💞യക്ഷിയെ പ്രണയിച്ചവൻ 6 💞[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Posted by

പറ്റിയും പറഞ്ഞു. നിനക്കറിയോ അവള് നിന്നെ എത്രത്തോളം സ്നേഹിച്ചിരുന്നൂന്ന്. ആ അവളെയാ നീ. ഇപ്പോഴും അവള് എന്നോട് പറഞ്ഞത് നിന്നെ കൊല്ലാണ്ടന്നാ. പക്ഷെ നിയിനി ജീവിച്ചിട്ട് കാര്യമില്ല. ചാകും മുൻപ് ഒന്നറിഞ്ഞോ ഹരിയേം ഗ്യാങിനേം കൊന്നതിന്റെ പിന്നിലും ഞങ്ങള് തന്നെയാ. ഇനി നീ പോ നരകത്തിലേക്ക് പോ……………..

അവനലറി അതോടൊപ്പം അവന്റെ കൈയിലിരുന്ന കത്തി കൊണ്ട് അരുണിന്റെ കഴുത്തിൽ വരച്ചു. ഒന്ന് പിടഞ്ഞതിന് ശേഷം അവൻ നിച്ചലമായി.

“നീ ചെയ്തത് നല്ല കാര്യം തന്നെയാ ചെക്കാ. ഇവനെപോലെയുള്ളവര് ജീവിച്ചിരുന്നുടാ. ഇനി ഇതിന്റെ പിന്നാലെ പോലീസ്, കേസ് ഇതൊന്നും ഓർത്ത് എന്റെ ചെക്കൻ തല പുകക്കണ്ട. ഒന്നും എന്റെ ചെക്കന്റെ എതിരെ വരില്ല. അതിന് ഞാൻ ഉറപ്പ് തരുന്നു. സന്തോഷത്തോടെ ജീവിക്കണം കേട്ടോ. ഒരു സ്വപ്നം പോലെ ഞാനുണ്ടാവും എന്റെ ചെക്കന്റെ കൂടെ എന്നും.”

ഒരു തണുത്ത ഇളം കാറ്റ് അവന്റെ മുടിയിഴകളിൽ തലോടി കടന്നുപ്പോയി. ചുണ്ടിൽ ഒളിപ്പിച്ച ചിരിയുമായി അവൻ ഗോഡൗടിന്‌ പുറത്തേക്കിറങ്ങി.

ആരും വരുന്നില്ലെന്ന് ഉറപ്പ് വരുത്തി മതില് എടുത്ത് ചാടി റോഡിലേക്ക് ഇറങ്ങി. അരുണിന്റെ ബൈക്ക് പാർക്ക് ചെയ്തിരിക്കുന്ന ഇടത്തേക്ക് അവൻ നടന്നു. അവിടെ കണ്ട കാഴ്ച്ച കണ്ട് അവൻ ഒരു നിമിഷം നിന്നു. അരുണിന്റെ duke390 കത്തി തുരുമ്പായി ഇരിക്കുന്നു. കുറച്ച് നേരം കൂടെ അത് നോക്കിയ ശേഷം അവൻ ഫോൺ എടുത്ത് മനുവിനെ വിളിച്ചു.

“അഹ് പറ അളിയാ”

“നീ കോളേജിന്ന് വണ്ടി എടുത്തിട്ട് ഗിരിനഗറിലോട്ട് വാ. ഞാൻ അവിടെ കാണും.”

“വണ്ടി ഞാൻ നേരത്തെ എടുത്തു. തുമ്പിയെ ഹോസ്പിറ്റലിൽ കൊണ്ടാക്കി ഞാൻ നേരെ പോയത് കോളേജിലേക്കാ.”

“അഹ് എന്നാ നീ വേഗം വാ.”

“അഹ് ദാ വരുന്നു.”

അവൻ ഫോൺ കട്ടാക്കി ഗിരിനഗറിലോട്ട് നടന്നു. ഗിരിനഗർ ബസ് സ്റ്റോപ്പിൽ എത്തി അവൻ അവിടെ ഇരുന്നു. പോക്കറ്റിൽ നിന്നുമൊരു സിഗരറ്റ് എടുത്ത് കഴിഞ്ഞതെല്ലാം മറന്ന് അവൻ പൂകയൂതി വിട്ടു. മുൻപോട്ട് സഞ്ചരിക്കുന്ന വാഹനങ്ങളെ നോക്കി പൂകയൂതി വിടുമ്പോൾ അവൻ പോലുമറിയാതെ പഴയ ഓർമകളിലേക്ക് അവൻ പിന്നോട്ട് സഞ്ചരിച്ചു.

“ഞാനൊരു കാര്യം പറഞ്ഞാൽ നീ കേക്കോ??”

“അഹ് അറിയില്ല. നീ ആദ്യം പറയ്യ്‌.”

“ഇനി മുതല് അടിയൊന്നും ഉണ്ടാക്കാണ്ട് നല്ല കുട്ടിയായി ഇരുന്നൂടെ നിനക്ക്??”

“എന്റെ അമ്മ പറയാറുണ്ടല്ലോ ഞാൻ നല്ല കുട്ടിയാന്ന്??”

“ദേ കാർത്തി ഞാൻ കാര്യയിട്ട് എന്തെങ്കിലും പറയുമ്പോ കോമഡി പറയല്ലെന്ന് എത്ര വട്ടം പറഞ്ഞിട്ടുണ്ട്.”

“എന്റെ പൊന്ന് പാറൂട്ടി നിന്റെ പറച്ചില് കേട്ട തോന്നുലോ ഞാൻ ചുമ്മാ കേറി അടിയുണ്ടാക്കാന്ന്. എല്ലാത്തിനും ഓരോ കാരണങ്ങൾ ഇല്ലേ??”

“ശെരി സമ്മതിച്ചു. ഈ കാരണങ്ങൾ എല്ലാം നിനക്ക് കണ്ടില്ലാന്ന് നടിച്ചൂടെ??”

“തെറ്റ് കണ്ട നമ്മടെ നടിപ്പിൻ നായകൻ പോലും പ്രതികരിക്കും. അപ്പൊ അദ്ദേഹത്തിന്റെ ആരാധകനായ ഞാൻ അടങ്ങിയിരിക്കണോ??”

“അയാൾക്ക് അടി കൊണ്ടാലും അടി വാങ്ങിച്ചാലും പൈസ കിട്ടും. നിനക്കോ നിനക്ക് അങ്ങനെ കിട്ടോ??”

“നിയിപ്പോ എന്താ വിളിച്ചേ അയാൾ എന്നോ. ആ വലിയ മനുഷ്യൻ എന്റെ ദൈവം ആടി ദൈവം.”

“അല്ലെങ്കിലും നിന്റെ കുറ്റങ്ങൾ കണ്ട് പിടിച്ച് നന്നാക്കാൻ വരുമ്പോ നീ ആ

Leave a Reply

Your email address will not be published. Required fields are marked *