അവളെന്നോട് ദേഷ്യത്തോടെ ചോദിച്ചു. എന്റെ നഗ്നത മറക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്. അത് കണ്ടിട്ടെന്നോണം അവനെനിക്ക് ഒരു ഷർട്ടും കീറി പറിഞ്ഞ ഒരു പാവാടയും എടുത്തു തന്നു.
“ഇനി പറ ഇതാര നിന്റെ??”
“എടി ചോദിച്ചത് കേട്ടില്ലേ ഇതാര നിന്റെന്ന്?? പറയുന്നതാ നിനക്ക് നല്ലത്. അറിയാലോ നിനക്കെന്നെ.”
അത് പറയുന്നതിനോടൊപ്പം അവൻ എന്നെ നോക്കി ഒരു വഷളൻ ചിരി ചിരിച്ചു.
“എന്റെ ഏട്ടനാ.”
പേടിയായിരുന്നു ഏട്ടാ അവനെ. പറഞ്ഞുപ്പോയി. അത്രയും പറയനേ എനിക്ക് ആയുള്ളൂ. അപ്പോഴേക്കും അവനെന്നെ പിന്നും വലിച്ചോണ്ട് പോയി. പിന്നെ ഞാൻ കണ്ണ് തുറന്നത് ഏട്ടന്റെ വിളി കേട്ട. സ്വപ്നം ആണെന്നാ വിചാരിച്ചേ. പിന്നെ മനസിലായി എന്റെ പ്രാർത്ഥന ദൈവം കേട്ടൂന്ന്. എന്നെ അത്രയും വേദനിപ്പിച്ചപ്പോഴും കൊല്ലകൊല ചെയ്തപ്പോഴും ഒരു കാര്യത്തിൽ അവരോട് ഇപ്പളും നന്ദി ഉണ്ട്., അവര് കാരണമല്ലേ എനിക്കെന്റെ ഏട്ടനെ കാണാൻ പറ്റിയെ?? അന്നതോടെ എല്ലാം തീർന്നുന്ന വിചരിച്ചേ. പക്ഷെ രണ്ട് ദിവസം മുൻപ് അവൻ ആ അരുൺ ഈ കോളേജിൽ അഡ്മിഷൻ എടുത്തു. അഡ്മിഷൻ close ആക്കിയതാ. പക്ഷെ അവൻ പണം എറിഞ്ഞ് കേറി. ഇപ്പൊ പഴയ പോലെ വീഡിയോ കാണിച്ച് blackmail ചെയ്യാൻ തുടങ്ങി. എന്നെ അവന് വെറുതെ വിടാൻ ഉദ്ദേശം ഇല്ലേട്ടാ. ഇവന് വേണ്ടിയാനല്ലോ ദേവി ഞാൻ ആ ചതി ചെയ്തത്.
അത്രയും പറഞ്ഞ് തന്റെ മിഴിയിൽ നിന്നും ഉതിർന്ന ഒരിറ്റ് കണ്ണുനീര് തുടച്ച് അവൾ വീണ്ടും ഏട്ടന്റെ തോളിലേക്ക് ചാഞ്ഞു. ഇതേ സമയം കണ്ണിൽ എരിയുന്ന തീയുമായി ജ്വലിക്കുകയായിരുന്നു കാർത്തി. തുമ്പിക്ക് ഇറങ്ങാനുള്ള stop എത്തി. അവൾ ബാഗ് എടുത്ത് തോളിൽ ഇട്ട് ഇറങ്ങി. പെട്ടന്ന് അവൾടെ കൈയിൽ കാർത്തി കേറി പിടിച്ചു.
കാർത്തി: മോള് ഇന്ന് സന്തോഷത്തോടെ വേണം കോളേജിൽ പോവാൻ. ഇന്നത്തോടെ മോൾടെ എല്ലാ പ്രശ്നോം തീരും. ഏട്ടനാ പറയണേ.
അവൾ പുഞ്ചിരിച്ചു. ആ പുഞ്ചിരിയിൽ സന്തോഷവും സമാധാനവും ഉണ്ടായിരുന്നു. അവളാ സ്റ്റോപ്പിൽ ഇറങ്ങി. ബസ് വീണ്ടും നീങ്ങി തുടങ്ങി. അവൻ ഫോൺ എടുത്ത് അളിയൻ എന്ന് അടിച്ചിട്ടിട്ടുള്ള നമ്പറിൽ വിളിച്ചു. രണ്ടാം റിങ്ങിൽ തന്നെ ഫോൺ എടുത്തു.
“എന്താടാ അളിയാ??”
“എവിടെയാ??”
“ഇന്ന് വീട്ടിലുണ്ട്. വൈകുന്നേരമേ കറക്കം ഉള്ളൂ. എന്താ ബൈക്ക് ഇപ്പളൊന്നും ചോദിക്കല്ലും. കൂടിപ്പോയ ഞങ്ങടെ കല്യാണം കഴിയും വരെ.”
“അതിനല്ല ഊളെ നിയിനീ ആ വണ്ടി തന്നില്ലേലും ഒരു കുഴപ്പോം ഇല്ല. ഞാൻ പറയുന്നത് ഇന്നൊരു പണിയുണ്ട്. ഒരുത്തനെ കോളേജിൽ കേറി മേയണം.”
“ഇതെന്താ മുത്തേ ആദ്യമേ പറയാത്തെ?? നീ ഇപ്പൊ എവിടെയാ??”
“ഞാനിപ്പോ ബസ്സിലാ. ഹോസ്പിറ്റലിലോട്ട് പൊക്കോണ്ടിരിക്കുവാ.”
“നീ ആ ഗിരിനഗറില് ഇറങ്ങിക്കോ. ഞാൻ അങ്ങോട്ട് വരാം.”
“അഹ്.”
അതും പറഞ്ഞ് അവൻ ഫോൺ വച്ചു. മനുവിന്റെ കാൾ കാട്ടാക്കി wife എന്ന് അടിച്ചിട്ടുള്ള പേരിലേക്ക് കാൾ ചെയ്തു. ആദ്യത്തെ റിങിൽ തന്നെ മറുതലക്കൽ ഫോൺ എടുത്തു.
“ഹലോ പറ മോനെ എന്താ ഈ നേരത്ത്??”
“അനു ഇന്ന് വരാൻ കുറച്ച് late ആവുട്ടോ. ഒരു അത്യാവശ്യ കാര്യത്തിന് വേണ്ടി പോവുവാ.”