കാർത്തി: mm മതി അളിയാ. അവന് ഇത് തന്നെയാ കൊടുക്കേണ്ടെ. പക്ഷെ നമ്മള് പറയാൻ പോകണ കള്ളം അത് വേണോ.
മനു: തെറ്റാണ് എന്നാലും അവനെ കുടുക്കാൻ ഈ ഒരു വഴിയേ ഉള്ളൂ.
അപ്പോഴേക്കും തുമ്പി അങ്ങോട്ടേക്ക് വന്നു.
തുമ്പി: പോവാം.
മനു: അഹ് വന്നോ. ആരെങ്കിലും എന്തെങ്കിലും ചോദിച്ചോ??
തുമ്പി: ഏയ് ഇല്ല. കണ്ടലല്ലേ ചോദിക്കു. ഞാൻ ആരും കാണാതെ മുങ്ങി.
മനു: മുടുക്കി. ഏട്ടന്റെ അനിയത്തി തന്നെ. എന്നാ വാ പോവാം.
തുമ്പി: എങ്ങനെ പോവും??
മനു: ഇവൻ കുറച്ച് കഴിഞ്ഞിട്ട് വരും. നമ്മുക്ക് ഇപ്പൊ ഒരു ഓട്ടേ പോവാം. വേറൊരു സ്ഥലത്ത് പോവാനുള്ളതാ.
തുമ്പി: നമ്മളെങ്ങോട്ടാ പോണേ??
മനു: പറഞ്ഞാലേ വരു?? എന്നെ വിശ്വാസം ഇല്ലേ നിനക്ക്??
തുമ്പി: എന്താ ഏട്ടാ എനിക്ക് നിങ്ങള് രണ്ടാളും ഒരുപോലെയാ.
മനു: എന്നാ വാ.
അവര് കാർത്തിയോട് പറഞ്ഞ് നടന്നു.
കാർത്തി കുറെ നേരം കൂടി അവിടെ നിന്നു. പെട്ടന്ന് ഒരു duke390 ചീറി പാഞ്ഞ് വന്നു. പാർക്കിങ്ങിൽ നിർത്തിയ ശേഷം അതിൽ നിന്നും അരുൺ ഇറങ്ങി. കാർത്തിയെ അരുൺ കണ്ടെങ്കിലും അത് ഗൗനിക്കാതെ എന്തോ അത്യാവശ്യ കാര്യത്തിനെന്ന പോലെ അവൻ നടന്നു.
കാർത്തി: ഏയ് ……
പൊക്കൊണ്ടിരുന്ന അരുണിനെ കാർത്തി പുറകിൽ നിന്നു വിളിച്ചു. അവൻ തിരിഞ്ഞു നോക്കി.
അരുൺ: എന്നെയാണോ??
കാർത്തി: അതേ.
അവൻ നടന്നു കാർത്തിക്ക് അരികിലേക്ക് വന്നു.
അരുൺ: mm എന്താ??
കാർത്തി: അരുൺ അല്ലെ??
അരുൺ: അഹ് അതേ ഇയാള് ആരാ??
കാർത്തി: ഞാൻ കാർത്തിക്. ഹരിടെ കൂട്ടുകാരനാ.
അരുൺ: ഏത് ഹരി??
കാർത്തി: ഈയിടക്ക് കൊല്ലപ്പെട്ട.
അരുൺ: ഓഹ്. അല്ല ഇയാൾക്ക് എന്നെ എങ്ങനെ അറിയാം??
കാർത്തി: ഞാൻ ഹരിയോടൊപ്പം കണ്ടിട്ടുണ്ട്.
അരുൺ: സത്യം പറഞ്ഞാൽ ഞാനും തന്നെ എവിടെയോ കണ്ടത് പോലെ. അപ്പൊ താൻ വന്ന കാര്യം പറയ്യ്.
കാർത്തി: അരുൺ എന്നെ ഒന്ന് സഹായിക്കണം. അരുണിനെ കൊണ്ടേ അത് നടക്കൂ.
അരുൺ: എന്ത് സഹായം.
” ടാ ചെക്കാ നീ ഇപ്പൊ പറയാൻ പോണത് നുണയാണെന്ന് എനിക്കറിയാം. പക്ഷെ ഇങ്ങനെയുള്ള നുണകൾ ഇനി ആവർത്തിക്കരുത്. പാവം കിട്ടുട്ടോ. പിന്നെ