💞യക്ഷിയെ പ്രണയിച്ചവൻ 6 💞[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Posted by

ദൈവത്തിന്റെ പേര് പറഞ്ഞ് വിഷയം മറ്റും നിന്നെ കൊണ്ട് തോറ്റടാ ഞാൻ.”

“പാറൂട്ടി എനിക്കറിയാം. എന്റെ അനിയത്തി എന്റെ കൂട്ടുകാരൻ എന്റെ പ്രാണൻ ഇവരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഞാൻ അടിച്ച് പോവും. ആരെങ്കിലും എന്നെ കളിയാക്കുന്നത് കേട്ട നീ എന്താ ചെയ്യാ അവരോട് ഒന്നും ദേഷ്യപ്പെടാണ്ട് മനസ്സില് അവരെ പ്രാകി കൊല്ലും അല്ലേ.”

“പോടാ പട്ടി.”

“നിനക്കുള്ള വിഷമം തന്നെയാ എനിക്കുമുള്ളേ. നീ അറിഞ്ഞ് പ്രാകുന്നു ഞാൻ അറിഞ്ഞ് അടിക്കുന്നു. അത്രേയുള്ളൂ.”

“കാർത്തി നിനക്ക് എന്തെങ്കിലും പറ്റിയാൽ??”

“എനിക്കൊന്നും പറ്റില്ല പെണ്ണേ എന്നെ കുറിച്ച് മാത്രം നാഴികക്ക് നാല്പത് വട്ടം ചിന്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന നീ എന്നോടൊപ്പം ഉണ്ടല്ലോ അതുപോലെ നിനക്കും ഒന്നും പറ്റില്ല എനിക്ക് ജീവൻ ഉള്ളടത്തോളം കാലം എന്റെ പാറൂട്ടിക്ക് ഒന്നും വരാൻ ഞാൻ സമ്മതിക്കില്ല.”

മനു: ടാ അളിയോ പകലിരുന്ന് സ്വപ്നം കണ്ടത് മതി വന്ന് കേറ്.

എന്നത്തേയും പോലെ അവനെ ഓർമകളിൽ നിന്നും മുക്തനാക്കാൻ മനുവിന്റെ വിളിയെത്തി. കൈയിലിരുന്ന സിഗരറ്റ് ഒരിക്കൽ കൂടി ആഞ്ഞ് വലിച്ച് നിലത്തേക്കിട്ട് അവൻ പോയി ബൈക്കിന്റെ പിന്നിൽ കേറി. മനു വണ്ടിയെടുത്തു.

മനു: അവനെ എന്ത് ചെയ്തു??

വണ്ടി ഓടിക്കുന്നതിനിടയിൽ മനു ചോദിച്ചു.

കാർത്തി: പറഞ്ഞയച്ചു.

മനു: എങ്ങോട്ട്??

കാർത്തി: അറിയില്ല. ചെയ്ത തെറ്റ്കള് വച്ച് നരകത്തിൽ പോകാനാ ചാൻസ്.

മനു പെട്ടന്ന് ബ്രേക്ക് ഇട്ടു.

മനു: എന്താ??

കാർത്തി: ഞാൻ അവനെ കൊന്നു.

കുറച്ച് നേരത്തേക്ക് അവനൊന്നും മിണ്ടില്ല.

മനു: എന്റെ പൊന്ന് അളിയാ ഇപ്പൊ എനിക്ക് ഒരു കാര്യത്തിലെ നിന്നോട് ദേഷ്യം ഉളളൂ. ആ പന്നിനെ നീ കൊല്ലുന്ന സമയത്ത്‌ ഞാൻ ഇല്ലാണ്ടായി പോയി. നീ എന്നെ പറഞ്ഞ് വിട്ടത് എന്തിനാടാ??

കാർത്തി: അവനെ കൊല്ലണം എന്ന് എനിക്ക് ഒരു ആഗ്രഹവും ഇല്ലായിരുന്നു. പക്ഷെ പെട്ടന്ന് എന്റെ മനസ്സ് മാറി. പഴയ കാര്യങ്ങള് എല്ലാം മനസ്സിലേക്ക് വന്നു.

മനു: എന്ത് പഴയ കാര്യം??

കാർത്തി: ഞാൻ നിന്നോട് പറയാത്ത ഒരു കാര്യം കൂടി ഉണ്ട് മനു. +2 കഴിഞ്ഞ് IT ക്ക് പൊക്കൊണ്ടിരുന്ന തുമ്പിയെ മിക്കപ്പോഴും ദിവസങ്ങളിൽ ഞാനായിരുന്നു വിളിക്കാൻ ചെന്നിരുന്നത്. എന്നത്തേയും പോലെ ഒരു ദിവസം അവളെ വിളിക്കാൻ ചെന്ന ഞാൻ കാണുന്നത് വേറേതോ ഒരു പയ്യനുമായി സംസാരിക്കുന്നതാണ്. കൂട്ടുകാരൻ ആവും എന്ന് വിചാരിച്ച് ഞാനന്ന് അവളോട് ഒന്നും ചോദിച്ചില്ല. പക്ഷെ പിന്നെ പിന്നെ അതൊരു ദിനം കാഴ്ചയായി. ഒരു ദിവസം ചോദിക്കാൻ തന്നെ തീരുമാനിച്ച് ഞാൻ അവളുടെ റൂമിലേക്ക് ചെന്നു. അതുവരെ ആരോടോ ഫോണിൽ സംസാരിച്ചോണ്ട് ഇരുന്ന അവള് എന്നെ കണ്ടതും പെട്ടന്ന് ഫോൺ cut ചെയ്തു.

“എന്താ ഏട്ടാ??”

“എന്താ ഞാൻ വന്നത് ബുദ്ധിമുട്ട് ആയോ??”

“എന്താ ഏട്ടാ ഈ പറയണേ എനിക്കെന്ത് ബുദ്ധിമുട്ട്?? എന്റെ മുറിയില് മറ്റാരേക്കാളും ഏട്ടന് കേറിവരാൻ സ്വാതന്ത്ര്യം ഉണ്ട്.”

“ഞാനൊരു കാര്യം ചോദിച്ചാൽ മോള് സത്യം പറയോ??”

“എന്താ ഏട്ടാ?? എന്താ കാര്യം??”

“മോള് ഏട്ടനീന്ന് എന്തെങ്കിലും ഒളിക്കുന്നുണ്ടോ??”

“അ..ത് ഇല്ല…., ഇല്ല ഏട്ടാ.”

Leave a Reply

Your email address will not be published. Required fields are marked *