എന്റെ ചെക്കൻ നല്ലത് മാത്രേ ചെയ്യുള്ളൂന്ന് എനിക്കറിയാം. ആകെയുള്ള ദുശീലം ഈ വലിയാ. എന്റെ തലയിൽ തൊട്ട് സത്യം ചെയ്തതാ എന്നിട്ടും വലിക്കുന്ന കണ്ടില്ലേ തെമ്മാടി.”
എവിടുന്നോ തന്റെ പാറൂന്റെ ശബ്‌ദം കാർത്തിയുടെ കാതുകളിലേക്ക് എത്തി. വീണ്ടും കയ്യിലിരുന്ന് എരിയുന്ന സിഗരറ്റ് ചുണ്ടോട് ചേർത്തു. പക്ഷെ എന്തോ പെട്ടന്ന് തന്നെ അവൻ അത് താഴെ ഇട്ട് കാലുകൊണ്ട് ചവിട്ടി കെടുത്തി. അവൻ ആകാശത്തേക്ക് നോക്കി. പകൽസമയത്തും ഒരു നക്ഷത്രം അവനെ നോക്കി കണ്ണ് ചിമ്മുന്നത് അവൻ ശ്രദ്ധിച്ചു. അവന്റെ ചുണ്ടിൽ അവനറിയതെ തന്നെ ഒരു പുഞ്ചിരി വിരിഞ്ഞു. പെട്ടെന്ന് അവന്റെ ഫോൺ റിങ് ചെയ്തു. മനുവായിരുന്നു അത്.
“അഹ് പറയടാ”
“ഞാനവിടെ കാർത്തിക ബാറിന് അടുത്തുണ്ട്.”
“Mm ഞാൻ ദാ വരുന്നു.”
ഫോൺ കാട്ടാക്കി അവൻ ബസ് സ്റ്റോപ്പിലേക്ക് നടന്നു. അവിടെ ബൈക്കിന്റെ പുറത്ത് ഫോണിൽ കുത്തി കൊണ്ടിരിക്കുവായിരുന്നു മനു. കാർത്തി അടുത്തേക്ക് ചെന്ന് അവന്റെ തോളിൽ കൈയിട്ടു.
മനു: എന്നാ പിന്നെ എങ്ങനെ തെറിച്ചാലോ??
കാർത്തി: തെറിക്കാം.
മനു: വണ്ടി നിയെടുക്കോ??
കാർത്തി: എന്താ നിനക്ക് ഓടിച്ചാൽ??
മനു: നീയാണെങ്കിൽ പത്ത് മിനിറ്റിൽ എത്തേണ്ട സ്ഥലം രണ്ട് മിനിറ്റിൽ എത്തിക്കും.
കാർത്തി: mm ഇങ്ങോട്ട് മാറ്.
മനു ഇറങ്ങി പിന്നിലിരുന്നു. കാർത്തി മുന്നിൽ കേറി ബൈക്ക് ഒന്ന് റേസ് ചെയ്തു. ഗിയർ മാറ്റി വണ്ടി കുതിപ്പിച്ചു.
മനു: അളിയാ ഒരു കാര്യം ചോദിച്ചാൽ ദേഷ്യപ്പെടോ??
കാർത്തി: സ്പീഡ് കുറക്കാൻ ആയിരിക്കും.
വണ്ടി ഓടിക്കുന്നതിനിടയിൽ കാർത്തി മറുപടി കൊടുത്തു.
മനു: അതല്ല മലരേ നീ ദേഷ്യപ്പെടോ ഇല്ലയോ?? അതാദ്യം പറ.
കാർത്തി: നിയായത് കൊണ്ട് ഞാൻ ദേഷ്യപ്പെടും അതുകൊണ്ട് മോൻ വായടച്ച് ഇരിക്ക്.
ആരോടോ ഉള്ള ദേഷ്യം പോലെ അവൻ അക്‌സിലേറ്റർ തിരിച്ചു.
കോളേജ് കവാടം കഴിഞ്ഞ് വണ്ടി ഉള്ളിലേക്ക് പോയി. വണ്ടി പാർക്കിങ്ങിൽ നിർത്തി അവരിറങ്ങി.
അകത്തേക്ക് പോകാൻ നിന്ന കാർത്തിയുടെ കയ്യിൽ മനു പിടുത്തമിട്ടു.
കാർത്തി: എന്താ??
മനു: ഇനിയെങ്കിലും പറ.
കാർത്തി ഒരു നിമിഷം മിണ്ടാണ്ട് നിന്നു. പിന്നെ തുമ്പി അവനോട് പറഞ്ഞ എല്ലാ കാര്യങ്ങളും മനുവിനോട് പറഞ്ഞു.
മനു:ഇത്രയൊക്കെ നടന്നിട്ടാണോ ടാ നീ ചുമ്മാ ഇരുന്നെ?? ഇതറിഞ്ഞ സമയത്തെ അവനെ പോയി തീർക്കണമായിരുന്നു.
കാർത്തി: അളിയാ എനിക്കിത് ആദ്യമേ ചെയ്യായിരുന്നു. പക്ഷെ ഇത് കോളേജാ. ഇവിടെ വച്ച് ഒരുത്തനെ നമ്മുക്ക് അടിച്ചിടാം. പക്ഷെ അതിനപ്പുറം പോവാൻ