള്ളി അവനെ കുളിമുറിയിൽ കേറ്റി. ഷവറിൽ നിന്നും വീഴുന്ന തണുത്ത ജലകണങ്ങൾ അവന് ശരീരത്തിനും അതുപോലെ തന്നെ മനസ്സിനും കുളിർമയേകി. പത്ത് മിനിറ്റിനുള്ളിൽ അവൻ കുളിച്ചിറങ്ങി. ബാത് ടവൽ ചുറ്റി അരക്ക് താഴോട്ടുള്ള നഗ്നത മറച്ച് അവൻ മുറിയിലേക്ക് കേറി. അലമാരയിൽ എന്തോ തിരയുന്ന തിരക്കിലായിരുന്നു അനു. അവൻ വന്നതൊന്നും ശ്രദ്ധിക്കാതെ അവൾ തിരച്ചിലിൽ തന്നെയാണ്. അവൻ അവളെ പിറകിൽ നിന്നും കെട്ടിപ്പിടിച്ചു.

കാർത്തി: എന്താ ഒരു might ഇല്ലാത്തെ??

അനു: ഞാനേ എന്റെ ചെക്കന് പറ്റിയ ഡ്രെസ്സ് നോക്കുവാ. നല്ലൊരു മുണ്ടും ഷർട്ടും ഞാനിന്നലെ നോക്കി വച്ചതാ. ഇപ്പൊ കാണുന്നില്ല. അല്ലേലും ആവശ്യം ഉള്ളപ്പോ ഒന്നും കാണില്ല.

കാർത്തി: അഹ് അത് അവിടെ എവിടെയെങ്കിലും ഉണ്ടാവും പെണ്ണേ.

അനു: അഹ് ഇപ്പള ഓർത്തെ തുമ്പി അത് iron ചെയ്യാൻ എടുത്തായിരുന്നു. ഞാൻ പോയി അത് എടുത്തിട്ട് വരാട്ടോ. പിടി വിട്ടെ.

അവൻ പിടി വിട്ടു. അവൾ താഴേക്ക് പോയി. പോയ അതേ സ്‌പീഡിൽ തന്നെ തിരിച്ചും വന്നു. അപ്പോഴണ് അവൻ അവളെ ശെരിക്കും ശ്രദ്ധിക്കുന്നത്. ഒരു ഇളം നീല സാരിയാണ് വേഷം. തലയിൽ മുല്ലപ്പൂ. നെറ്റിയിൽ ഒരു ചെറിയ പൊട്ട്. സിന്ദുര രേഖയിൽ സിന്ദുരം ഒരു നുള്ള് തൊട്ടിട്ടുണ്ട്. കാതുകളിൽ ഓരോ ചെറിയ കമ്മൽ. മാറിടങ്ങളോട് ചേർന്ന് അതിനെ മുത്തി കിടക്കുന്ന അവൻ കെട്ടിയ താലി. കൈകളിൽ ഓരോ സ്വർണ്ണ വള വീതം.

കാർത്തി: അയ്യോ വഴിതെറ്റി വന്നതാണോ ദേവി??

അനു: പോടാ പട്ടി കളിയാക്കാതെ.

അവൾ അവന് നേരെ കൊണ്ട് വന്ന ഡ്രെസ്സ് നീട്ടി. അവൻ അത് വാങ്ങിച്ച് അത് ബെണ്ടിലേക്ക് ഇട്ടു. പിന്നെ വാതില് അടച്ചു.

അനു: mm എന്താ ഉദ്ദേശം??

മുഖത്ത് ഒരു കള്ളച്ചിരിയോടെ അവൾ ചോദിച്ചു.

കാർത്തി: എല്ലാരും പറയുമ്പോലെ ദുരുദ്ദേശം.

അനു: ആ ഉദ്ദേശം ഇവിടെ വിലപ്പോകില്ല. താഴെ തുമ്പി റെഡിയായി നിപ്പുണ്ട്. വേഗം ഡ്രെസ്സ് മാറ്റിയിട്ട് അങ്ങോട്ട് വന്നേ.

അവൾ അതും പറഞ്ഞ്

നടക്കാനൊരുങ്ങി. പക്ഷെ അപ്പോഴേക്കും കാർത്തി അവളുടെ അണിവയറിലൂടെ കൈയിട്ട് എടുത്ത് പൊക്കി ബെണ്ടിൽ കിടത്തിയിരുന്നു.

അനു: ദേ ചെക്കാ കളിക്കല്ലേട്ടോ മാറിക്കെ

Leave a Reply

Your email address will not be published. Required fields are marked *