💞യക്ഷിയെ പ്രണയിച്ചവൻ 6 💞[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Posted by

അരുൺ: ആഗ്രഹമൊക്കെ ഉണ്ട് എന്നാലും..

കാർത്തി: ഒരെന്നാലും ഇല്ല. താൻ വരുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളൂ. ഒന്നൂല്ലേലും എന്റെ ഹരിടെ കൂട്ടുകാരൻ അല്ലെ.

അരുൺ: വരാല്ലേ??

കാർത്തി: പിന്നെന്ത് തനിക്ക് കള്ളിനൊപ്പം രുചിക്കാൻ പെണ്ണിനെ തരാടോ??

അരുൺ: കേൾക്കുമ്പോ തന്നെ കൊതിയാവാ.

കാർത്തി: എന്നാ വാ പോവാം. പിന്നെ തന്റെ ബൈക്കിൽ ഞാൻ കൂടെ വന്നാൽ ബുദ്ധിമുട്ട് ആവുവോ?? എന്റെ ബൈക്കിലേ പെട്രോള് കുറവാ. അത് വരെ പോവാത്തില്ല.

അരുൺ: അതിനെന്തിനാ ചോദിക്കുന്നെ താൻ വാ.

അരുണിന്റെ ബൈക്കിൽ കാർത്തി കേറി. ബൈക്ക് കോളേജ് കവാടം താണ്ടി പുറത്തേക്ക് കുതിച്ചു. പിന്നിലിരുന്ന് കാർത്തി പറയുന്ന വഴിയിലൂടെ അവൻ വണ്ടി ഓടിച്ചു.

കാർത്തി: അഹ് ഇവിടെ നിർത്തിക്കോ.

അരുൺ: ഇവിടെയോ ഇത്‌ നിധി സ്റ്റോർ അല്ലെ??

കാർത്തി: അതേ. പക്ഷെ ഇതിന്റെ പിന്നിൽ ഒരു ഗോഡൗൻ ഉണ്ട്. ഇവിടെത്തെക്കുള്ള അരിയും മറ്റ് സാധനങ്ങളും അവിടെയാ വക്കുന്നെ. അവിടെ തന്നെയാ നമ്മടെ പെണ്ണുങ്ങളും ഉള്ളേ.

അരുൺ: ആണോ അപ്പൊ അങ്ങോട്ടേക്ക് എങ്ങനാ പോണേ??

കാർത്തി: ബൈക്ക് ദേ ആ സൈഡിലോട്ട് ഒതുക്കിക്കോ. അങ്ങനെ ആരും ശ്രദ്ധിക്കില്ല. എന്നിട്ട് താൻ എന്റെ കൂടെ വാ.

അരുൺ: sure ആണല്ലോ അല്ലെ??

കാർത്തി: താൻ വഡോ ഇത് എന്റെ സ്ഥലം ആഹ്.

കാർത്തിയുടെ നിർദ്ദേശപ്രകാരം അവൻ ബൈക്ക് ഒതുക്കി നിധി സ്റ്റോറിന്റെ പിന്നിലേക്ക് നടന്നു.

കാർത്തി: നമ്മക്ക് മതിൽ ചാടി ഗോഡൗണിന്റെ പിന്നിൽ കൂടെ കേറാം. മുന്നിലത്തെ ഡോർ പൂട്ടിയിരിക്കുവാ. അതവര് വന്നാലേ തുറക്കൂ.

അരുൺ: എനിക്കൊന്നും മനസ്സിലാവുന്നില്ല. താൻ വല്ലോം ഉടയിപ്പും ആണോ??

കാർത്തി: താൻ ഇങ്ങനെ negative ആവല്ലേ. എല്ലാം ഇവിടെ തന്നെ ഉണ്ട്. ഈ മതിലൊന്ന് ചാടി ഗോഡോണിന് ഉള്ളിലേക്ക് കേറിയ തന്റെ കണ്ണ് തള്ളും. എടോ എന്നെ ഒന്ന് വിശ്വസിക്ക്. ചാടിക്കോ.

അരുൺ ചുറ്റിനും ഒന്ന് നോക്കി ആരും വരുന്നില്ല എന്ന് ഉറപ്പ് വരുത്തി അവൻ മതിൽ ചാടി. ചാടിയത് മാത്രേ അവനോർമ്മ ഉള്ളൂ. കണ്ണ് തുറന്നപ്പോ എവിടെയോ ഒരു ഇരുട്ട് മുറിയിൽ കൈയും കാലും കെട്ടി നിലത്ത്‌ കിടക്കുന്നു. എണീക്കാൻ പരമാവധി അവൻ ശ്രമിക്കുന്നുണ്ട്. പക്ഷെ പറ്റുന്നില്ല. പെട്ടന്ന് അവിടമാകെ വെളിച്ചം പടർന്നു. അത്രയും നേരം ഇരുട്ടത്ത് കിടന്നത് കൊണ്ടാവാം വെളിച്ചം കണ്ടപ്പോ അവൻ കണ്ണുകൾ കൂട്ടിയടച്ചു. ആരുടെയൊക്കെയോ കാൽപെരുമാറ്റം കേട്ട് അവൻ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു. വെളിച്ചത്തിന്റെ പവറിൽ അവന് കണ്ണുകൾ മുഴുവനായും തുറക്കാൻ കഴിഞ്ഞില്ല. എന്നിരുന്നാലും ഒരാളുടെ രൂപം അവന്റെ കണ്ണിൽ തെളിഞ്ഞു.

അരുൺ: കാർത്തി…………..

൦൦൦൦൦൦൦൦൦൦൦൦൦൦൦

മനു: ഒരു പ്ലാൻ ഞാൻ പറഞ്ഞ്‌ തരാം.

അവൻ ഇത് വരെയും വന്നിട്ടില്ല. വരുമ്പോ ഹരിയുടെ കൂട്ടുകാരനാണ്
എന്ന് പറഞ്ഞ് നീ അവനെ പരിചയപ്പെടണം. ഹരിയോടൊപ്പം രണ്ട് മൂന്ന് തവണ നിന്നെ കണ്ടിട്ടുണ്ടെന്നും എനിക്ക് നിന്നെ കൊണ്ട് ഒരു സഹായം വേണമെന്നും നീ പറയണം. ഒരു വിധത്തിൽ അവൻ നിന്റെ ട്രാക്കിൽ എത്തിന്ന് തോന്നുമ്പോ നീ അടുത്ത നുണ പറയണം. എന്റെ കയ്യിൽ ഒരുപാട് പെണ്കുട്ടികൾ ഉണ്ടെന്നും

Leave a Reply

Your email address will not be published. Required fields are marked *