💞യക്ഷിയെ പ്രണയിച്ചവൻ 6 💞[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Posted by

തുമ്പി: ഇന്നെന്റെ birthday ആയിട്ട് അമ്പലത്തിൽ കൊണ്ടു പോവാന്നല്ലേ ഇന്നലെ രാത്രി എന്നോട് പറഞ്ഞേ??

കാർത്തി: അതൊക്കെ പോവാം പെണ്ണേ. ഞാൻ അല്പം നേരം കൂടെ ഉറങ്ങിക്കോട്ടെ.

തുമ്പി: എന്താ ഏട്ടന് ഇത്രക്ക് ഉറക്കം?? വാ ഏട്ടാ ഇപ്പൊ തന്നെ സമയം ഒരുപാട് ആയി.

കാർത്തി: ഈ പെണ്ണ്!! മാറ്. അനുവെവിടെ??

തുമ്പി: ഏട്ടത്തി ഒരുങ്ങുവാ.

കാർത്തി: mm ഞാൻ കുളിച്ചിട്ട് താഴേക്ക് വരാം.

തുമ്പി: വേഗം വായോ.

“ഞാനിപ്പോ ഏറെ സന്തോഷവനാണ്. ഞാൻ മാത്രമല്ല ഈ കുടുംബത്തിലെ എല്ലാവരും. രണ്ട് മാസം മുൻപ് ഒരു വ്യാഴാഴ്ച ആയിരുന്നു കുഞ്ഞിന്റെ നൂല് കെട്ട്. അന്നത്തെ ദിവസം ആ ഒരു സന്തോഷത്തിലായിരുന്നു എല്ലാവരും. ഉച്ചയോടെ ആ സന്തോഷം ഇരട്ടിച്ചു. ചേച്ചിയുടെ husband വീട്ടിലേക്ക് വന്നു. ചേച്ചിയോട് സംസാരിച്ചു. പിണക്കങ്ങളും പരിഭവങ്ങളും എല്ലാം പറഞ്ഞു തീർത്തു. ചേട്ടൻ വീട്ടിലേക്ക് വന്നപ്പോ എനിക്ക് ആദ്യം ദേഷ്യം ആയിരുന്നു തോന്നിയത്. പക്ഷെ അമ്മയുടെയും ചേച്ചിയുടെയും അനുവിന്റെയും ഒക്കെ മുഖത്ത് കണ്ട സന്തോഷം എന്റെ ദേഷ്യം ഇല്ലാതാക്കുന്നത് ആയിരുന്നു. ചേട്ടന്റെ കണ്ണുകളിൽ നിന്നും വീണ ഒരിറ്റ് കണ്ണുനീര് അതുവരെ ചെയ്ത പാപങ്ങൾക്ക് ക്ഷേമ ചോദിക്കുന്നതായിരുന്നു. പിന്നെ കെട്ടിപിടിയും കരച്ചിലും ഒക്കെയായിരുന്നു. ഏതായാലും അവരോന്നിച്ചു. അതിൽപരം സന്തോഷം എന്താ എനിക്ക് വേണ്ടേ?? ചേട്ടനെ അടുത്തറിഞ്ഞപ്പോ തന്നെ മനസിലായി ആള് ഒരു പഞ്ചപാവമാ. പേര് അനൂപ്. എത്രയാന്ന് വച്ച അമ്മടേം ചേച്ചിടേം വാക്ക് കേട്ട് സ്വന്തം ഭാര്യയെ വേണ്ടാന്ന് വാക്കുവാ?? നടന്നതെല്ലാം ചേട്ടൻ എന്നോട് പറഞ്ഞു. ഇപ്പൊ എനിക്കും ചേട്ടനെ വല്യ ഇഷ്ട്ടാ. 1 മാസം മുൻപ് ചേട്ടൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ തന്നെ എനിക്കും കൂടെ എന്റെ വാല് മനുവിനും ഒരു ജോലി കിട്ടി. ക്ലിനിങ്ങാണ്. ഡേയും നൈറ്റും. മാറി മാറി ആണ് പോകുന്നെ. അതുകൊണ്ട് തന്നെ ഞങ്ങള് ഹാപ്പിയായിരുന്നു. ആകെയുള്ളൊരു സങ്കടം ചേച്ചിയും കുഞ്ഞും അമ്മയും ഇപ്പൊ ഞങ്ങളുടെ കൂടെയല്ല താമസം. ഇവിടുന്ന് ഏകദേശം പത്തിരുപത് കിലോമീറ്റർ ഉണ്ട് ചേട്ടന്റെ ഓഫീസിലേക്ക്. ഓഫീസിൽ നേരത്തെ എത്താനുള്ളത് കൊണ്ട് ഓഫീസിന് അടുത്തായി തന്നെ ഒരു ചെറിയ വീടും വാങ്ങിച്ചു. ഇപ്പൊ അവിടെയാ അവര് നാല്‌ പേരും താമസം. ഞങ്ങള് എന്നും പോയി കാണാറുണ്ട്. അവരെ കണ്ടില്ലേൽ ഒരു ദിവസം പോലും ഒന്നുറങ്ങാൻ പറ്റില്ലഞങ്ങൾക്കാർക്കും. എനിക്കും മനുവിനും ബൈക്ക് കൈകിട്ടുമ്പോ ഒരാവേഷം ഉണ്ട് അതുകൊണ്ട് തന്നെ ഇനി അന്പത് കിലോമീറ്റർ ഉണ്ടെങ്കിലും ഞങ്ങള് പത്ത് മിനിറ്റിനുള്ളിൽ എത്തും. അമ്മ ഓരോ മാസം കൂടുമ്പോ ഇങ്ങോട്ടേക്ക് വരും. രണ്ട് മക്കളോടൊപ്പവും സന്തോഷത്തോടെ കഴിയും. ഈ വയസ്സാം കാലത്ത് ആ അമ്മക്ക് കിട്ടുന്ന ഏറ്റവും വല്യ സന്തോഷം അത് തന്നെയാ. ഇതിനിടയിൽ മനുവും വാങ്ങിച്ചു ഒരു duke. Duke390 എടുക്കാനാ ഞാൻ പറഞ്ഞേ. പക്ഷെ അവൻ എടുത്തത് എന്റെ അതേ same വണ്ടി. നമ്പർ പ്ളേറ്റ് മാത്രം മാറ്റം ഉണ്ട്. കളർ വരെ ഒന്ന്. ഒരാഴ്‌ച മുൻപായിരുന്നു മനുവിന്റെയും ലക്ഷ്മിയുടെയും കല്യാണം. ആ കല്യാണം കൂടിയപ്പോ ഞാൻ കരുതിയില്ല രണ്ട് ദിവസം കൂടെ കഴിഞ്ഞാൽ എന്റെയും അനുവിന്റെയും കല്യാണം ആണെന്ന്. അങ്ങനെ എന്റെ അനു എല്ലാ അർഥത്തിലും എന്റെ സ്വന്തമായി. ഇവിടെ അടുത്തുള്ള ദേവി ക്ഷേത്രത്തിൽ വച്ചായിരുന്നു കല്യാണം. ഞാൻ പോലും കണ്ടിട്ടില്ലാത്ത ഒരുപാട് ബന്ധുക്കൾ വന്നു. ചിലരൊക്കെ അനുവിനേം തുമ്പിയെയും ഒക്കെ കരയിപ്പിക്കാൻ വന്നവരായിരുന്നു. അനുവിന്റെ മുഖത്തെ പറ്റി ഓരോന്ന് പറഞ്ഞപ്പോ അവളുടെ കണ്ണിൽ നിന്നും വീണ ഒരു തുള്ളി കണ്ണുനീര് എന്റെ ഹൃദയത്തെ ചുട്ടുപൊള്ളിച്ചു. അവരോട് മറുപടി പറയണം എന്നുണ്ടായിരുന്നു പക്ഷെ അനുവെന്നെ തടഞ്ഞു. ഞാൻ കൊടുക്കാൻ ഉദ്ദേശിച്ച മറുപടി അമ്മയും ചേച്ചിയും അവർക്ക് കൊടുത്തു. ഒരു കാരണം പോയ അടുത്ത കാരണം കണ്ടുപിടിക്കും അതാ അവരുടെ സ്വഭാവം. അനുവിനെ വിട്ട് അവര് ഞങ്ങൾക്ക് നേരെ തിരിഞ്ഞു. അച്ഛന്റേം അമ്മടേം ലീലാവിലാസങ്ങൾ കുത്തിപൊക്കി. അവര് പറയുന്ന ഓരോ വാക്കും എന്റെ നെഞ്ചിലാ കൊണ്ടത് എന്തൊക്കെ പറഞ്ഞാലും ജനിപ്പിച്ചവരല്ലേ?? തുമ്പി എന്റെ തോളിൽ ചാരി വിതുമ്പി. എത്രയൊക്കെ ശ്രമിച്ചിട്ടും എന്റെ കണ്ണിൽ നിന്നും ഉതിർന്നു ഒരു തുള്ളി കണ്ണുനീർ. “നല്ലൊരു ദിവസത്തെ നശിപ്പിക്കാൻ ഇങ്ങനെയൊരുന്ന് വന്നോളും.” അതിനുള്ള മറുപടിയും അമ്മയും ചേച്ചിയും തന്നെയാണ് കൊടുത്തത്. “അതേ തന്റെ മോളെന്നും അല്ലല്ലോ ഇവൻ കെട്ടുന്നത്. എടൊ താൻ ജയിലിൽ

Leave a Reply

Your email address will not be published. Required fields are marked *