💞യക്ഷിയെ പ്രണയിച്ചവൻ 6 💞[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Posted by

“എന്നോടും കള്ളം പറയാൻ തുടങ്ങിയോ തുമ്പി നീ??”

“ഏട്ടാ….”

“മോൾക്ക് ആ പയ്യനെ ഇഷ്ട്ടാണോ??”

“അയ്യോ ഏട്ടാ….”

“ഞാനെന്നും കാണുന്നുണ്ട്. നിങ്ങള് തമ്മിൽ സംസാരിക്കുന്നത്. ആദ്യം ഏതെങ്കിലും കൂട്ടുകാരൻ ആണെന്ന ഞാൻ വിചാരിച്ചേ. പിന്നെ മനസ്സിലായി ഇത് കൂട്ടുകാരനെകാൾ മേലെ ആണെന്ന്.”

“ഏട്ടാ അത്”

“വേറൊന്നും എനിക്ക് അറിയണ്ട. മോൾക്ക് അവനെ ഇഷ്ട്ടാണോ??”

“Mm”

“അവൻ ചതിക്കില്ലെന്ന് ഉറപ്പാണോ??”

“Mm”

“അത്രയും കേട്ട മതിയെനിക്ക്.”

“ഏട്ടാ ഇതാരോടും..”

“ഇതെന്റെ ഉള്ളില് മാത്രം ആയിരിക്കും. എനിക്കൊരു കാര്യത്തിലെ വിഷമം ഉളളൂ. ഞാൻ പാറുനെ പറ്റി നിന്നോട് പറഞ്ഞിട്ടുണ്ട്. നീ അറിഞ്ഞിട്ടാ അച്ഛനും അമ്മയും പോലും അറിഞ്ഞേ. എന്നിട്ടും നിനക്ക് ഇങ്ങനെയൊരു ഇഷ്ട്ടം ഉണ്ടായിട്ട് എന്നോട് പറഞ്ഞില്ലല്ലോ.”

“ഏട്ടാ അത് ഞാനെങ്ങനെയാ ഏട്ടനോട്.”

“ഏട്ടൻ ആയി കണ്ട് പറയാൻ പറ്റിയില്ലെങ്കിൽ ഒരു കൂട്ടുകാരനായി കണ്ടുടായിരുന്നോ?? അഹ് അതൊക്കെ പോട്ടെ. അപ്പോ good night.”

“ഏട്ടാ സോറി”

“Mm വരവ് വച്ചു ഇനി ആവർത്തിക്കരുത്.”

അന്നവള് അങ്ങനെയൊക്കെ പറഞ്ഞതിനുശേഷം ആ പയ്യനെ പറ്റി ഒരുപാട് ഞാൻ അന്വേഷിച്ചു. ഒരു ദിവസം അവന്റെ വീട് കണ്ട് പിടിച്ച് ഞാൻ പോയി എല്ലാവരേം പരിചയപ്പെട്ടു. അമ്മയും അച്ഛനും ചേച്ചിയും അടങ്ങുന്ന ഒരു കുടുംബം. അവിടുന്ന് ഇറങ്ങിയപ്പോ സന്തോഷം മാത്രേ
ഉണ്ടായിരുന്നുള്ളൂ. വീട്ടിൽ ചെന്ന് തുമ്പിയോട് പോലും ഈ കാര്യമൊന്നും പറയാതെ അച്ഛനോടും അമ്മയോടും നടന്നതെല്ലാം പറഞ്ഞു. ആ സമയത്ത് അവരുടെ മുഖത്ത് ഞാൻ കണ്ടത് സന്തോഷം തന്നെയായിരുന്നു.

മനു: അതാരാട ആ പയ്യൻ??

കാർത്തി: ഇപ്പൊ നരകത്തിലേക്ക് പറഞ്ഞയച്ച ആ പന്നിക്കുണ്ടായ അരുൺ.

മനു: അളിയാ??

കാർത്തി: എനിക്കും ആദ്യം ഞെട്ടലായിരുന്നു തുമ്പി ഇതൊക്കെ എന്നോട് പറഞ്ഞപ്പോ. അവൾക്ക് ഇങ്ങനെയൊന്നും ഉണ്ടാവില്ലായിരുന്നു ഞാൻ അവളെ അന്ന് മനസിലാക്കിയിരുന്നെങ്കിൽ. അവള് പറയുന്നത് കേൾക്കാൻ പോലും കൂട്ടാക്കില ഞാൻ. അച്ഛനും അമ്മയും ചെയ്ത കുറ്റത്തിന് അവളും കൂടെ നിന്നന്ന് ഞാൻ വിചാരിച്ചു. കൂട്ട് നിന്നതല്ല ഞങ്ങള് പറയുന്നത് കേട്ടില്ലേൽ അരുണിനെ കൊല്ലും എന്ന് അവര് ഭീക്ഷണി മുഴക്കിയപ്പോൾ അവളും അവരോടോപ്പം നിന്നു. ഇതിനെല്ലാം കാരണം ഞാനാ. ഞാൻ അവരോട് അവനെ പറ്റി പറയരുതായിരുന്നു. ഇനി എല്ലാം മറക്കണം സ്വസ്ഥമായിട്ട് സന്തോഷത്തോടെ ജീവിക്കണം. പിന്നെ ചോദിക്കാൻ മറന്നു നീ എന്തിനാ അവന്റെ ബൈക്ക് കത്തിച്ചേ??

മനു: എല്ലാം മറക്കണം സ്വസ്ഥമായിട്ട് സന്തോഷത്തോടെ ജീവിക്കണം.

അവരിരുവരും ചിരിച്ചു.

മനു വണ്ടി എടുത്തു. വണ്ടി നീങ്ങി തുടങ്ങി. സ്വസ്ഥവും സന്തോഷവുമായ ജീവിതത്തിലേക്ക് അവരും…..

💞 1വർഷത്തിന് ശേഷം…💞

തുമ്പി: ഏട്ടാ ഏട്ടാ…..

കാർത്തി: എന്താ തുമ്പി കുറച്ച് നേരം കൂടി ഉറങ്ങിക്കോട്ടെ.

തുമ്പി: ഉറങ്ങിയത് ഒക്കെ മതി എണീറ്റേ.

കാർത്തി: എന്താ മോളെ??

Leave a Reply

Your email address will not be published. Required fields are marked *